Trending Now

കോന്നി മെഡിക്കൽ കോളേജിൽ മൂന്നാമത്തെ ബാച്ച് വിദ്യാർത്ഥികളുടെ പ്രവേശനോത്സവം നടന്നു

Spread the love

 

konnivartha.com: കോന്നി ഗവ മെഡിക്കൽ കോളേജിൽ മൂന്നാമത്തെ ബാച്ച് വിദ്യാർത്ഥികളുടെ പ്രവേശനോത്സവം അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ ഉദ്ഘാടനം ചെയ്തു.

കോന്നി മെഡിക്കൽ കോളേജിൽ വിദ്യാർഥികൾക്കായി അത്യാധുനിക ഉപകരണങ്ങൾ ആണ് എത്തിച്ചിരിക്കുന്നത്. നിർമ്മാണ പ്രവർത്തനം നിലച്ച അവസ്ഥയിൽ നിന്നാണ് കോന്നി മെഡിക്കൽ കോളജ് യാഥാർത്ഥ്യമായതെന്നും ഇപ്പോൾ നിന്ന് കിഫ്‌ബിയിൽ നിന്നും അനുവദിച്ച 352 കോടി രൂപയുടെ അതിവേഗത്തിലുള്ള വികസന പ്രവർത്തനങ്ങൾ ആണ് നടന്നുകൊണ്ടിരിക്കുന്നത്. അനുദിനം മെഡിക്കൽ കോളേജ് വളരുകയാണ്.
മെഡിക്കൽ കോളജ് റോഡ് അതിവേഗതയിൽ നിർമ്മാണം പൂർത്തീകരിക്കുമെന്നും എംഎൽഎ പറഞ്ഞു.

കോന്നി ഗവ. മെഡിക്കൽ കോളേജ് എംബിബിഎസ് പ്രവേശനം നേടിയ 67 വിദ്യാർത്ഥികളെ ആശുപത്രി കവാടത്തിൽ വച്ച് പൂച്ചെണ്ടു നൽകി എം എൽ എ സ്വീകരിച്ചു. ഇനി രണ്ട് അലോട്മെന്റുകൾ കൂടി നടക്കാനുണ്ട്. കോന്നി മെഡിക്കൽ കോളേജിൽ 100 സീറ്റാണ് അനുവദിച്ചത്.

അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ കോന്നി ഗവ. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. നിഷ ആർ എസ് അധ്യക്ഷയായി.
അരുവാപ്പുലം പഞ്ചായത്ത് പ്രസിഡണ്ട് രേഷ്മ മറിയം റോയ് , മെഡിക്കൽ സൂപ്രണ്ട് ഡോ. എ ഷാജി , കോന്നി ഗവ. മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. സെസി ജോബ്, വിവിധ ഡിപ്പാർട്ട്മെന്റ് മേധാവികളായ ഡോ. ജിനോ എബ്രഹാം, ഡോ. സിന്ധു. പി. എസ് ഡോ.ഇന്ദു. പി മെൻസ് ഹോസ്റ്റൽ വാർഡൻ ഡോ. കൃഷ്ണ കുമാർ, ലേഡീസ് ഹോസ്റ്റൽ വാർഡൻ ഡോ. സജിനി ബി, ഡോ അൽ അമീൻ, പിടിഎ പ്രസിഡണ്ട് ജനിത വി എൻ,കോളേജ് യൂണിയൻ ചെയർമാൻ വിശാഖ് തുടങ്ങിയവർ പങ്കെടുത്തു.

error: Content is protected !!