Trending Now

നമഹയുടെ ഓണം സെപ്തംബർ 15 ന്

 

konnivartha.com/ എഡ്മിന്റൻ :ആൽബർട്ടയിലെ പ്രമുഖ ഹൈന്ദവ സംഘടനയായ നോർത്തേൺ ആൽബർട്ട മലയാളി ഹിന്ദു അസ്സോസിയേഷൻ്റെ (നമഹ) ഈ വർഷത്തെ ഓണാഘോഷം സെപ്തംബർ 15 ന് ഞായറാഴ്ച എഡ്മണ്ടനിലെ ബൽവിൻ കമ്യൂണിറ്റി ഹാളിൽ വച്ച് നടക്കും

രാവിലെ 10 മണിക്ക് അത്തപൂക്കളത്തോടുകുടി ആരംഭിക്കുന്ന പരിപാടികൾ മവേലി വരവ്,നമഹ മാതൃസമിതി ഒരുക്കുന്ന തിരുവാതിരക്കളി,ശിങ്കാരിമേളം,പുലിക്കളി,വടം വലി,കുട്ടികളുടെ കലാകായിക മത്സരങ്ങൾ കൂടാതെ വിഭവസമൃദ്ധമായ ഓണ സദ്യയും നമഹ നിങ്ങൾക്കായി ഒരുക്കുന്നു.

പരിപാടികളിൽ പങ്കെടുക്കാനായും ആസ്വദിക്കാനും എഡ്മണ്ടനിലെ മുഴുവൻ മലയാളികളെയും ഹാർദ്ദവമായി ക്ഷണിക്കുന്നു.നമഹ ബോർഡ് മെമ്പർ റിമ പ്രകാശ് പ്രോഗ്രാം കോർഡിനേറ്റർ ആയും സെക്രട്ടറി അജയപിള്ള, പ്രഡിഡൻ്റ് രവി മങ്ങാട്ട് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.

വാർത്ത: ജോസഫ് ജോൺ കാൽഗറി

error: Content is protected !!