Trending Now

പത്തനംതിട്ട അറിയിപ്പുകള്‍ ( 31/08/2024 )

തദ്ദേശ അദാലത്ത് സെപ്റ്റംബര്‍ 10 ന് മന്ത്രി എം. ബി രാജേഷ് നേതൃത്വം നല്‍കും

പത്തനംതിട്ട ജില്ലയിലെ തദ്ദേശ അദാലത്ത് സെപ്റ്റംബര്‍ 10ന് . തദ്ദേശസ്വയംഭരണവും എക്‌സൈസും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി  എം. ബി. രാജേഷിന്റെ നേത്യത്വത്തില്‍  രാവിലെ 8.30 മുതല്‍ രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് നടത്തുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ മൂന്നാംവാര്‍ഷികത്തോടനുബന്ധിച്ചാണ് പരിപാടി.
ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ തീര്‍പ്പാക്കുകയാണ് ലക്ഷ്യം.
അദാലത്ത് ദിവസം നേരിട്ടെത്തിയും അപേക്ഷകള്‍ നല്‍കാം. ബില്‍ഡിങ് പെര്‍മിറ്റ്, കംപ്ലീഷന്‍, ക്രമവത്ക്കരണം, വ്യാപാര- വാണിജ്യ -വ്യവസായ -സേവന ലൈസന്‍സുകള്‍, സിവില്‍ രജിസ്ട്രേഷന്‍ നികുതികള്‍, ഗുണഭോക്തൃ പദ്ധതികള്‍, പദ്ധതി നിര്‍വഹണം, സാമൂഹിക സുരക്ഷാ പെന്‍ഷനുകള്‍, മാലിന്യസംസ്‌കരണം, പൊതുസൗകര്യങ്ങളും പൊതുസുരക്ഷയും, ആസ്തി മാനേജ്മെന്റ്, സ്ഥാപനങ്ങളുടെയും സംവിധാനങ്ങളുടെയും സൗകര്യങ്ങളുടെയും കാര്യക്ഷമത എന്നിവയുമായി ബന്ധപ്പെട്ട് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ അപേക്ഷ നല്‍കിയതും  സമയപരിധിക്കകം സേവനം ലഭിക്കാത്തതുമായ വിഷയങ്ങളിലെ പരാതികള്‍, വകുപ്പു മന്ത്രിക്ക് ലഭിച്ച നിവേദനങ്ങള്‍, സ്ഥിരം അദാലത്ത് സമിതിയിലും തദ്ദേശ ഓഫീസുകളിലും തീര്‍പ്പാക്കാത്ത പരാതികള്‍, തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പുതിയ പരാതികള്‍/നിര്‍ദ്ദേശങ്ങള്‍ എന്നിവയാണ്  പരിഗണിക്കുക.
പൊതുജനങ്ങള്‍ക്ക്  https://adalatapp.lsgkerala.gov.in/   വെബ്സൈറ്റ് വഴി ഓണ്‍ലൈനായി പരാതികള്‍ നല്‍കാം.
അവസാനതീയതി സെപ്റ്റംബര്‍ അഞ്ച്.

അപേക്ഷ ക്ഷണിച്ചു
റാന്നി ഗ്രാമപഞ്ചായത്തില്‍ അങ്കണവാടി  വര്‍ക്കര്‍മാരെയും  ഹെല്‍പര്‍മാരെയും തെരഞ്ഞെടുക്കുന്നതിന്  അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ റാന്നി ഗ്രാമപഞ്ചായത്തില്‍ സ്ഥിരതാമസക്കാര്‍ ആയിരിക്കണം. വര്‍ക്കറുടെ ഒഴിവിലേക്ക്  അപേക്ഷിക്കുന്നവര്‍ എസ്എസ്എല്‍സി പാസായിരിക്കണം. പ്രായം 2024 ജനുവരി ഒന്നിന് 46 വയസ് തികയാന്‍ പാടില്ല.ഹെല്‍പറുടെ ഒഴിവിലേക്ക് അപേക്ഷിക്കുന്നവര്‍ ഏഴാംക്ലാസ് മിനിമം യോഗ്യതയുളളവര്‍ ആയിരിക്കണം. അപേക്ഷ ഫോം  ഐസിഡിഎസ് ഓഫീസില്‍ നിന്നും ലഭിക്കും.  അപേക്ഷ സെപ്റ്റംബര്‍ 25 വരെ സ്വീകരിക്കും.
ഫോണ്‍ : 04735 221568.

