Trending Now

വയോജന മെഡിക്കല്‍ ക്യാമ്പ് : കോന്നി കൊല്ലംപടിയില്‍ സെപ്റ്റംബർ 9 തിങ്കളാഴ്ച

 

konnivartha.com: അരുവാപ്പുലം ഗവൺമെൻറ് ഹോമിയോ ഡിസ്പെൻസറി “വാർദ്ധക്യം ആനന്ദകരം ആരോഗ്യകരം ആയുഷിലൂടെ ” എന്ന് സന്ദേശവുമായി വയോജന മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 9 തിങ്കളാഴ്ച 9:30ക്ക് കൊല്ലംപടി കൊണ്ടൂർ ഓഡിറ്റോറിയത്തിൽ വയോജന ക്ലബ്ബിൽ വെച്ച് നടക്കും.

ക്യാമ്പ് അരുവാപ്പുലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രേഷ്മ മറിയം റോയ് ഉദ്ഘാടനം ചെയ്യും വൈസ് പ്രസിഡൻറ് മണിയമ്മ രാമചന്ദ്രൻ അധ്യക്ഷതവഹിക്കും. ക്യാമ്പിന്റെ ഭാഗമായി വയോജനങ്ങൾക്ക് വിദഗ്ധരോഗ പരിശോധന ,വയോജനങ്ങളുടെ കാഴ്ച , പ്രമേഹം രക്തസമ്മർദ്ദം പരിശോധന നടത്തും ജീവിതശൈലി രോഗങ്ങൾക്കുള്ള നിർദ്ദേശങ്ങളും ,റഫറൽ സംവിധാനം, സൗജന്യ മരുന്ന് വിതരണം ,യോഗ ക്ലാസുകൾ എന്നിവ സംഘടിപ്പിക്കുന്നു.

error: Content is protected !!