Trending Now

സ്നേഹപൂർവ്വം ഗുരുകുലത്തിൽ : കല്ലറേത്ത് എം.കെ രവീന്ദ്രനാഥിനെ ആദരിച്ചു

 

konnivartha.com: കോൺഗ്രസ് കോന്നി മണ്ഡലം കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ സ്നേഹപൂർവ്വം ഗുരുകുലത്തിൽ എന്ന പരിപാടിയുടെ ഭാഗമായി മുൻ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റായ ദേശീയ സംസ്ഥാന അധ്യാപക അവാർഡ് കരസ്ഥമാക്കിയ കല്ലറേത്ത് എം.കെ രവീന്ദ്രനാഥിനെ ആദരിച്ചു. മണ്ഡലം പ്രസിഡൻ്റ് പ്രവീൺ പ്ലാവിളയിൽ അദ്ധ്യക്ഷത വഹിച്ചു. ഡിസിസി വൈസ് പ്രസിഡൻ്റ് റോബിൻ പീറ്റർ ഉദ്ഘാടനം ചെയ്തു.

മാത്യു കുളത്തിങ്കൽ ഓണകോടി സമ്മാനിച്ചു. ചിറ്റൂർ ശങ്കർ, ദീനാമ്മ റോയി, എസ്. സന്തോഷ്കുമാർ, റോജി എബ്രഹാം, രാജീവ് മള്ളൂർ, രവി പിള്ള, കാസിം കോന്നി, ജി. ശ്രീകുമാർ, ഐവാൻ വകയാർ, കോന്നിയൂർ എം, എം ഫിലിപ്പ്, ശശിധരൻ നായർ, സലിം പയ്യനാൺ, സി.കെ ലാലു, പ്രവീൺ ജി. നായർ, ബഷീർ കോന്നി, തോമസ് ഡാനിയേൽ, മോഹനൻ കാലായിൽ, മാത്യു പറപ്പള്ളിൽ, സൗദ റഹിം, പ്രിയ. എസ്. തമ്പി, അജി കോന്നി, ജയപ്രകാശ് തട്ടാരേത്ത്, കെ. പ്രദീപ് കുമാർ, ജയേഷ് പുന്നമൂട്ടിൽ, മോഹൻ മുട്ടാട്ട്, വിജയൻ എലിമുള്ളുംപ്ലാക്കൽ എന്നിവർ പ്രസംഗിച്ചു.

error: Content is protected !!