Trending Now

കോന്നിയില്‍ ‘ഈ തീട്ട “വെള്ളത്തില്‍ ചവിട്ടി വേണോ ജനം നടക്കാന്‍ :ആരോഗ്യം നശിച്ചു

 

konnivatha.com : കോന്നി കെ എസ് ആര്‍ ടി സി ബസ്സ്‌ ഓപ്പറേറ്റിങ് സ്ഥലം .നൂറുകണക്കിന് ജനം ദിനവും വന്നു പോകുന്നു . സ്കൂള്‍ കുട്ടികള്‍ അനേകം .അവര്‍ എല്ലാം ഈ “തീട്ട വെള്ളത്തില്‍ “ചവിട്ടി നടക്കാന്‍ തുടങ്ങിയിട്ട് മാസങ്ങള്‍ ആയി .കോന്നി പഞ്ചായത്തും ആരോഗ്യ വകുപ്പും മലിന ജലം ഒഴിവാക്കണം എന്ന് നിരന്തരം പറയുന്നു .കണ്ണ് കൊണ്ട് കാണുന്ന ഈ മലിന ജലം എന്താ അധികാരികള്‍ കണ്ടില്ലേ . ഇത് ആദ്യം ഒഴിവാക്കി ജനതയെ നിങ്ങളുടെ ആപ്തവാക്യം പഠിപ്പിക്കൂ .

ഇത് കോന്നിയിലെ കെ എസ് ആര്‍ ടി സി യുടെ മുന്‍ ഭാഗം .മലിന ജലം എവിടെ നിന്നും ഒഴുകി വരുന്നു എന്ന് പഞ്ചായത്ത് പറയുക .ഈ ജലം തീട്ട വെള്ളം അഥവാ മനുക്ഷ്യ വിസര്‍ജ്യം കലര്‍ന്നത് ആണ് എന്ന് പറയാന്‍ കഴിയണം . ഈ വെള്ളത്തില്‍ ചവിട്ടി ആണ് അനേക ആളുകളും നൂറുകണക്കിന് കുഞ്ഞുങ്ങളും ദിനവും കടന്നു പോകുന്നത് . ഒക്ടോബര്‍ രണ്ടിന് ഗാന്ധി ജയന്തി ദിനത്തില്‍ കോന്നിയില്‍ നടക്കുന്ന പ്രഹസന ശുചിയാക്കല്‍ നടക്കും .അപ്പോള്‍ എങ്കിലും ഈ ചെളി വെള്ളം കോരി കുടിച്ചു ദാഹം തീര്‍ക്കാന്‍ അധികാരികള്‍ ശ്രമിക്കുക .

വൃത്തികേട് അത് കോന്നിയില്‍ നടമാടുന്നു .പഞ്ചായത്ത് ഏറെ സ്ഥലത്ത് പണം മുടക്കി ക്യാമറ സ്ഥാപിച്ചു . അതിനു മുന്നേ ഈ തീട്ടം ഒഴുക്ക് നിര്‍ത്തി മാതൃകാ പ്രവര്‍ത്തനം നടത്തണം . കോന്നിയുടെ ശാപം ആണ് ഇത് എന്ന് പറയാന്‍ ആഗ്രഹിക്കുന്നു .

കോന്നിയില്‍ വികസനം വരണം എങ്കില്‍ ശക്തമായ നടപടി ആണ് ആവശ്യം . അഴകൊഴമ്പന്‍ വാഗ്ദാനം അല്ല . നോക്കൂ ഈ കെ എസ് ആര്‍ ടി സി യുടെ മുന്നിലെ മാലിന്യ ജലം . നേരോടെ കാണുക . ഒഴിവാക്കാന്‍ ഗാന്ധിയെ കൂട്ട് പിടിക്കരുത് .കാരണം അതിനു മുന്നില്‍ ഗാന്ധി പ്രതിമ ഉണ്ട് . കോന്നി പഞ്ചായത്ത് വളരുക . ഇങ്ങനെ തളരാതെ . ഇത് എത്രയോ നാളുകളായുള്ള മലിന ജലം ആണ് . നടപടി ഇല്ലേ …?

 

error: Content is protected !!