നാടന്‍ രുചിക്കൂട്ടുകളുമായി കര്‍ഷക കഫെ
പ്രാദേശിക കാര്‍ഷിക വിളകളില്‍ നിന്ന് നാടന്‍ രുചിക്കൂട്ടുകളൊരുക്കുന്ന കര്‍ഷക കഫെ ജില്ലയില്‍ തുടങ്ങി. അരുവാപ്പുലം കൃഷിഭവന്റെ പരിധിയിലുള്ള കൃഷിക്കൂട്ടങ്ങളുടെ ഉല്‍പന്നങ്ങളാണ് തനതായും വിവിധ മൂല്യവര്‍ദ്ധിത വിഭവങ്ങളായും ലഭ്യമാകുന്നത്.കുത്തരിക്കഞ്ഞി, ചക്കപ്പുഴുക്ക്, കൂട്ടുപുഴുക്ക്, ഹണികോള, വിവിധ തരം ചമ്മന്തികള്‍, തെരളിയപ്പം, ഇലയട, ചുക്ക് കാപ്പി, ലെമണ്‍ ചായ, പുതിന ചായ തുടങ്ങിയവയാണ് തുടക്കത്തില്‍ കിട്ടുക. എഫ് എസ് എസ് ഐ രജിസ്ട്രേഷനോടെയാണ് പ്രവര്‍ത്തനം. എപിഎല്‍എം കൃഷിക്കൂട്ടമാണ് നടത്തിപ്പുകാര്‍. ആത്മ വെഞ്ചര്‍ ക്യാപ്പിറ്റല്‍ ഫണ്ടായ 50,000 രൂപയാണ് മൂലധനം.
കഫെയോടൊപ്പം ആരംഭിച്ച വിപണിയില്‍ കാപ്പിപ്പൊടി, മഞ്ഞള്‍പൊടി, മുളകുപൊടി, കുത്തരി, ചക്ക-കപ്പ ഉല്‍പ്പന്നങ്ങള്‍ തുടങ്ങി നാടന്‍ കാര്‍ഷിക വിഭവങ്ങള്‍ വില്‍ക്കാനും വാങ്ങാനും അവസരമുണ്ട്. ഗ്രാമപഞ്ചായത്ത് ധനസഹായം നല്‍കുന്നുമുണ്ട്. രാവിലെ എട്ടു മുതല്‍ വൈകിട്ട് ഏഴുവരെയാണ് പ്രവര്‍ത്തനം. കോന്നി കൊല്ലന്‍പടിയില്‍ കെ യു ജനീഷ് കുമാര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയ് അധ്യക്ഷയായി. വൈസ് പ്രസിഡന്റ് മണിയമ്മ രാമചന്ദ്രന്‍, ബ്ലോക്ക് മെമ്പര്‍ വര്‍ഗീസ് ബേബി, പഞ്ചായത്ത് മെമ്പര്‍മാരായ ടി ഡി സന്തോഷ്, അമ്പിളി സുരേഷ്, സ്മിത സന്തോഷ്, രഘു വി കെ, ജോജു വര്‍ഗീസ്, ശ്രീലത, കാര്‍ഷിക വികസനസമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. മികച്ച കര്‍ഷകരെ ആദരിച്ചു.
മെഴുവേലി സര്‍ക്കാര്‍ വനിത ഐ.ടി.ഐ എന്‍.സി.വി.റ്റി സ്‌കീം പ്രകാരം ആരംഭിക്കുന്ന ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ (രണ്ട് വര്‍ഷം), ഫാഷന്‍ ഡിസൈന്‍ ടെക്നോളജി (ഒരുവര്‍ഷം) ട്രേഡുകളിലെ സീറ്റുകളിലേക്ക് ഒഴിവുണ്ട്. പ്രവേശനത്തിനായി അസല്‍ സര്‍ട്ടിഫിക്കറ്റ്, ടിസി, ഫീസ് എന്നിവ സഹിതം ഐ.ടി.ഐയില്‍ ഹാജരായി അപേക്ഷ സമര്‍പ്പിക്കണം. അവസാന തീയതി- ഓഗസ്റ്റ് 27. ഫോണ്‍ : 0468-2259952, 9995686848, 8075525879, 9496366325. കരാട്ടെ പരിശീലനം
വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിലെ 15-50 നും ഇടയില്‍ പ്രായമുള്ള വനിതകള്‍ക്ക് കരാട്ടെ പരിശീലനം നല്‍കുന്നതായി നിശ്ചിത യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഓഗസ്റ്റ് 27 ന് മുമ്പ് ഐസിഡിഎസ് ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0473 5265238, 9496042669.
