Trending Now

ക്യാപ്റ്റൻ രാജു അഞ്ചാമത് പുരസ്കാരം നടൻ ജയറാം ഏറ്റുവാങ്ങി

 

konnivartha.com: പ്രേക്ഷക മനസിൽ എന്നും ജീവിക്കുന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ക്യാപ്റ്റൻ രാജുവിന് കഴിഞ്ഞതായി പ്രശസ്ത സിനിമ നിർമ്മാതാവ് കെ.ടി. കുഞ്ഞുമോൻ പറഞ്ഞു. സിനിമ പ്രേക്ഷക കൂട്ടായ്മയുടെ അഞ്ചാമത് ക്യാപ്റ്റൻ രാജു പുരസ്കാരം ചെന്നൈ – വടപളനി ഹോട്ടൽ ആദിത്യ ഇൻ്റർനാഷണലിൽ നടന്ന ചടങ്ങിൽ നടൻ ജയറാമിന് നൽകിസംസാരിക്കുകയായിരുന്നു അദ്ദേഹം .നടൻ ജയറാം മറുപടി പ്രസംഗം നടത്തി .

സിനിമ പ്രേക്ഷക കൂട്ടായ്മ ക്യാപ്റ്റൻ രാജു പുരസ്കാര സമിതി സെക്രട്ടറി സലിം പി. ചാക്കോ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ആദിത്യ ഹോട്ടൽ സി.ഇ.ഓ കൃഷ്ണകുമാർ മേനോനും ,സിനിമ പ്രേക്ഷക കൂട്ടായ്മ ജില്ല കൺവീനർ പി. സക്കീർ ശാന്തിയും പ്രശസ്തി പത്രം നടൻ ജയറാമിന് നൽകി .

തമിഴ് – മലയാളം സിനിമകളുടെ പി.ആർ. സി.കെ. അജയ്കുമാർ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു .ആദിത്യ ഹോട്ടൽ സി.ഇ. ഓ കൃഷ്ണകുമാർ മേനോൻ , ആദിത്യ ഹോട്ടൽ ജനറൽ മാനേജർ ജോഷ്വാ ക്രിസ്റ്റഫർ തുടങ്ങിയവർ പ്രസംഗിച്ചു .

error: Content is protected !!