Trending Now

കല്ലേലിയില്‍ കോൺഗ്രസ്‌ സേവാദൾ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

 

konnivartha.com: കോൺഗ്രസ്‌ സേവാദൾ പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കോന്നി കല്ലേലിത്തോട്ടം ഹരിസൺ മലയാളം പ്ലാൻ്റേഷനിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു . കോന്നി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് ദീനാമ്മ റോയിഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് ശ്യാം എസ് കോന്നി അധ്യക്ഷത വഹിച്ചു.

Dr. ശശി പി. Dr. ദിവ്യ എൻ. Dr.ഇബ്രാഹിം. Dr. മാളവിക എസ് കുറുപ്പ്, Dr. അനില ആസാദ്, Dr. മാത്യു തോമസ്, അമ്പിളി പ്രവീൺ, എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

അസ്ഥി രോഗം, പൾമോണോളജി, ENT, ജനറൽ മെഡിസിൻ , നേത്ര വിഭാഗം , ജീവിതശൈലി രോഗനിർണ്ണയ വിഭാഗം എന്നിവയിൽ നിന്നുമുള്ള ഡോക്ടർമാരുടെ സേവനം ഉണ്ടായിരുന്നു. രക്തപരിശോധനയും ECG യും ക്യാമ്പിൻ്റെ ഭാഗമായി നടന്നു.

തോട്ടം തൊഴിലാളികളും പൊതുജനങ്ങളുമായി നിരവധി ആളുകൾ ക്യാമ്പിന്‍റെ ഭാഗമായി.
സേവാദൾ മഹിളവിഭാഗം ജില്ലാ പ്രസിഡൻ്റ് ഗീതാ ദേവി, ജോയി തോമസ് , ഷിജു അറപ്പുരയിൽ , ജോർജ്ജ് വർഗ്ഗീസ്, ഷിജി തോമസ്, മനോജ് ചെറിയാൻ , ലിസി സാം ശ്രീകുമാർ ജി. നിധിൻ റ്റി.ജി,ഷിനിജ തങ്കപ്പൻ, സോജു , ലില്ലിക്കുട്ടി, സതീഷ് കല്ലേലി, എന്നിവർ സംസാരിച്ചു

error: Content is protected !!