ജില്ലാ പോലീസ് സായുധസേന ആസ്ഥാനത്ത് സുക്ഷിച്ചിട്ടുള്ള നാല് വാഹനങ്ങള്‍ ഓഗസ്റ്റ് 23 ന് www.mstcecommerce.com വെബ്‌സൈറ്റ് മുഖേന ഇ-ലേലം നടത്തും. ഫോണ്‍ : 04682222630, ഇ-മെയില്‍ : [email protected].
വല്ലന സമൂഹ്യ ആരോഗ്യകേന്ദ്രത്തിലെ വനിതാ ജിംനേഷ്യത്തിലേക്ക് വനിതാ ഇന്‍സ്ട്രക്ടറെ താത്കാലികമായി നിയമിക്കുന്നു. ഓഗസ്റ്റ് 27 ന് രാവിലെ 10 ന് പന്തളം ബ്ലോക്ക് പഞ്ചായത്തിലാണ് അഭിമുഖം. ഹെല്‍ത്ത് ക്ലബ് അല്ലെങ്കില്‍ ജിംനേഷ്യത്തില്‍ പരിശീലനം നടത്തി പരിചയംഉളളവര്‍ക്ക് പങ്കെടുക്കാം. പ്രായം 25 നും 40 നും മധ്യേ. ഫോണ്‍ : 0468 2287779.
സംസ്ഥാന പട്ടികജാതി പട്ടികഗോത്രവര്‍ഗ കമ്മീഷന്‍ നിലവിലുളള പരാതികളില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിനായി ജില്ലയില്‍ ഓഗസ്റ്റ് 22, 23 തീയതികളില്‍ പരാതിപരിഹാര അദാലത്ത് നടത്തും. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 11 മുതല്‍ വൈകുന്നേരം അഞ്ചു വരെ. ചെയര്‍പേഴ്സണ്‍ ശേഖരന്‍ മിനിയോടന്‍, മെമ്പര്‍മാരായ അഡ്വ. സേതു നാരായണന്‍, ടി.കെ.വാസു എന്നിവര്‍ നേതൃത്വം നല്‍കും.
പുറമറ്റം ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിലെ വര്‍ക്കര്‍ /ഹെല്‍പ്പര്‍ നിയമനത്തിനായി 18നും 46നും ഇടയില്‍ പ്രായമുള്ള ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാരായ വനിതാ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
പ്രവാസിസംരംഭകര്‍ക്കായി നോര്‍ക്ക റൂട്ട്‌സും കാനറാ ബാങ്കും സംയുക്തമായി 2024 ആഗസ്റ്റ് 21 ന് കൊല്ലം ജില്ലയില്‍ പ്രവാസി ബിസിനസ് ലോണ്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പിലാക്കുന്ന നോര്‍ക്ക ഡിപ്പാര്‍ട്‌മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍സ് അഥവ എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതി പ്രകാരമാണ് ക്യാമ്പ്. താല്‍പര്യമുള്ളവര്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൊല്ലം നെല്ലിമുക്കിലുളള സണ്‍ബേ മിനി ഹാളില്‍ ചേരുന്ന ക്യാമ്പില്‍ സ്‌പോട്ട് രജിസ്‌ട്രേഷനും അവസരമുണ്ടാകും.
