Trending Now

കോന്നി :അച്ചന്‍കോവില്‍ നദിയെ സ്നേഹിക്കുന്നതിന് ഒപ്പം  സൂക്ഷിക്കുക

 

konnivartha.com: കിഴക്ക് പശുക്കിടാമേടില്‍ നിന്നും ഉത്ഭവിക്കുന്ന പുണ്യ നദി അച്ചന്‍കോവില്‍ . പശുക്കിടാമേട്, രാമക്കൽതേരി , ഋഷിമല എന്നിവിടങ്ങളിൽനിന്നും ഉദ്ഭവിക്കുന്ന നിരവധി ചെറുതോടുകള്‍ യോജിച്ചാണ് അച്ചൻകോവിലാറിന് രൂപം നൽകുന്നത്.അച്ചന്‍കോവില്‍ നദിയുടെ പുണ്യ പുരാണ പേര് അറിയാവുന്നവര്‍ ചുരുക്കം . ആ പേര് ആണ് തൊണ്ടിയാര്‍ . തൊണ്ണൂറു തോടുകള്‍ വന്നു ചേരുന്ന ഇടം . തൊണ്ണൂറു തോടും തൊണ്ടിയാറും എന്നൊരു ചൊല്ല് ഇന്നും ഉണ്ട് . ഏകദേശം 112 കി.മീ. ഒഴുകി ആലപ്പുഴ ജില്ലയിലെ വീയപുരത്ത് വച്ച് അച്ചൻ‌കോവിലാർ പമ്പാനദിയിൽ ലയിക്കുന്നു.

കോന്നിയൂര്‍ ,പന്തളം ആസ്ഥാനമായിരുന്ന പഴമയുടെ കൊട്ടാരങ്ങള്‍, അമ്പലം എന്നിവ എല്ലാം അച്ചന്‍കോവില്‍ നദിയുടെ തീരാ ഭൂമികയില്‍ ആണ് .

അച്ചന്‍കോവില്‍ നദി എന്നത് അച്ചന്‍കോവില്‍ പ്രദേശവുമായി ബന്ധപ്പെട്ടല്ല . അച്ചന്‍(പിതാവ് ) എന്ന പുരാണ മലയില്‍ നിന്നും ആണ് നദി ചെറിയ ചാല് കീറി വരുന്നത് .ബ്രഹത്തായ പാറയെ കോവില്‍ എന്നാണ് നാമകരണം ചെയ്യുന്നത് . അപ്പോള്‍ അച്ചന്‍ കോവില്‍ നദി എന്നത് പൂര്‍വികര്‍ പറയുന്നത് ഇങ്ങനെ ആണ് . തൊണ്ടിപഴം വിളഞ്ഞ സമതലം ആയതിനാല്‍ പേര് ആദിവാസികള്‍ക്ക് ഇടയില്‍ തൊണ്ടിയാര്‍ എന്നായി .ഇതാണ് ശെരിയായ പേര് .

 

അച്ചന്‍കോവില്‍ കടന്നു വരുന്ന നദിയുടെ പോക്ഷക നദിയാണ് കല്ലാര്‍ .കല്ലുകള്‍ കൊണ്ട് സമര്‍ഥമായ നദി .ഇവ കൂടി ചേര്‍ന്ന് ആണ് കോന്നിയിലേക്ക് ഒഴുകി എത്തുന്നത്‌ . ഈ നദിമരണം മാടി വിളിക്കുന്നു .

 

വേനല്‍കാലത്ത് ശാന്തമായി ഒഴുകുന്നു .വര്‍ഷകാലത്ത് കൂലംകുത്തി ഒഴുകുന്നു . നദിയുടെ ഏറെ മേന്മ ഉള്ള സ്ഥലമാണ്  ആദ്യമുള്ള   കോന്നി  . ആദ്യം എത്തുന്നത്‌ കല്ലേലി ആണ് .പിന്നെ അരുവാപ്പുലം പിന്നെയും ഒഴുകി വരുന്നത് കോന്നിയില്‍ .ഇവിടെ തുടങ്ങുന്നു നദിയുടെ ഭാവ മാറ്റം .

അച്ചന്‍കോവില്‍ കടന്നു . അച്ചന്‍കോവില്‍ നദിയിലെ കൊടിഞ്ഞിമൂല ,ചീക്കന്‍പാട്ട് കടവുകളില്‍ മുന്‍ വര്‍ഷങ്ങളില്‍ നിരവധി ആളുകള്‍ ആണ് മുങ്ങി മരിച്ചത് . രണ്ടു വര്‍ഷം മുന്നേ കോന്നിയിലെ കോളേജ് വിദ്യാര്‍ഥി മുങ്ങി മരിച്ചിരുന്നു . അതിനു മുന്നേ നിരവധി ആളുകള്‍ മുങ്ങി മരിച്ച സ്ഥലം ആണ് .

ചീക്കന്‍പാട്ട് പാറയുടെ അടുത്ത് ഉള്ള കുഴിയില്‍ വീണു ആണ് ആളുകള്‍ മരണപ്പെട്ടിരുന്നത് . കൊടിഞ്ഞിമൂല കടവില്‍ ആഴത്തില്‍ കുഴി ഉണ്ടായിരുന്നത് .വെള്ളപൊക്കത്തില്‍ മണല്‍ അടിഞ്ഞു കൂടി ഇവിടെയുള്ള കുഴി നികന്നു . അന്യ സംസ്ഥാന തൊഴിലാളികള്‍ ഏറെ ഇവിടെ മരണപ്പെട്ടിരുന്നു . അച്ചന്‍കോവില്‍ നദിയില്‍ പല ഭാഗത്തും ചുഴിയും ചെളിയും ഉണ്ട് .അടിയൊഴുക്കും .ഇത് അറിയാതെ ഇറങ്ങുന്ന ആളുകള്‍ ആണ് ഒഴുക്കില്‍ പെട്ട് മരിച്ചത് . ഇവിടെ സുരക്ഷാ ബോര്‍ഡ് സ്ഥാപിക്കാന്‍ ഇതുവരെ നടപടി ഇല്ല .സുരക്ഷാ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ പഞ്ചായത്ത് നടപടി സ്വീകരിക്കണം.പിന്നെയും ഒഴുകി താഴേക്ക് അവിടെ നിന്നും ഉള്ള വാര്‍ത്തകള്‍ നമ്മള്‍ക്ക് അറിയാം ..

error: Content is protected !!