ഗതാഗത നിയന്ത്രണം
ഏഴംകുളം-കൈപ്പട്ടൂര്‍ റോഡിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് ഏഴംകുളം കനാല്‍ പാലം പുതുക്കി പണിയുന്നതിനായി  വാഹനഗതാഗതവും കാല്‍ നടയാത്രയും നവംബര്‍ 30 വരെ പൂര്‍ണമായും നിരോധിച്ചു.  ഏഴംകുളം വഴി കൊടുമണ്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ പറക്കോട് ജംഗ്ഷനില്‍  നിന്ന് തിരിഞ്ഞ് ചിരണിക്കല്‍ വഴി പോകണം. കൊടുമണില്‍ നിന്നും ഏഴംകുളത്തേക്ക് വരുന്ന വാഹനങ്ങള്‍ കോടിയാട്ടുകാവ് ജംഗ്ഷനില്‍ നിന്നും തിരിഞ്ഞു പറക്കോട് വഴി പോകണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

സീറ്റ് ഒഴിവ്
മെഴുവേലി സര്‍ക്കാര്‍ വനിത ഐ.ടി.ഐ  എന്‍.സി.വി.റ്റി സ്‌കീം പ്രകാരം ആരംഭിക്കുന്ന ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ (രണ്ട് വര്‍ഷം), ഫാഷന്‍ ഡിസൈന്‍ ടെക്നോളജി (ഒരുവര്‍ഷം) ട്രേഡുകളിലെ സീറ്റുകളിലേക്ക് ഒഴിവ്. പ്രവേശനത്തിനായി അസല്‍ സര്‍ട്ടിഫിക്കറ്റ്,ടിസി, ഫീസ് എന്നിവ സഹിതം ഐ.ടി.ഐയില്‍ ഹാജരായി അപേക്ഷ സമര്‍പ്പിക്കണം.
അവസാന തീയതി- ഓഗസ്റ്റ് 31.
ഫോണ്‍ : 0468-2259952, 9995686848, 8075525879, 9496366325.

കാവുകള്‍ക്ക് ധനസഹായം
കാവുകളുടെ സംരക്ഷണ-പരിപാലന പ്രവര്‍ത്തനങ്ങള്‍ക്ക് വനം വന്യജീവി വകുപ്പ് നല്‍കുന്ന സാമ്പത്തിക സഹായം ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.  വ്യക്തികള്‍, ദേവസ്വം, ട്രസ്റ്റുകള്‍ എന്നിവയുടെ ഉടമസ്ഥതയിലുളള കാവുകള്‍ക്കാണ് ആനുകൂല്യം . കാവിന്റെ വിസ്തൃതി, കൈവശാവകാശ സര്‍ട്ടിഫിക്കറ്റ്, കരം രസീത്, ലൊക്കേഷന്‍ സ്‌കെച്ച്, ഉടമസ്ഥതാ രേഖകള്‍, ഫോട്ടോഗ്രാഫ് എന്നിവ സഹിതം എലിയറയ്ക്കല്‍ സോഷ്യല്‍ ഫോറസ്ട്രി വിഭാഗം അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റിന് സെപ്റ്റംബര്‍ 30 ന് അകം അപേക്ഷ സമര്‍പ്പിക്കണം. മുമ്പ് ധനസഹായം ലഭിച്ചവര്‍ അപേക്ഷിക്കരുത്.
ഫോണ്‍: 0468-2243452

വനമിത്ര അവാര്‍ഡ്
ജൈവ വൈവിധ്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് വനം വന്യജീവി വകുപ്പ് നല്‍കുന്ന വനമിത്ര പുരസ്‌കാരത്തിന് വ്യക്തികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, കര്‍ഷകര്‍ എന്നിവരില്‍ നിന്ന്  അപേക്ഷ ക്ഷണിച്ചു. ജൈവ വൈവിധ്യ സംരക്ഷണവമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ ലഘുവിവരണവും ഫോട്ടോയും  അടങ്ങിയ അപേക്ഷ എലിയറയ്ക്കല്‍ സോഷ്യല്‍ ഫോറസ്ട്രി വിഭാഗം അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റിന് സെപ്റ്റംബര്‍ 30 ന് അകം  സമര്‍പ്പിക്കണം. ഒരിക്കല്‍ പുരസ്‌കാരം ലഭിച്ചവര്‍ അടുത്ത അഞ്ചുവര്‍ഷത്തേക്ക് അപേക്ഷിക്കരുത്.
ഫോണ്‍ :  8547603707,8547603708, 0468-2243452 .
വെബ് സൈറ്റ് : https://forest.kerala.gov.in/

