Trending Now

പോലീസ് ഇറങ്ങി വാഹന പരിശോധന : എല്ലാവര്‍ക്കും പിഴ :നേതാവും അണിയും വന്നപ്പോള്‍ കുശലം

കോന്നിയില്‍ കോന്നി പോലീസ് വ്യാപക വാഹന പരിശോധന നടത്തി .ഇന്ന് നടത്തിയത് അരുവാപ്പുലം . വന്ന വാഹനം എല്ലാം മൂന്നു പോലീസ് ഏമാന്മാര്‍ തടഞ്ഞു . സ്കാന്‍ കയ്യില്‍ ഉണ്ട് .പരിശോധന നടന്നു . ലൈസന്‍സ് കാണിച്ചവരെ പോകാന്‍ പറയുന്നു .

 

വാഹന ഇന്‍ഷുറന്‍സ് മുടങ്ങിയവരെ പിടിച്ചു നിര്‍ത്തി , അതാ വരുന്നു .കോന്നിയിലെ വലിയ നേതാവും അണിയും ഒരു ബൈക്കില്‍ ഹെല്‍മറ്റ് ഇല്ല രണ്ടു ആളുകള്‍ക്കും .അടുത്ത് ചെന്ന ഈ പോലീസ് ഏമാന്‍ പറയുന്നു എന്തൊക്കെ ഉണ്ട് വിശേഷം . ചര്‍ച്ച കൂടുതല്‍ നിന്നില്ല പൊക്കോ .ആ വണ്ടിയുടെ കൂടുതല്‍ കാര്യം മെക്ഷ്യന്‍ നിന്ന പോലീസ്കാരന്‍ നോക്കി ഇല്ല .ബാക്കി എല്ലാ വാഹനവും നോക്കി .കൃത്യമായി മാര്‍ക്ക് ഇട്ടു .

 

സര്‍ക്കാര്‍ കണ്‍സ്യൂമര്‍ വണ്ടി വന്നു .നോക്കണ്ട എന്ന് പോലീസ് .അതിനു ഒരു പേപ്പറും ഇല്ല . സര്‍ക്കാര്‍ വണ്ടികള്‍ ആദ്യം നോക്കൂ . എന്നിട്ട് പാവം പിടിച്ച ജനം ഓടിക്കുന്ന വാഹനം നോക്കൂ . സര്‍ക്കാര്‍ വാഹനത്തിനു ഒന്നും ഒരു പേപ്പറും കൃത്യം അല്ല . ആ വാഹനത്തിന് കൃത്യം ആക്കി ശേഷം സാധാരണ ജനത്തിനെ പിഴിയൂ .

മുകളില്‍ നിന്നുള്ള നിര്‍ദേശം അനുസരിച്ച് എല്ലാ വാഹനവും പിടിക്കണംഎന്നാണ് ഇന്ന് കിട്ടിയ നിര്‍ദേശം .നേതാവ് സഞ്ചരിച്ച വാഹനം ഏതാണ് . രണ്ടു പേര്‍ക്കും ഹെല്‍മറ്റ് ഇല്ലാത്ത വാഹനം .എന്തെങ്കിലും പിഴ ഒടുക്കിയോ . ഇല്ല .ആ വാഹനം അധികാര പരിധിയില്‍ അല്ല .

ഇന്ന് മുതല്‍ എല്ലാ റോഡിലും കോന്നി പോലീസ് അധികാരികള്‍ ഉണ്ട് . വളരെ കര്‍ശനം ആണ് . സാധാരണ ആളുകള്‍ എല്ലാ വാഹന പേപ്പറും കരുതണം . രാഷ്ട്രീയ നേതാക്കള്‍ വരുമ്പോള്‍ ആ മെഷ്യന്‍ കാണിക്കില്ല . സാധാരണ ജനം ആണ് ടാക്സ് അടയ്കുന്നത് . രാഷ്ട്രീയ നേതാക്കള്‍ ,സര്‍ക്കാര്‍ വണ്ടി ഒന്ന് നോക്കുക .

error: Content is protected !!