
മഹാരാഷ്ട്ര മുൻ മന്ത്രിയും എൻസിപി അജിത് പവാർ വിഭാഗം നേതാവുമായ ബാബാ സിദ്ദിഖി (66) വെടിയേറ്റ് കൊല്ലപ്പെട്ടു.ബാന്ദ്രയിൽ വച്ചാണ് വെടിയേറ്റത്.വയറിനും നെഞ്ചിലുമാണ് വെടിയേറ്റത്.
മുംബൈയിലെ ലീലാവതി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു .സംഭവത്തിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരാൾ ഉത്തർപ്രദേശ് സ്വദേശിയും മറ്റൊരാൾ ഹരിയാന സ്വദേശിയുമാണ് . പ്രതിയായ മറ്റൊരാൾ ഒളിവിലാണ്.