konnivartha.com: അതിജീവനത്തിന്റെ കാഹളം മുഴക്കി വയനാട് ഉത്സവത്തിന് തിരിതെളിഞ്ഞു. ഇനി ഒന്നരയാഴ്ച വയനാടിന് വൈവിധ്യമാർന്ന കലാവിരുന്നിന്റെ നാളുകളാണ്.
ഉരുൾപൊട്ടൽ ദുരന്തത്തിന് ശേഷം തകർന്ന വയനാടിന്‍റെ വിനോദ സഞ്ചാര മേഖലയെ പൂർവ്വാധികം ഊർജ്ജിതമായി തിരിച്ചു കൊണ്ടുവരികയാണ് വയനാട് ഉത്സവ് ‘ന്റെ ലക്ഷ്യം.
‘സഞ്ചാരികളെ വരൂ,വയനാട് സുരക്ഷിതമാണ് ‘എന്ന സന്ദേശവുമായി കാരാപ്പുഴ ഡാം, വൈത്തിരി എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം, സുല്‍ത്താന്‍ ബത്തേരി ടൗണ്‍ സ്‌ക്വയര്‍ എന്നിവടങ്ങളിൽ വൈവിധ്യമാര്‍ന്ന പരിപാടികളോടെയാണ് വയനാട് ഉത്സവ് അരങ്ങേറുന്നത്.