Trending Now

പത്തനംതിട്ട ജില്ല :അറിയിപ്പുകള്‍ ( 24/08/2024 )

കുടുംബശ്രീ ഓണം വിപണന മേള
കുടുംബശ്രീ സംസ്ഥാനതല ഓണം വിപണന മേള ജില്ലയില്‍ നടത്തും. ജില്ലാ പഞ്ചായത്തിന്റേയും  ജില്ലാ ഭരണകൂടത്തിന്റേയും തദ്ദേശ സ്വയംഭരണ വകുപ്പിന്റേയും വിവിധ വകുപ്പുകളുടേയും സഹകരണത്തോടെയാണ് സംഘടിപ്പിക്കുന്നത്. സെപ്റ്റംബര്‍  10 മുതല്‍ 14 വരെ പത്തനംതിട്ട മുനിസിപ്പല്‍  ബസ് സ്റ്റാന്‍ഡില്‍ തയ്യാറാക്കുന്ന പന്തലില്‍ 50 വിപണന സ്റ്റാളുകളും വിവിധ ജില്ലകളുടെ ഭക്ഷ്യമേളകളും  വിവിധ കലാപരിപാടികളും സെമിനാറുകളും ഉണ്ടാകും. സ്റ്റാളുകള്‍ വൈകുന്നേരം വരെ പ്രവര്‍ത്തിക്കും. വിവിധ മത്സരങ്ങളും അനുബന്ധമായുണ്ട്. ഒരു അയല്‍ക്കൂട്ടത്തിലെ ഒരാള്‍ക്ക് ഉപജീവനമാര്‍ഗ്ഗം എന്ന ലക്ഷ്യത്തോടെയുള്ള കെ ലിഫ്റ്റ് പദ്ധതിയുടെ ജില്ലാതല  പ്രഖ്യാപനവും ഉണ്ടാകും.

സ്പോട്ട് അഡ്മിഷന്‍
അടൂര്‍ സര്‍ക്കാര്‍ പോളിടെക്നിക് കോളജില്‍ ത്രിവത്സര എഞ്ചിനീയറിംഗ് ഡിപ്ലോമ കോഴ്സുകളിലെ ഒഴിവുളള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ ഓഗസ്റ്റ് 29 ന.് രജിസ്ട്രേഷന്‍ രാവിലെ 9.30 മുതല്‍.  ഫോണ്‍ : 0473 4231776.
വെബ് സൈറ്റ് :  www.polyadmission.org/let

ഫിറ്റ്നസ് ട്രെയിനറാകാം
അസാപ്പ് കേരളയുടെ പത്തനംതിട്ട കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ മൂന്നുമാസം ദൈര്‍ഘ്യമുള്ള ഫിറ്റ്നസ് ട്രെയിനര്‍ കോഴ്സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.  പത്താം ക്ലാസ് പാസായവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 9447454870/9495999688.  വെബ്സൈറ്റ്  www.asapkerala.gov.in

ഐടിഐ യില്‍ സീറ്റ് ഒഴിവ്
ചെങ്ങന്നൂര്‍ സര്‍ക്കാര്‍ ഐ.ടി.ഐയില്‍  എസ്.ടി  വിദ്യാര്‍ഥികള്‍ക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലേക്ക് ഇതുവരെ അറിയിപ്പ് ലഭിക്കാത്ത അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള മുഴുവന്‍ വിദ്യാര്‍ഥികളും ഓഗസ്റ്റ്  29 ന് രാവിലെ 9.30 ന് രക്ഷാകര്‍ത്താവിനൊപ്പം ഹാജരാകണം. അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ടി.സി,പാസ്പോര്‍ട്ട്‌സൈസ് ഫോട്ടോ, ഫീസടയ്ക്കുവാനാവശ്യമായ തുക ആധാര്‍കാര്‍ഡ് എന്നിവ സഹിതം ഐ.ടി.ഐ യില്‍ പ്രവേശനം നേടാം. ഫോണ്‍ : 04792452210,  2953150.

