
konnivartha.com: നാഷണൽ ആയുഷ് മിഷൻ, ഭാരതീയ ചികിത്സാ വകുപ്പ്, അരുവാപ്പുലം ഗ്രാമപഞ്ചായത്ത്, കല്ലേലി ഗവണ്മെന്റ് ആയുർവേദ ഡിസ്‌പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ്സ് സെന്റർ എന്നിവയുടെ ആഭിമുഖ്യത്തിൽ വയോജനങ്ങൾക്കായി നടത്തുന്ന ആയുർവേദ മെഡിക്കൽ ക്യാമ്പിന്‍റെ പോസ്റ്റർ പ്രകാശനം അരുവാപ്പുലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയ് നിർവഹിച്ചു.
പഞ്ചായത്ത് പ്രതിനിധികൾ, ആയുർവേദ ഡിസ്‌പെൻസറി മെഡിക്കൽ ഓഫീസർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സെപ്റ്റംബർ 11 ന് രാവിലെ 9 മണിക്ക് മാവനാൽ എന്‍ എസ് എസ് കരയോഗ മന്ദിരത്തിൽ വെച്ച് നടക്കുന്ന ക്യാമ്പ് കോന്നി എം എൽ എ, അഡ്വ. കെ യു ജനീഷ് കുമാർ ഉദ്ഘാടനം ചെയ്യും.