
പരമ്പരാഗത തൊഴില്‍മേഖലയുടെ സംരക്ഷണവും വരുമാനദിനമൊരുക്കലുമായി പുതിയൊരു പത്തനംതിട്ട മാതൃകയ്ക്ക് തുടക്കവും തുടര്‍ച്ചയുമൊരുക്കുകയാണ് കയര്‍വകുപ്പ്. കയര്‍ഭൂവസ്ത്രവിതാന പദ്ധതി നിര്‍വഹണ പുരോഗതിയില്‍ സംസ്ഥാനത്ത് രണ്ടാമതെത്തിയതാണ് നേട്ടത്തിന് പിന്നില്‍.

പത്തനംതിട്ട ജില്ലയില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് വരുംദിവസങ്ങളില്‍ മഴമുന്നറിയിപ്പ് നല്‍കിയ പശ്ചാത്തലത്തില്‍ എല്ലാവരും ജാഗ്രതപാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍. ഇന്ന് (13) ഓറഞ്ച് അലര്‍ട്ടാണുള്ളത്. നാളെയും 15 നും മഞ്ഞ അലര്‍ട്ടും.
ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട്. 24 മണിക്കൂറില്‍ 115.6 മില്ലിമീറ്റര്‍ മുതല്‍ 204.4 മില്ലിമീറ്റര്‍ വരെ മഴയുണ്ടായേക്കാം. ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ട്.
അടച്ചുറപ്പില്ലാത്ത, മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവര്‍ സുരക്ഷമുന്‍നിറുത്തി മാറി താമസിക്കുന്നതാണ് ഉചിതം. സ്വകാര്യ-പൊതുഇടങ്ങളില്‍ അപകടവസ്ഥയിലുള്ള മരങ്ങള്‍/പോസ്റ്റുകള്‍/ബോര്‍ഡു
ദുരന്തസാധ്യതാമേഖലയിലുള്ളവര്‍ എമെര്‍ജന്‍സി കിറ്റ് തയ്യാറാക്കണം. ശക്തമായ മഴപെയ്യുന്ന സാഹചര്യത്തില്‍ നദികള്‍ മുറിച്ചു കടക്കാനോ ജലാശയങ്ങളില്‍ കുളിക്കാനോ മീന്‍പിടിക്കാനോ പാടില്ല. ജലാശയങ്ങള്‍ക്ക് മുകളിലെ മേല്‍പ്പാലങ്ങളില്‍ കയറി കാഴ്ചകാണുകയോ സെല്‍ഫിയെടുക്കുകയോ കൂട്ടം കൂടി നില്‍ക്കുകയോ ചെയ്യരുത്.
അണക്കെട്ടുകളുടെതാഴെ താമസിക്കുന്നവര്‍ വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുന്‍കൂട്ടികണ്ട് തയ്യാറെടുപ്പുകള്‍ നടത്തണം. അധികൃതരുടെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് ആവശ്യമെങ്കില്‍ മാറിത്താമസിക്കുകയും വേണം. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം ഒഴിവാക്കാനും ശ്രദ്ധിക്കണം.
കാറ്റില്‍ മരങ്ങള്‍ കടപുഴകിവീണും പോസ്റ്റുകള്‍ തകര്‍ന്നുവീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കണമെന്നും ജില്ലാ കലക്ടര്‍ ഓര്‍മിപ്പിച്ചു.
