Trending Now

ഐ എസ് ആര്‍ ഒ വികസിപ്പിച്ച SSLV-D3 വിക്ഷേപിച്ചു

 

konnivartha.com: ചെറിയ ഉപഗ്രഹങ്ങൾ കുറഞ്ഞചെലവിൽ വിക്ഷേപിക്കുന്നതിന് ഐ.എസ്.ആർ.ഒ. രൂപകല്പന ചെയ്ത സ്മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ (എസ്.എസ്.എൽ.വി.) വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ ഒന്നാംനമ്പർ ലോഞ്ച് പാഡിൽ നിന്നായിരുന്നു വിക്ഷേപണം.

ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇ.ഒ.എസ്.-08നെയും വഹിച്ചുകൊണ്ടാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പെയ്‌സ് സെന്ററിൽ നിന്നാണ് റോക്കറ്റ് കുതിച്ചത്.വിക്ഷേപണം വിജയകരം ആയിരുന്നു എന്ന് ഐ എസ് ആര്‍ ഒ അറിയിച്ചു .എസ്.എസ്.എൽ.വി.യുടെ അവസാന പരീക്ഷണ വിക്ഷേപണമാണിത്.2002 ഓഗസ്റ്റിൽനടന്ന ആദ്യ എസ്.എസ്.എൽ.വി. വിക്ഷേപണം പരാജയമായിരുന്നു. കഴിഞ്ഞവർഷം ഫെബ്രുവരിയിൽനടന്ന രണ്ടാം വിക്ഷേപണം വിജയമായി.

 

എസ്എസ്എൽവി-ഡി3യുടെ വിജയകരമായ വിക്ഷേപണത്തിന് ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

പുതിയ ഉപഗ്രഹവി​ക്ഷേപണ പേടകം (എസ്എസ്എൽവി)-ഡി3 വിജയകരമായി വിക്ഷേപിച്ച ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിലെ (ഐഎസ്ആർഒ) ശാസ്ത്രജ്ഞരെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.

ചെലവ് കുറഞ്ഞ എസ്എസ്എൽവി ബഹിരാകാശ ദൗത്യങ്ങളിൽ സുപ്രധാന പങ്കു വഹിക്കുമെന്നും സ്വകാര്യവ്യവസായത്തിനു പ്രോത്സാഹനമേകുമെന്നും മോദി പറഞ്ഞു.