ജില്ലാ ആസൂത്രണ സമിതി യോഗം  ഓഗസ്റ്റ് 29 ന്
ജില്ലാ ആസൂത്രണ സമിതി യോഗം  ഓഗസ്റ്റ് 29 ന് ഉച്ചയ്ക്ക്  ശേഷം രണ്ടിന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

സ്പോട്ട് അഡ്മിഷന്‍
വെണ്ണിക്കുളം സര്‍ക്കാര്‍ എംവിജിഎം പോളിടെക്നിക് കോളജില്‍ ത്രിവത്സര ഡിപ്ലോമ കോഴ്സുകളില്‍ ഒന്നാംവര്‍ഷ പ്രവേശനത്തിന്  ഒഴിവുളള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ ഓഗസ്റ്റ് 29 ന് നടക്കും. സമയം- രാവിലെ 8.30 മുതല്‍ 10.00 വരെ. യോഗ്യത തെളിയിക്കുന്നതിനുള്ള എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും കൊണ്ടുവരണം. നിലവില്‍ മറ്റിടങ്ങളില്‍ പ്രവേശനം നേടിയവര്‍ ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കണം. വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപവരെയുള്ളവര്‍ 1000 രൂപ, ഫീസാനുകൂല്യം ഇല്ലാത്തവര്‍ 4105 രൂപയും യു.പി.ഐ വഴി അടയ്ക്കണം. സംവരണ സീറ്റുകളില്‍ ആളെത്തിയില്ലങ്കില്‍ അവ പൊതുവിഭാഗത്തിലേക്ക് മാറ്റും. പി.ടി.എ ഫണ്ട് പണമായി നല്‍കാം. ഫോണ്‍ : 0469 2650228.
വെബ്‌സൈറ്റ് :  www.polyadmission.org

ഭവന പുനരുദ്ധാരണ പദ്ധതി : 31 വരെ അപേക്ഷിക്കാം
ന്യൂനപക്ഷ വിഭാഗത്തില്‍പെട്ട വിധവ/വിവാഹബന്ധം വേര്‍പെടുത്തിയ/ഉപേക്ഷിക്കപ്പെട്ട സ്ത്രീകള്‍ക്കായുളള ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതിയില്‍  അപേക്ഷ സമര്‍പ്പിക്കുന്നതിനുളള  തീയതി ഓഗസ്റ്റ് 31 വരെ നീട്ടി.
ഫോണ്‍- 04682 222515.

മറൈന്‍ സ്ട്രക്ചറല്‍ ഫിറ്റര്‍ കോഴ്സ്
അസാപ്പ് കേരളയും കൊച്ചിന്‍ ഷിപ്‌യാഡും ചേര്‍ന്നുള്ള മറൈന്‍ സ്ട്രക്ചറല്‍ ഫിറ്റര്‍ കോഴ്സിലേയ്ക്ക് പ്രവേശനം ആരംഭിച്ചു. ഐ.ടി.ഐ വെല്‍ഡര്‍, ഫിറ്റര്‍, ഷീറ്റ് മെറ്റല്‍ കോഴ്‌സുകള്‍ 2020 ലോ ശേഷമോ പാസായവര്‍ക്കാണ് അവസരം.
ആറുമാസം ദൈര്‍ഘ്യമുള്ള കോഴ്സില്‍  ആദ്യ രണ്ടുമാസത്തെ ക്ലാസ് അടൂര്‍ സര്‍ക്കാര്‍ പോളിടെക്നിക്ക്  കോളജിലും തുടര്‍ന്ന് കൊച്ചിന്‍ ഷിപ് യാഡിലുമാണ് പരിശീലനം. പരിശീലനത്തിന് സ്റ്റൈപന്റും ലഭിക്കും. 14514 രൂപയാണ് ഫീസ്. മതന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്ന് ആദ്യം അപേക്ഷിക്കുന്ന 10 പേര്‍ക്ക് 100 ശതമാനം സ്‌കോളര്‍ഷിപ് ലഭിക്കും. വിജയിക്കുന്നവര്‍ക്ക് ഷിപ് യാഡില്‍ കരാര്‍ നിയമനം നല്‍കും. വെബ് സൈറ്റ്:www.asapkerala.gov.in ഫോണ്‍: 7736925907, 9495999688. ഓഗസ്റ്റ് 25ന് അകം അപേക്ഷിക്കാം.
താത്ക്കാലിക അധ്യാപക ഒഴിവ്
അടൂര്‍ ഐഎച്ച്ആര്‍ഡി എഞ്ചിനീയറിംഗ് കോളജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍  ഇന്‍ കെമിസ്ട്രി തസ്തികയിലേയ്ക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഒഴിവുണ്ട്. യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഓഗസ്റ്റ്  29 ന്  രാവിലെ 10.30 ന് കോളേജ് ഓഫീസില്‍ ഹാജരാകണം. യുജിസി ചട്ടപ്രകാരമുള്ള യോഗ്യത ഉണ്ടാകണം.
ഫോണ്‍: 04734 231995, വെബ് സൈറ്റ് : www.cea.ac.in

ജില്ലാ വികസന സമിതി യോഗം  31 ന്
ജില്ലാ വികസന സമിതി യോഗം ഓഗസ്റ്റ് 31 ന് രാവിലെ 10.30  ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

error: Content is protected !!