മെഗാ തൊഴില്‍ മേള സെപ്റ്റംബര്‍ 7 ന്
സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയുടെ  ഭാഗമായി എംപ്ലോയ്മെന്റ് വകുപ്പ് സെപ്റ്റംബര്‍ ഏഴിന്  വഴുതക്കാട് സര്‍ക്കാര്‍ വിമന്‍സ്  കോളേജില്‍ നടത്തുന്ന നിയുക്തി’ – 2024 മെഗാ തൊഴില്‍ മേളയിലേക്കുള്ള ഉദ്യോഗാര്‍ഥികളുടെ രജിസ്ട്രേഷന്‍ തുടങ്ങി. ടെക്നോപാര്‍ക്ക്,   ഹോസ്പിറ്റാലിറ്റി, പാരാമെഡിക്കല്‍, ഓട്ടോമൊബൈല്‍, ഫിനാന്‍സ് , മാര്‍ക്കറ്റിംഗ്  തുടങ്ങി വിവിധ മേഖലകളില്‍ നിന്നുള്ള 70 പ്രമുഖ കമ്പനികള്‍ മേളയില്‍ പങ്കെടുക്കും. എസ്എസ്എല്‍സി, പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം, ഐടിഐ, ഡിപ്ലോമ, ബി.ടെക്, ജനറല്‍ നഴ്സിംഗ്, ഹോട്ടല്‍ മാനേജ്മെന്റ്, പാരാമെഡിക്കല്‍, എം.ബി.എ, എം.സി.എ, പി.എച്ച്.ഡി യോഗ്യതയുള്ളവര്‍ക്ക് തൊഴില്‍ മേള അവസരമൊരുക്കും.  രജിസ്ട്രേഷന്‍ സൗജന്യം. മേളയില്‍ പങ്കെടുക്കുന്നതിന്  www.jobfest.kerala.gov.in എന്ന വെബ് സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യാം.
ഫോണ്‍:  9746701434, 0468 2222745

വാഹനം ആവശ്യമുണ്ട്
കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് ഡ്രൈവര്‍ അടക്കം പരമാവധി അഞ്ചോ ഏഴോ യാത്രക്കാര്‍ ഉള്‍കൊള്ളുന്ന ടയോട്ട, ഇന്നോവ, മഹീന്ദ്ര സൈലോ, മഹീന്ദ്ര സ്‌കോര്‍പിയോ, മഹീന്ദ്ര ബോലേറോ, മാരുതി എക്സ് എല്‍ 6, മാരുതി എര്‍ട്ടിക എന്നിവയോ സമാനമായ മറ്റുളളവയോ ആവശ്യമുണ്ട്. ടെന്‍ഡര്‍ ലഭിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 13.
ഫോണ്‍ : 0468 2222234.

ക്വട്ടേഷന്‍
ജില്ലാ ലേബര്‍ ഓഫീസിലേക്ക്, 2019 ന് ശേഷം രജിസ്ട്രേഷന്‍ നടത്തിയതും ടാക്സി പെര്‍മിറ്റുളളതുമായ എസി കാര്‍ (ഡ്രൈവര്‍ ഉള്‍പെടെ) ഒരു വര്‍ഷത്തേക്ക് പ്രതിമാസ വാടകയ്ക്ക് ലഭിക്കുന്നതിന് വാഹന ഉടമകളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബര്‍ 13.
ഫോണ്‍:0468 2222234.

പരിവേഷ് 2.0 പോര്‍ട്ടലില്‍ അപേക്ഷിക്കാം
വിദേശ പക്ഷികളും ജന്തുക്കളും കൈവശമുളളവര്‍ അവയുടെ ഉടമസ്ഥാവകാശത്തിനായി പരിവേഷ് 2.0 പോര്‍ട്ടലില്‍ (https://parivesh.nic.in) ഓഗസ്റ്റ് 31ന് അകം രജിസ്റ്റര്‍ ചെയ്യണമെന്ന്  സംസ്ഥാന ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അറിയിച്ചു. രജിസ്‌ട്രേഷന്‍ ഫീസ് 1000 രൂപ 0406018008700 എന്ന ബഡ്ജറ്റ് ഹെഡില്‍ അടച്ച രസീത്, അനുബന്ധരേഖകള്‍ എന്നിവ സഹിതം അപേക്ഷിക്കാം.
ഫോണ്‍ :0471 2529335, 9188566056.

error: Content is protected !!