Trending Now

കോന്നി ഗ്രാമപഞ്ചായത്ത് ഐ.എസ്.ഒ പദവി സ്വന്തമാക്കി

 

 

konnivartha.com: ഐ.എസ്.ഒ പദവി സ്വന്തമാക്കി കോന്നി ഗ്രാമപഞ്ചായത്ത്. സേവനങ്ങളിലും പൊതുജനങ്ങള്‍ക്കുള്ള അടിസ്ഥാനസൗകര്യങ്ങളും ഗുണനിലവാര മികവിനുള്ള രാജ്യാന്തര അംഗീകാരമായ ഐ.എസ്.ഒ 9001-2015 പദവിയാണ് കോന്നി ഗ്രാമപഞ്ചായത്ത് നേടിയിരിക്കുന്നത്.

2019 – 2022 കാലയളവിലേക്ക് ലഭിച്ച സർട്ടിഫിക്കേഷൻ വിവിധ കാരണങ്ങളാൽ പുതുക്കാൻ സാധിക്കാതെ പോകുകയും 2022 ഡിസംബർ മാസം സെർട്ടിഫിക്കേഷൻ കാലാവധി അവസാനിക്കുകയും ചെയ്തിരുന്നു .പഞ്ചായത്തു നിലവിൽ 2024 – 2027 സെപ്റ്റംബർ കാലയളിവിലേക്കായി ആണ് ഐ.എസ്.ഒ സർട്ടിഫിക്കേഷൻ നേടിയെടുത്തിരിക്കുന്നത് .

സർക്കാർ അംഗീകൃത സ്ഥാപനമായ TQ Cert Services Private limited ആണ് സേവനങ്ങൾ പരിശോധിച്ചു നിലവിൽ സർട്ടിഫിക്കേഷൻ നൽകിയിരിക്കുന്നത്. ഗ്രാമപഞ്ചായത്ത് ഓഫീസിൽ സമ്പൂർണ ഗുണമേന്മാ പരിപാലന സംവിധാനം നടപ്പിലാക്കി മികച്ച സേവനങ്ങൾ നൽകുക, വികസന പദ്ധതികൾ സുതാര്യവും തൃപ്തികരവും സമയബന്ധിതവുമായി പൂർത്തീകരിക്കുക, പഞ്ചായത്തിനെ ജനസൗഹൃദമാക്കി മാറ്റുക, മെച്ചപ്പെട്ട ഫ്രണ്ട് ഓഫീസ് സംവിധാനങ്ങള്‍ ലഭ്യമാക്കുക, പഞ്ചായത്തിലെ ജീവനക്കാര്‍ക്കായുള്ള മെച്ചപ്പെട്ട സൗകര്യങ്ങള്‍, ടെലിവിഷന്‍, ഫയര്‍ എക്സ്റ്റിന്‍ഗ്യുഷറുകൾ, സൈന്‍ ബോര്‍ഡുകൾ, ഫയലുകള്‍ സൂക്ഷിക്കുന്നതിനായി ഉള്ള റെക്കോര്‍ഡ് റൂം തുടങ്ങി പൗരാവകാശ രേഖയില്‍ പറയുന്ന സേവനങ്ങള്‍ എല്ലാം പൊതുജനങ്ങള്‍ക്കും ഓഫീസ് ജീവനക്കാര്‍ക്കും ലഭ്യമാക്കിയതിനെ തുടര്‍ന്നാണ് പഞ്ചായത്ത് ഐ.എസ്.ഒ അംഗീകാരം എന്ന ഈ നേട്ടം കൈവരിച്ചത്.

 

error: Content is protected !!