Trending Now

യുവ വൈദികൻ ഷോക്കേറ്റ് മരിച്ചു

Spread the love

 

konnivartha.com: ദേശീയപതാക ഉയർത്തിയ ഇരുമ്പിന്റെ കൊടിമരം ഊരിയെടുക്കുന്നതിനിടെ വൈദ്യുതി ലൈനിൽ തട്ടി യുവ വൈദികൻ ഷോക്കേറ്റ് മരിച്ചു.

കാസറഗോഡ് മുള്ളേരിയ ഇൻഫന്റ് ജീസസ് ചർച്ചിലെ വികാരി കണ്ണൂർ ഇരിട്ടി എടൂരിലെ പരേതനായ ബാബുവിന്റെയും അന്നമ്മയുടെയും മകനായ ഫാ.മാത്യു കുടിലിൽ (30) ആണ് മരിച്ചത്.

സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഉയർത്തിയ പതാക അഴിച്ചു മാറ്റുന്നതിനിടയിലാണ് അപകടം . ദേശീയപതാക കൊടിമരത്തിൽ കുരുങ്ങിയതിനെ തുടർന്നാണ് കൊടിമരം ഊരിയെടുക്കാൻ ശ്രമിച്ചത്.കൊടിമരത്തിന്റെ ഇരുമ്പ് ദണ്ഡ് ഊരിയെടുക്കുന്നതിനിടെ മുകളിലൂടെ പോകുന്ന വൈദ്യുതി ലൈനിൽ തട്ടുകയായിരുന്നു.കൂടെയുണ്ടായിരുന്ന അസി.വികാരി സെബിൻ ജോസഫ് ദൂരേക്ക് തെറിച്ചു വീണു.

ഫാ.മാത്യു കുടിലിനെ മുള്ളേരിയ സഹകരണ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു.കുടിയാന്മല, നെല്ലിക്കാംപൊയിൽ, ചെമ്പത്തൊട്ടി എന്നിവിടങ്ങളിൽ മുന്‍പ് അസി.വികാരിയായിരുന്നു.

ഒന്നരവര്‍ഷം മുമ്പാണ് ഫാദര്‍ ഷിന്‍സ് മുള്ളേരിയ ചര്‍ച്ചിലെ വികാരിയായി ചുമതല ഏറ്റത്. 2020 ഡിസംബറിലാണ് വൈദിക പട്ടം ലഭിച്ചത്. മുള്ളേരിയയില്‍ ചുമതലയേറ്റ ശേഷം പുത്തൂര്‍ സെന്റ് ഫിലോമിന കോളേജില്‍ എം.എസ്.ഡബ്ലിയുവിന് ചേര്‍ന്നിരുന്നു. കോളേജില്‍ രണ്ടാംവര്‍ഷ വിദ്യാര്‍ഥിയുമാണ്.

ആദൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

അച്ഛന്‍: പരേതനായ അഗസ്റ്റിന്‍. അമ്മ: ലിസി. സഹോദരങ്ങള്‍: ലിന്റോ അഗസ്റ്റിന്‍, ബിന്റോ അഗസ്റ്റിന്‍.

error: Content is protected !!