Trending Now

കോന്നി കല്ലേലിക്കാവില്‍ വിദ്യാദേവി പൂജയോടെ അക്ഷരങ്ങളെ ഉണര്‍ത്തി

 

konnivartha.com : 999 മലകളെയും പറക്കും പക്ഷി പന്തീരായിരത്തിനെയും ഉറുമ്പില്‍ തൊട്ട് എണ്ണായിരം ഉരഗ വര്‍ഗ്ഗത്തിനെയും ഉണര്‍ത്തി കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ വന ദുര്‍ഗ്ഗ പൂജയോടെ വിദ്യാദേവിയ്ക്ക് ഊട്ടും പൂജയും അര്‍പ്പിച്ച് കല്ലേലി ഊരാളി അപ്പൂപ്പന്‍റെ അനുഗ്രഹത്തോടെ അനേകായിരം കുഞ്ഞുങ്ങള്‍ക്ക്‌ അക്ഷര ദീപം പകര്‍ന്നു നല്‍കി .

മല ഉണര്‍ത്തി കാവ് ഉണര്‍ത്തി കാവ് ആചാര അനുഷ്ടാനത്തോടെ താംബൂലം സമര്‍പ്പിച്ച്‌ ഊരാളി മല വിളിച്ചു ചൊല്ലി അക്ഷരത്തെ ഉണര്‍ത്തി . കാവില്‍ കുടികൊള്ളും ഈശ്വര ഭാവങ്ങളെ തൊട്ട് ഉണര്‍ത്തി . ഹരിശ്രീ കുറിയ്ക്കുന്ന കുരുന്നുകള്‍ മാതാ പിതാവിന് ദക്ഷിണ നല്‍കി .തുടര്‍ന്ന് ഗുരുസ്ഥാനീയരുടെ മടിയില്‍ അമര്‍ന്നു . വിഭൂതി പ്രസാദം നെറ്റിയില്‍ തൊട്ട് കാട്ടു തേനില്‍ മുക്കിയ പച്ച മഞ്ഞള്‍ കൊണ്ട് നാവില്‍ തൊടു കുറി വരച്ചു . പുന്നെല്ല് കുത്തിയ അരിയില്‍ ഓങ്കാര നാദം വരച്ചു . തുടര്‍ന്ന് ആദ്യാക്ഷരം കുറിച്ചു . കാവ് മുഖ്യ ഊരാളി ഭാസ്കരന്‍ കാവ് അധ്യക്ഷന്‍ അഡ്വ സി വി ശാന്ത കുമാര്‍ എന്നിവര്‍ ഗുരു സ്ഥാനീയരായി . കുഞ്ഞുങ്ങള്‍ക്ക്‌ മധുരവും പുസ്തകവും എഴുത്ത് ഉപകരണങ്ങളും നല്‍കി ആദരിച്ചു .

error: Content is protected !!