Trending Now

കോന്നി മെഡിക്കല്‍ കോളേജിലെ നേഴ്സിങ് വിദ്യാർത്ഥി തൂങ്ങി മരിച്ചു

 

കോന്നി മെഡിക്കൽ കോളേജ് നഴ്സിങ് വിദ്യാർഥിയെ ഹോസ്റ്റൽമുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി.

തിരുവനന്തപുരം പാങ്ങോട് അനുഭവനത്തിൽ അനിൽകുമാറിന്റെയും എൽസിയുടെയും മകൻ എ. അബിൻ (19) ആണ് മരിച്ചത്.

കോന്നി  ഗവ മെഡിക്കൽ കോളേജിലെ നേഴ്സിങ് ഒന്നാംവർഷ വിദ്യാർഥിയാണ്.
കോളേജിനു സമീപത്തെ സ്വകാര്യ ഹോസ്റ്റലിലായിരുന്നു താമസം.

ഞായറാഴ്ച രാവിലെ ഹോസ്റ്റലിലെ മെസ്സിൽനിന്നു ഭക്ഷണം കഴിച്ചശേഷം മുറിയിൽ കയറിയ അബിനെ കുടുംബാംഗങ്ങൾ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും പ്രതികരണമുണ്ടായില്ല. ഹോസ്റ്റൽ ഉടമ വിളിച്ചിട്ടും വാതിൽ തുറക്കാത്തതിനെത്തുടർന്ന് കോന്നി പോലീസിൽ വിവരം അറിയിച്ചു.

പോലീസെത്തി പൂട്ടുപൊളിച്ചാണ് വാതിൽ തുറന്നത്. മുറിയിലെ ഫാനിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

മൂന്നു സുഹൃത്തുക്കൾക്കൊപ്പം ഒരു മുറിയിലായിരുന്നു താമസം. ഓണാവധിക്ക് വീട്ടിൽപോയ അബിൻ, സുഹൃത്തുക്കൾ എത്തുന്നതിനുമുമ്പേ താമസസ്ഥലത്ത് എത്തുകയായിരുന്നു.

 

 

 

 

 

 

 

error: Content is protected !!