Trending Now

വെറ്ററിനറി സര്‍ജന്‍, വെറ്ററിനറി സയന്‍സ് ബിരുദധാരികള്‍ക്ക് തൊഴിലവസരം

വോക്ക്-ഇന്‍-ഇന്റര്‍വ്യൂ  

മൃഗസംരക്ഷണവകുപ്പ് വെറ്ററിനറി സര്‍ജന്‍ തസ്തികയിലേക്ക് ഉദ്യോഗാര്‍ഥികളെ  കരാര്‍ അടിസ്ഥാനത്തില്‍ വോക്ക്-ഇന്‍-ഇന്റര്‍വ്യൂ  മുഖേന തെരഞ്ഞെടുക്കുന്നു. ജില്ലാ വെറ്ററിനറി കേന്ദ്രത്തിലേക്കാണ് നിയമനം.   ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ സെപ്റ്റംബര്‍  30 ന് ഉച്ചയ്ക്ക്  രണ്ടിനാണ് എത്തേണ്ടത്.  യോഗ്യത: ബിവിഎസ്സി ആന്‍ഡ് എഎച്ച്. കേരള സ്റ്റേറ്റ് വെറ്ററിനറി രജിസ്ട്രേഷന്‍. ഫോണ്‍ :04682322762.

വെറ്ററിനറി സയന്‍സ് ബിരുദധാരികള്‍ക്ക് താത്ക്കാലിക തൊഴിലവസരം

പത്തനംതിട്ട ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ രാത്രികാല മൃഗചികിത്സയ്ക്കായി കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴില്‍രഹിതരായിട്ടുള്ള വെറ്ററിനറി സയന്‍സില്‍ ബിരുദധാരികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു; അഭാവത്തില്‍ സര്‍വീസില്‍ നിന്നും വിരമിച്ചവരെ പരിഗണിക്കും.

ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ സെപ്റ്റംബര്‍ 30 ന്  രാവിലെ 11 ന് നടത്തുന്ന ഇന്റര്‍വ്യൂവില്‍ ബയോഡേറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകര്‍പ്പും സഹിതം ഹാജരാകാം. 90 ദിവസത്തേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ നിബന്ധനകള്‍ക്ക് വിധേയമായാണ് നിയമനം. വൈകുന്നേരം ആറുമുതല്‍ രാവിലെ ആറുവരെയാണ് ജോലിസമയം. ഫോണ്‍ – 0468 2322762.

error: Content is protected !!