സീറ്റ് ഒഴിവ്

കമ്മ്യുണിറ്റി വുമണ്‍ ഫെസിലിറ്റേറാകാം
വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തില്‍ കമ്മ്യുണിറ്റി വുമണ്‍ഫെസിലിറ്റേറ്ററെ നിയമിക്കുന്നു. യോഗ്യത എം.എസ്.ഡബ്യു അല്ലെങ്ങില്‍ തതുല്യമായ വിമണ്‍ സ്റ്റഡീസ്, സോഷ്യോളജി എന്നീ വിഷയങ്ങളില്‍ റഗുലര്‍ ബാച്ചില്‍ പഠിച്ച് മാസ്റ്റര്‍ ബിരുദം. മുന്‍പരിചയമുള്ളവര്‍ക്കും പത്തനംതിട്ട ജില്ലക്കാര്‍ക്കും മുന്‍ഗണന. യോഗ്യതയുളളവര്‍ അസല്‍ രേഖകളുമായി ഓഗസ്റ്റ് 27 ന് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം. ഫോണ്‍: 04735265238, 9496042669.
ഇ-ലേലം
ജില്ലാ പോലീസ് സായുധസേന ആസ്ഥാനത്ത് സുക്ഷിച്ചിട്ടുള്ള നാല് വാഹനങ്ങള്‍ ഓഗസ്റ്റ് 23 ന് www.mstcecommerce.com വെബ്‌സൈറ്റ് മുഖേന ഇ-ലേലം നടത്തും. ഫോണ്‍ : 04682222630, ഇ-മെയില്‍ : [email protected].
ഇ-ലേലം
അടൂര്‍ പോലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിട്ടുള്ള 20 വാഹനങ്ങള്‍ www.mstcecommerce.com വെബ്‌സൈറ്റ് മുഖേന ഓഗസ്റ്റ് 26 ന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 2.30 വരെ ഇ-ലേലം ചെയ്യും. ഫോണ്‍ : 04682222630, ഇ-മെയില്‍ : [email protected].
വനിതാ ഇന്‍സ്ട്രക്ടര്‍ നിയമനം
വല്ലന സമൂഹ്യ ആരോഗ്യകേന്ദ്രത്തിലെ വനിതാ ജിംനേഷ്യത്തിലേക്ക് വനിതാ ഇന്‍സ്ട്രക്ടറെ താത്കാലികമായി നിയമിക്കുന്നു. ഓഗസ്റ്റ് 27 ന് രാവിലെ 10 ന് പന്തളം ബ്ലോക്ക് പഞ്ചായത്തിലാണ് അഭിമുഖം. ഹെല്‍ത്ത് ക്ലബ് അല്ലെങ്കില്‍ ജിംനേഷ്യത്തില്‍ പരിശീലനം നടത്തി പരിചയംഉളളവര്‍ക്ക് പങ്കെടുക്കാം. പ്രായം 25 നും 40 നും മധ്യേ. ഫോണ്‍ : 0468 2287779.
സ്‌കോളര്‍ഷിപ് പദ്ധതിയിലേക്ക് അപേക്ഷിക്കാം
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ രജിസ്ട്രേഷനുള്ള അംഗീകൃത പാരലല്‍ കോളേജുകളെ ഇ-ഗ്രാന്റ്‌സ് സൈറ്റില്‍ ഉള്‍പ്പെടുത്തുന്നതിനുളള അപേക്ഷ ക്ഷണിച്ചു. പാരലല്‍ കോളേജ് സ്‌കോളര്‍ഷിപ്പ് പദ്ധതിയുടെ ഭാഗമാകാന്‍ നിശ്ചിതമാതൃകയിലുളള അപേക്ഷയും രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം ബന്ധപ്പെട്ട ബ്ലോക്ക്/മുനിസിപ്പല്‍ പട്ടികജാതിവികസന ഓഫീസുകളില്‍ സമര്‍പ്പിക്കണം. അവസാന തീയതി സെപ്റ്റംബര്‍ അഞ്ച്. ഫോണ്‍ : 0468 2322712.
