Trending Now

മഴ : തേക്ക് തോട്ടില്‍ വീടിന്‍റെ സംരക്ഷണ മതില്‍ തകര്‍ന്നു :വീട് അപകട സ്ഥിതിയില്‍

 

konnivartha.com: കനത്ത മഴയെത്തുടര്‍ന്ന് തേക്ക് തോട്ടില്‍ വീടിന്‍റെ സംരക്ഷണ മതില്‍ തകര്‍ന്നു.തണ്ണിതോട് നാലാം വാര്‍ഡില്‍ കരിമാന്‍ തോട് തൂമ്പാകുളം റോഡില്‍ കൊടുംതറ പുത്തന്‍ വീട്ടില്‍ പി ഡി തോമസിന്‍റെ വീടിന്‍റെ മുന്നില്‍ ഉള്ള സംരക്ഷണ മതില്‍ ആണ് തകര്‍ന്നത് .

തണ്ണിതോട് വില്ലേജ് പരിധിയില്‍ ഉള്ള സ്ഥലം ആണ് . സംരക്ഷണ മതില്‍ ഇടിഞ്ഞതോടെ വീട് അപകട സ്ഥിതിയില്‍ ആണ് എന്ന് വീട്ടുടമ അറിയിച്ചു .അധികൃതര്‍ വേണ്ട നടപടികള്‍ സ്വീകരിച്ചു നടപടി എടുക്കണം .മഴക്കെടുതിയില്‍ ഉള്‍പ്പെടുത്തി വീടിന്‍റെ സംരക്ഷണ മതില്‍ കെട്ടാന്‍ ഉള്ള നടപടി ഉടന്‍ ഉണ്ടാകണം .

error: Content is protected !!