സ്പോട്ട് അഡ്മിഷന്‍
ടൂറിസം വകുപ്പിന്റെ മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടായ കിറ്റ്സില്‍ എം.ബി.എ. (ട്രാവല്‍ ആന്റ് ടൂറിസം) കോഴ്സില്‍ ഒഴിവുള്ള സീറ്റിലേക്ക് ഓഗസ്റ്റ് 14-ന് രാവിലെ 10 ന് സ്പോട്ട് അഡ്മിഷന്‍. അംഗീകൃത സര്‍വകലാശാലയില്‍നിന്നും ഏതെങ്കിലും വിഷയത്തില്‍ 50 ശതമാനം മാര്‍ക്കോടു കൂടിയ ഡിഗ്രിയും, കെ-മാറ്റ്/സി-മാറ്റ്/ക്യാറ്റ് യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. എസ്.സി/എസ്.ടി വിദ്യാര്‍ഥികള്‍ക്ക് സംവരണവും ആനുകൂല്യങ്ങളും ലഭിക്കും. ഫോണ്‍ : 9446529467/ 9447079763/ 04712327707/ 04712329468, വെബ്‌സൈറ്റ് : www.kittsedu.org.
ലാബ് ടെക്നീഷ്യന്‍ നിയമനം
ചിറ്റാര്‍ സമൂഹികാരോഗ്യകേന്ദ്രത്തിലേക്ക് ലാബ് ടെക്നീഷ്യന്‍ തസ്തികയിലേക്ക് നിശ്ചിതയോഗ്യതയുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ അംഗീകൃത ബിഎസ്സി എംഎല്‍റ്റി/ഡിഎംഎല്‍റ്റി, കേരള പാരാമെഡിക്കല്‍ രജിസ്ട്രേഷന്‍ യോഗ്യതയുളളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്‌സഹിതം അപേക്ഷ ഓഗസ്റ്റ് 24 ന് മുന്‍പ് ചിറ്റാര്‍ സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. പ്രായപരിധി 45 വയസ്. ഫോണ്‍ : 04735 256577.
അടൂര്‍ എല്‍ബിഎസ് സബ്‌സെന്ററില്‍ ഡിഗ്രി പാസായവര്‍ക്കായി ഒരുവര്‍ഷത്തെ പുതുക്കിയ സിലബസ് പ്രകാരമുളള കോഴ്‌സുകള്‍ ആരംഭിക്കുന്നു. സര്‍ക്കാര്‍ അംഗീകാരമുളള പിജിഡിസിഎ, പ്ലസ് ടു പാസായവര്‍ക്ക് ആറുമാസത്തെ ഡിസിഎ (എസ്), എസ്എസ്എല്‍സി പാസായവര്‍ക്ക് ഒരുവര്‍ഷത്തെ ഡിസിഎ എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.സി/എസ്.ടി/ഒ.ഇ.സി കുട്ടികള്‍ ഫീസ് അടയ്ക്കണ്ട. ഫോണ്‍ : 9947123177, വെബ് സൈറ്റ് : www.lbscentre.kerala.gov.in.
ഡിഎല്‍എഡ് കോഴ്സ് പ്രവേശനം
2024-26 വര്‍ഷത്തെ ഡിഎല്‍എഡ് കോഴ്സ് സയന്‍സ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് വിഷയങ്ങളിലേക്കുളള പ്രവേശനനടപടികളുടെ ഭാഗമായുളള അഭിമുഖം ഓഗസ്റ്റ് 14 ന് തിരുവല്ലയിലുളള പത്തനംതിട്ട വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ രാവിലെ 10 മുതല്‍ നടത്തും. ഇന്റര്‍വ്യൂ കാര്‍ഡ് ലഭിച്ചവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും അനുബന്ധരേഖകളും സഹിതം എത്തണം. സമയക്രമം വിഷയം എന്ന ക്രമത്തില്‍ ചുവടെ : സയന്‍സ് – രാവിലെ 9 ന് , കൊമേഴ്സ് – രാവിലെ 10.30 ന് , ഹ്യുമാനിറ്റീസ് – ഉച്ചയ്ക്ക് ഒന്നിന്. ഫോണ്‍ : 0469 2600181.
മരം ലേലം 16 ന്
കേരള പോലീസിന്റെ മണിയാര്‍ ഡിറ്റാച്ച്മെന്റ് ക്യാമ്പിലെ നാല് മരങ്ങള്‍ ഓഗസ്റ്റ് 16 ന് രാവിലെ 11.30 ന് ലേലം ചെയ്യും. ഫോണ്‍ : 04869233072.