ഐ.ടി.ഐ കോഴ്‌സുകള്‍ : അപേക്ഷ ക്ഷണിച്ചു
ചെങ്ങന്നൂര്‍ വനിതാ ഐടിഐ യില്‍ എന്‍.സി.വി.ടി അംഗീകൃത കോഴ്സുകളായ ഇലക്ട്രോണിക്സ് മെക്കാനിക്, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്‍ഡ് നെറ്റ് വര്‍ക്ക് മെയിന്റനന്‍സ്, സ്റ്റെനോഗ്രാഫര്‍ ആന്റ് സെക്രട്ടറിയല്‍ അസിസ്റ്റന്റ് (ഇംഗ്ലീഷ്), ഡ്രെസ് മേക്കിംഗ് എന്നീ ട്രേഡുകളിലെ ഒഴിവുളള സീറ്റുകളിലേക്ക് ഓഫ്‌ലൈനായി അപേക്ഷ ക്ഷണിച്ചു. ഓഗസ്റ്റ് 27 ന് മുമ്പ് സമര്‍പ്പിക്കണം. അപേക്ഷാ ഫീസ് 100 രൂപ. ഫോണ്‍ : 04792457496, 9747454553.

ചുട്ടിപ്പാറ സ്‌കൂള്‍ഓഫ് അപ്ലൈഡ് ലൈഫ് സയന്‍സില്‍ എം.എസ്.സി ഫിഷറി ബയോളജി ആന്‍ഡ് അക്വാകള്‍ച്ചര്‍ (എം.എസ്.സി സുവോളജിക്ക് തുല്യം) സീറ്റൊഴിവുണ്ട്. ബയോളജിക്കല്‍ സയന്‍സില്‍ ഏതെങ്കിലുമുള്ള ബിരുദമാണ് യോഗ്യത. സംവരണ വിഭാഗങ്ങള്‍ക്ക് ഫീസിളവ് ലഭിക്കും. ഫോണ്‍ : 9497816632, 9447012027.
പരാതി പരിഹാര അദാലത്ത്
സംസ്ഥാന പട്ടികജാതി പട്ടികഗോത്രവര്‍ഗ കമ്മീഷന്‍ നിലവിലുളള പരാതികളില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിനായി ജില്ലയില്‍ ഓഗസ്റ്റ് 22, 23 തീയതികളില്‍ പരാതിപരിഹാര അദാലത്ത് നടത്തും. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 11 മുതല്‍ വൈകുന്നേരം അഞ്ചു വരെ. ചെയര്‍പേഴ്സണ്‍ ശേഖരന്‍ മിനിയോടന്‍, മെമ്പര്‍മാരായ അഡ്വ. സേതു നാരായണന്‍, ടി.കെ.വാസു എന്നിവര്‍ നേതൃത്വം നല്‍കും.
പട്ടികജാതി പട്ടികഗോത്രവര്‍ഗക്കാരുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ കമ്മീഷന്‍ മുമ്പാകെ സമര്‍പ്പിച്ചിട്ടുളളതും വിചാരണയില്‍ ഇരിക്കുന്നതുമായ കേസുകളില്‍, പരാതിക്കാരെയും, പരാതി എതിര്‍കക്ഷികളെയും, ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും നേരില്‍കേട്ട് തീര്‍പ്പാക്കും. പുതിയ പരാതികള്‍ സ്വീകരിക്കും ഉണ്ട്.
അപേക്ഷ ക്ഷണിച്ചു
പുറമറ്റം ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിലെ വര്‍ക്കര്‍ /ഹെല്‍പ്പര്‍ നിയമനത്തിനായി 18നും 46നും ഇടയില്‍ പ്രായമുള്ള ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാരായ വനിതാ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
വര്‍ക്കര്‍ തസ്തികയിലെ ഉദ്യോഗാര്‍ഥികള്‍ കുറഞ്ഞത് എസ്.എസ്.എല്‍.സി പാസായിരിക്കണം. ഹെല്‍പ്പര്‍ തസ്തികയിലെ ഉദ്യോഗാര്‍ഥികള്‍ എഴുത്തും വായനയും അറിയുന്നവരായിരിക്കണം. എസ്.എസ്.എല്‍.സി പാസായവര്‍ ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷിക്കേണ്ടതില്ല.
