konnivartha.com/ തിരുവനന്തപുരം; കെഎസ്ആർടിസിലെ യാത്രക്കാർക്ക് ടിക്കറ്റ് ബുക്കിംഗ് കൂടുതൽ സുഗമമാക്കുന്നതിന് വേണ്ടി പരിഷ്കരിച്ച ഓൺലൈൻ വെബ്സൈറ്റും, മൊബൈൽ ആപ്ലിക്കേഷന്റേയും പരിഷ്കരിച്ച പതിപ്പ് ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാർ പുറത്തിറക്കി. www.onlineksrtcswift.com എന്ന വെബ്സൈറ്റും, ENTE KSRTC NEO OPRS മൊബൈൽ ആപ്പുമാണ് പരിഷ്കരിച്ച് പുറത്തിറക്കിയത്.
യാത്രക്കാർക്ക് യാത്ര ചെയ്യേണ്ട സ്റ്റേഷനുകൾ വേഗത്തിൽ കണ്ടെത്താനും, സ്റ്റേഷനുകളിലേക്കുള്ള ബസുകൾ വേഗത്തിൽ തിരയാനും പുതിയ വെബ്സൈറ്റിലും, ആപ്പു വഴിയും കഴിയും. യാത്രക്കാർക്ക് വേഗത്തിൽ മനസിലാകുന്ന തരത്തിലുള്ള ഹോം പേജും ശ്രദ്ധേയമാണ്. ഫോൺ പേയും, ബിൾഡസ് വഴിയും പണമിടപാട് നടക്കുന്നതിനാൽ വളരെ വേഗത്തിൽ തന്നെ ടിക്കറ്റ് ലഭ്യമാക്കുകയും, ക്യാൻസലേഷൻ നടപടികൾ കുറയുകയും കാരണമാകും.
കെഎസ്ആർടിസിയുടെ ഓൺലൈൻ സേവനങ്ങൾ ലഭ്യമാക്കുന്ന മാൻഡിസ് ടെക്നോളജിയാണ് കെഎസ്ആർടിസിക്ക് വേണ്ടി പുതുക്കിയ വെബ്സൈറ്റും, മൊബൈൽ ആപ്പും തയ്യാറാക്കിയത്