ദേശീയ പുരസ്‌കാരം : അപേക്ഷിക്കാം
ദുരന്തനിവാരണമേഖലയില്‍ വ്യക്തികളും സ്ഥാപനങ്ങളും നടത്തുന്ന മികച്ചപ്രവര്‍ത്തനങ്ങളെ അംഗീകരിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സുഭാഷ് ചന്ദ്രബോസ് ആപ്ദ പ്രബന്ധന്‍ ദേശീയ പുരസ്‌കാരത്തിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ http://awards.gov.in പോര്‍ട്ടലില്‍ നല്‍കാം. അവസാന തീയതി ഓഗസ്റ്റ് 31. ഫോണ്‍ – 0468 2222515.
കോന്നി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വേതനരഹിത വ്യവസ്ഥയില്‍ ആറുമാസ കാലയളവിലേക്ക് സ്റ്റാഫ് നേഴ്സ്, ലാബ് ടെക്നീഷ്യന്‍, ഫാര്‍മസിസ്റ്റ്, ഇസിജി ടെക്നീഷ്യന്‍, തിയേറ്റര്‍ ടെക്നീഷ്യന്‍, സിഎസ്ആര്‍ ടെക്നീഷ്യന്‍ , റേഡിയോഗ്രാഫര്‍ എന്നീ വിഭാഗങ്ങളില്‍ നിയമിക്കുന്നതിനായുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യു ഓഗസ്റ്റ് 22 ന് രാവിലെ 10.30 ന് മെഡിക്കല്‍ കോളേജില്‍ നടത്തുന്നു. നിശ്ചിത സാങ്കേതിക യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നും നേടിയിട്ടുള്ള ബിരുദം/ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ്, കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ്, തിരിച്ചറിയല്‍ രേഖകള്‍, മറ്റ് രേഖകള്‍ എന്നിവയുടെ അസലും പകര്‍പ്പും സഹിതം ഹാജരാകണം. പ്രായപരിധി 35 വയസ്.
നശാമുക്ത് പ്രതിജ്ഞാ ക്യാമ്പയിന്‍ സംഘടിപ്പിച്ചു
സ്വാതന്ത്രദിനത്തിന്റെ 78 ആം വാര്‍ഷികദിനത്തോടനുബന്ധിച്ച് കേന്ദ്ര സാമൂഹിക ശാക്തീകരണ വകുപ്പ് മന്ത്രാലയം നശാ മുക്ത് ഭാരത് അഭിയാന്‍ പദ്ധതിയുടെ ഭാഗമായി സാമൂഹികനീതി വകുപ്പിന്റെ നേതൃത്വത്തില്‍ ലഹരിക്കെതിരെ പ്രതിജ്ഞ ക്യാമ്പയിന്‍ സംഘടപ്പിച്ചു. കടമ്മനിട്ട മൗണ്ട് സിയോണ്‍ ലോ കോളജില്‍ നടന്ന ജില്ലാതല പരിപാടി കോളജ് ഡയറക്ടര്‍ കെ.കെ. ജോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ സാമൂഹികനീതി ഓഫീസര്‍ ജെ. ഷംലാ ബീഗം, മൗണ്ട് സിയോണ്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ഗിഫ്റ്റി ഉമ്മന്‍, മൗണ്ട് സിയോണ്‍ കോളജ് ഓഫ് എന്‍ജിനിയറിംഗ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് ജോര്‍ജ്, ഒസിബി കൗണ്‍സിലര്‍ നിറ്റിന്‍ സഖറിയ എന്നിവര്‍ പങ്കെടുത്തു. സ്‌കൂളുകളും കോളജുകളും സ്ഥാപനങ്ങളും ഓഫീസുകളും കേന്ദ്രീകരിച്ച് ജില്ലയിലുടനീളം നശാമുക്ത് ഭാരത് അഭിയാന്‍ പ്രതിജ്ഞാ ക്യാമ്പയിനും നടന്നു.