അപേക്ഷാഫോമിന്റെ മാതൃക കോയിപ്രം ശിശുവികസനപദ്ധതി ഓഫീസിലും പുറമറ്റം ഗ്രാമപഞ്ചായത്ത് ഓഫീസിലും അങ്കണവാടികളിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ നേരിട്ടോ തപാല്‍മാര്‍ഗമോ ശിശുവികസന പദ്ധതി ഓഫീസര്‍, ശിശുവികസനപദ്ധതി ഓഫീസ്, പുല്ലാട്.പി.ഒ, കോയിപ്രം 689548 വിലാസത്തില്‍ ലഭ്യമാക്കണം. അവസാന തീയതി സെപ്റ്റംബര്‍ മൂന്ന്. ഫോണ്‍- 0469 2997331.
നോര്‍ക്ക കാനറാ ബാങ്ക് പ്രവാസി ബിസിനസ് ലോണ്‍ ക്യാമ്പ് നാളെ (ഓഗസ്റ്റ് 21 ന്) കൊല്ലത്ത്. സ്‌പോട്ട് രജിസ്‌ട്രേഷനും അവസരം
നോര്‍ക്ക കാനറാ ബാങ്ക് പ്രവാസി ബിസിനസ് ലോണ്‍ ക്യാമ്പ് നാളെ (ഓഗസ്റ്റ് 21 ന്) കൊല്ലത്ത്. സ്‌പോട്ട് രജിസ്‌ട്രേഷനും അവസരം
പ്രവാസിസംരംഭകര്‍ക്കായി നോര്‍ക്ക റൂട്ട്‌സും കാനറാ ബാങ്കും സംയുക്തമായി 2024 ആഗസ്റ്റ് 21 ന് കൊല്ലം ജില്ലയില്‍ പ്രവാസി ബിസിനസ് ലോണ്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പിലാക്കുന്ന നോര്‍ക്ക ഡിപ്പാര്‍ട്‌മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍സ് അഥവ എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതി പ്രകാരമാണ് ക്യാമ്പ്. താല്‍പര്യമുള്ളവര്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൊല്ലം നെല്ലിമുക്കിലുളള സണ്‍ബേ മിനി ഹാളില്‍ ചേരുന്ന ക്യാമ്പില്‍ സ്‌പോട്ട് രജിസ്‌ട്രേഷനും അവസരമുണ്ടാകും.
രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ വിദേശത്തു ജോലിചെയ്തു നാട്ടില്‍ സ്ഥിരതാമസമാക്കിയ പ്രവാസി കേരളീയര്‍ക്ക് സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും നിലവിലുള്ളവയുടെ വിപുലീകരണത്തിനും പ്രയോജനപ്പെടുത്താം. പാസ്സ്പോര്‍ട്ട്, ആധാര്‍, പാന്‍കാര്‍ഡ്, ഇലക്ഷന്‍ ഐ.ഡി, റേഷന്‍ കാര്‍ഡ് എന്നിവയുടെ ഒറിജിനലും പകര്‍പ്പുകളും, രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോകള്‍ പദ്ധതി-വിശദീകരണം, പദ്ധതിക്കാവശ്യമായ മറ്റു രേഖകള്‍ എന്നിവ സഹിതമാണ് പങ്കെടുക്കേണ്ടത്. പ്രവാസി കൂട്ടായ്മകള്‍, പ്രവാസികള്‍ ചേര്‍ന്ന് രൂപീകരിച്ച കമ്പനികള്‍, സൈാസൈറ്റികള്‍ എന്നിവര്‍ക്കും അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്.