konnivartha.com: ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം ചെയ്ത് ചില വ്യക്തികൾ ഉദ്യോഗാർഥികളെ സമീപിച്ച് പണപ്പിരിവ് നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിൽ ഉദ്യോഗാർഥികൾ ജാഗ്രത പാലിക്കണമെന്ന് കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് അറിയിച്ചു.
സത്യസന്ധമായും സുതാര്യമായും യോഗ്യത മാത്രം മാനദണ്ഡമാക്കിയാണ് നിയമന പ്രക്രീയയെന്ന് ബോർഡ് പത്രക്കുറിപ്പിൽ അറിയിച്ചു.