konnivartha.com: ഇന്ത്യ ഗവൺമെൻ്റിൻ്റെ കീഴിലുള്ള കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡ് അപ്രൻ്റീസ്ഷിപ്പ് ട്രെയിനികളെ തേടുന്നു. എൻജിനീയറിങ് / കൊമേഴ്സ് പ്രാക്ടീസിൽ ഡിപ്ലോമ അല്ലെങ്കിൽ എഞ്ചിനീറിങ്ങിൽ ഗ്രാജുവേഷൻ കഴിഞ്ഞവർക്ക് ഒരു വർഷത്തേക്കാണ് അവസരം.
ഈ തൊഴിലവസരങ്ങളുമായി ബന്ധപ്പെട്ട ഓറിയന്റഷന് ഓഗസ്റ്റ് 27ന് രാവിലെ 10.30നു പുളിക്കീഴ് ബ്ലോക്ക് ഓഫീസ് ഹാളിൽ വച്ച് സംഘടിപ്പിക്കുന്നു. അന്നേ ദിവസം കൊച്ചിൻ ഷിപ്പ് യാർഡിലെ ഉദ്യോഗസ്ഥർ തൊഴിലുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും വിശദീകരിക്കും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓറിയന്റഷനിൽ പങ്കെടുക്കുക. ഓഗസ്റ്റ് 31 ആണ് ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി.
അപ്ലിക്കേഷൻ ലിങ്ക് : https://forms.gle/AzB5FUovMKKy6FZbA