Trending Now

പത്തനംതിട്ട ജില്ലയിൽ കനത്ത മഴ :കാറ്റിൽ മരങ്ങൾ വീണ് ഗതാഗത തടസ്സം 

 

 

Konnivartha. Com കനത്ത മഴ സാധ്യത കണക്കിൽ എടുത്തു പത്തനംതിട്ട ജില്ലയിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. വെളുപ്പിനെ ഉണ്ടായ ശക്തമായ കാറ്റിൽ പല സ്ഥലത്തും മരങ്ങൾ ഒടിഞ്ഞു വീണു.

തണ്ണിതോട് ചിറ്റാർ റോഡിലും കോന്നി കൊക്കാത്തോട് റോഡിലും മരങ്ങൾ വീണു ഗതാഗത തടസ്സം ഉണ്ടായി. മരങ്ങൾ വീണു അരുവാപ്പുലം തേക്ക്‌ തോട്ടം ഭാഗത്തു വൈദ്യുത ലൈനുകൾ പൊട്ടി.ഫയർ ഫോഴ്‌സ് എത്തി മരങ്ങൾ മുറിച്ചു മാറ്റി.

ജില്ലയിൽ കനത്ത മഴയാണ്. മഴ സാധ്യത കണക്കിലെടുത്ത് ദുരന്ത നിവാരണ വകുപ്പ് ഇന്നലെതന്നെ മുന്നറിയിപ്പ് നൽകിയിരുന്നു.

 

 

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും ( >15mm /hour) മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും; തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും; മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

 

 

 

 

error: Content is protected !!