Trending Now

അനുമതിയില്ലാത്ത കരിങ്കൽ ക്വാറികൾ പരിസ്ഥിതിക്ക് ദോഷം

Spread the love

 

konnivartha.com: അനുമതിയില്ലാത്ത കരിങ്കൽ ക്വാറികളാണ് പരിസ്ഥിക്ക് ദോഷം ചെയ്യുന്നതെന്നും കേരളത്തിലെ കരിങ്കൽ ക്വാറിയുടെ പ്രവർത്തനം കുടുബശ്രീ പ്രവർത്തകർക്ക് നൽകണമെന്നും മാധവ് ഗാഡ്ഗിൽ പറഞ്ഞു.പശ്ചിമഘട്ട സംരക്ഷണ സമിതി സംഘടിപ്പിച്ച പരിസ്ഥിതി സമ്മേളനത്തിലാണ് മാധവ് ഗാഡ്ഗില്‍ പ്രസ്താവന നടത്തിയത് .

വയനാട് ദുരന്തത്തിൽ പുനരധിവാസം എത്രയും വേഗം യാഥാർത്ഥ്യമാക്കണമെന്നും ആവശ്യം ഉന്നയിച്ചു . ദുരിതാശ്വാസ നിധിയിലെ ഫണ്ട് ഏറ്റവും അർഹരായവരുടെ കൈകളിൽ എത്തണമെന്നെും താനും പണം നൽകിയിട്ടുണ്ടെന്ന് മാധവ് ​ഗാഡ്​ഗിൽ പറഞ്ഞു. റിസോട്ടുകളുടെ പ്രവർത്തനം പ്രകൃതിക്ക് ദോഷം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ഹോം സ്റ്റേ റിസോട്ട് പ്രൽത്സാഹിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.മേപ്പാടി മേഖലയിലെ ഉരുൾപൊട്ടൽ സാധ്യത നേരത്തെ തന്നെ ചൂണ്ടിക്കാണിച്ചതാണെന്ന് മാധവ് ഗാഡ്ഗിൽ പറ‍ഞ്ഞു.സർക്കാരിൽ പ്രതീക്ഷയില്ലെന്നും ജനകീയ മുന്നേറ്റമാണ് പരിസ്ഥിതി സംരക്ഷണത്തിന് ആവശ്യമെന്ന് മാധവ് ​ഗാ‍ഡ്​ഗിൽ വ്യക്തമാക്കിയിരുന്നു.

© 2025 Konni Vartha - Theme by
error: Content is protected !!