Trending Now

സ്വച്ഛത ഹി സേവ-ശുചീകരണ യജ്ഞം സംഘടിപ്പിച്ചു

 

konnivartha.com :, സ്വച്ഛത ഹി സേവ ക്യാമ്പയിന്റെ ഭാ​ഗമായി കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലുള്ള തിരുവനന്തപുരത്തെ വിവിധ സ്ഥാപനങ്ങൾ ചേർന്ന് ശുചീകരണ യജ്ഞം സംഘടിപ്പിച്ചു.

തിരുവനന്തപുരം സ്റ്റാച്യൂവിലുള്ള പ്രസ് ഇൻഫർമേഷൻ ബ്യൂറോ, സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ എന്നീ സ്ഥാപനങ്ങളുടെ പരിസരത്ത് സംഘടിപ്പിച്ച ശുചീകരണ യജ്ഞത്തിൽ പബ്ലിക്കേഷൻ ഡിവിഷനും പങ്കാളികളായി. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ കേരള, ലക്ഷദ്വീപ് മേഖലാ മേധാവി വി പളനിച്ചാമി ശുചീകരണ പരിപാടിക്ക് നേതൃത്വം നൽകി.

സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ ഡയറക്ടർ വി. പാർവ്വതി, പബ്ലിക്കേഷൻ വിഭാ​ഗം ഡെപ്യൂട്ടി ഡയറക്ടർ സുധാ നമ്പൂതിരി എന്നിവരും മറ്റ് ഉദ്യോ​ഗസ്ഥരും ജീവനക്കാരും ഓഫീസ് പരിസരം ശുചീകരിക്കുന്നതിൽ പങ്കാളികളായി. ഏക് പേട് മാ കെ നാം ക്യാമ്പയിന്റെ ഭാ​ഗമായി ഓഫീസ് പരിസരത്ത് വൃക്ഷത്തൈയും നട്ടു. സ്വച്ഛത പ്രതിജ്ഞയുമെടുത്തു.

error: Content is protected !!