അസാപ് കേരളയിൽ ജോലി ഒഴിവ്
ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലെ അസാപ് കേരളയുടെ തിരുവനന്തപുരം ഹെഡ് ഓഫീസിലേക്ക് കരാർ അടിസ്ഥാനത്തിൽ ഐ ടി സൊല്യൂഷൻ മാനേജർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രതിമാസം 30,000 രൂപയാണ് ശമ്പളം. ഒക്ടോബർ 9 വൈകിട്ട് 5 ന് മുമ്പ് അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.asapkerala.gov.in (https://asapkerala.gov.in/job/notification-for-the-post-of-it-solution-manager/)
താത്കാലിക നിയമനത്തിന് അഭിമുഖം
തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളജിൽ ഡെമോൺസ്ട്രേറ്റർ (കമ്പ്യൂട്ടർ) തസ്തികയിലെ താത്കാലിക ഒഴിവിലേക്കുള്ള അഭിമുഖം ഒക്ടോബർ 9ന് രാവിലെ 10ന് കോളജിൽ നടത്തും. നിശ്ചിത യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റ് സഹിതം കോളജിൽ നേരിട്ട് ഹാജരാകണം. വിശദവിവരങ്ങൾക്ക്: www.cpt.ac.in.
ഓട്ടോകാഡ് ഇൻസ്ട്രക്ടർ താത്കാലിക ഒഴിവ്
തിരുവനന്തപുരം വനിത പോളിടെക്നിക് കോളേജിൽ പ്രവർത്തിക്കുന്ന കണ്ടിന്യൂയിംഗ് എജുക്കേഷൻ സെല്ലിൽ ഓട്ടോകാഡ് 2ഡി ആൻഡ് 3ഡി കോഴ്സ് പഠിപ്പിക്കുന്നതിലേക്കായുള്ള ഒരു ഒഴിവിലേക്ക് താത്കാലികമായി ഉദ്യോഗാർഥകളെ ക്ഷണിക്കുന്നു. പ്രസ്തുത ഒഴിവിലേക്ക് അപേക്ഷിക്കാൻ താത്പര്യമുള്ള താഴെ പറയുന്ന യോഗ്യതയുള്ള ഉദ്യോഗാർഥികൾ ഒക്ടോബർ 10ന് രാവിലെ 10ന് വനിത പോളിടെക്നിക് കോളേജിൽ അഭിമുഖത്തിന് പങ്കെടുക്കേണ്ടതാണ്. മെക്കാനിക്കൽ/ഇലക്ട്രിക്കൽ/സിവിൽ എൻജിനിയങ്ങിൽ ഡിപ്ലോമ അല്ലെങ്കിൽ ഉപരിയായ യോഗ്യത. കൂടാതെ ഓട്ടോകാഡ് 2ഡി ആൻഡ് 3ഡി യിൽ പ്രാവീണ്യം ഉണ്ടായിരിക്കണം.
ഐടിഐയിൽ നിയമനം
കഴക്കൂട്ടം വനിതാ ഗവ. ഐടിഐയിൽ സ്റ്റെനോഗ്രാഫർ ആൻഡ് സെക്രട്ടേറിയൽ അസിസ്റ്റന്റ് ഹിന്ദി ട്രേഡിൽ എൽസി/എഐ വിഭാഗത്തിനും കമ്പ്യൂട്ടർ എയ്ഡഡ് എംബ്രോയിഡറി ആൻഡ് ഡിസൈനിംഗ് ട്രേഡിൽ പൊതു വിഭാഗത്തിനും സംവരണം ചെയ്തിട്ടുള്ള താൽക്കാലിക ഇൻസ്ട്രക്ടർമാരുടെ ഓരോ ഒഴിവുകൾ വീതമുണ്ട്. താൽപര്യമുള്ള നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ ഒക്ടോബർ 10 രാവിലെ 11 ന് യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും അവയുടെ ശരിപ്പകർപ്പുകളും സഹിതം പ്രിൻസിപ്പാൾ മുമ്പാകെ അഭിമുഖത്തിനായി ഹാജരാകേണ്ടതാണ്. യോഗ്യതകൾ DGET സൈറ്റിൽ ലഭ്യമാണ്. വിശദവിവരങ്ങൾക്ക് 0471 2418317 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.
ഇംഗ്ലീഷ് ഗസ്റ്റ് അധ്യാപക നിയമനം
തിരുവനന്തപുരം ബാർട്ടൺഹിൽ ഗവ. എൻജിനിയറിങ് കോളജിൽ ഇംഗ്ലീഷ് വിഭാഗത്തിൽ താത്കാലിക ഗസ്റ്റ് അധ്യാപക നിയമനത്തിന് അഭിമുഖം നടത്തും. ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി 8ന് രാവിലെ 10ന് കോളജിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2300484, 0471-2300485.