Trending Now

കോന്നി വ​ള്ളി​ക്കോ​ട്​-​കോ​ട്ട​യ​ത്ത്​ വീണ്ടും പാ​റ​ഖ​ന​നം നടത്താന്‍ ഒത്താശ

കോന്നി വ​ള്ളി​ക്കോ​ട്​-​കോ​ട്ട​യ​ത്ത്​ വീണ്ടും പാ​റ​ഖ​ന​നം നടത്താന്‍ ട്രേ​ഡ്​ യൂ​ണി​യ​നുകള്‍ ഒത്താശ :കോടികളുടെ അഴിമതി

konnivartha.com: വ​ള്ളി​ക്കോ​ട്​-​കോ​ട്ട​യ​ത്ത്​ പ​രി​സ്ഥി​തി ദു​ർ​ബ​ല​മേ​ഖ​ല​യി​ൽ വീ​ണ്ടും അ​ന​ധി​കൃ​ത പാ​റ​ഖ​ന​നം ന​ട​ത്താ​ൻ നീ​ക്കം.എല്ലാ ഒത്താശയും ചെയ്തു കൊണ്ട് കോടികള്‍ വാങ്ങി ഒത്താശ ചെയ്യുന്ന ആളുകള്‍ പ്രദേശത്തെ ഇല്ലായ്മ ചെയ്യാന്‍ കൂട്ട് നില്‍ക്കുന്നു എന്ന് പരാതി . ഈ അഴിമതിയ്ക്ക് കൂട്ട് നില്‍ക്കാന്‍ സര്‍ക്കാര്‍ സംവിധാനം വ്യാപകമായി  ദുരുപയോഗം ചെയ്യുന്നു എന്നും വ്യാപക പരാതി .

അ​നു​മ​തി​യി​ല്ലാ​തെ​യും നി​യ​ന്ത്ര​ണ അ​ള​വി​ൽ കൂ​ടു​ത​ൽ പാ​റ​ഖ​ന​ന​വും മ​ണ്ണെ​ടു​പ്പും ന​ട​ത്തി​യ​തി​ന് റ​വ​ന്യൂ, ജി​യോ​ള​ജി വ​കു​പ്പു​ക​ൾ കോ​ടി​ക​ൾ പി​ഴ​യി​ടു​ക​യും ഹൈക്കോടതി ഉ​ത്ത​ര​വ് പ്ര​കാ​രം പാ​രി​സ്ഥി​തി​ക അ​നു​മ​തി​യും ഖ​ന​നാ​നു​മ​തി​യും റ​ദ്ദു​ചെ​യ്യു​ക​യും ചെ​യ്‌​ത സ്ഥ​ല​ത്താ​ണ് വീ​ണ്ടും ഖ​ന​ന​ത്തി​ന് ശ്ര​മി​ക്കു​ന്ന​ത് എന്നാണ് ആരോപണം .

വരുത്തന്മാരായ രാഷ്ട്രീയ നേതാക്കളെ ഇറക്കി പ്രാദേശിക ആളുകളെ മുള്‍മുനയില്‍ നിര്‍ത്തി വീണ്ടും പാറ ഘനനം നടത്തിയാല്‍ വിവിധ പാരിസ്ഥിതിക സംഘടനകള്‍ ഇടപെടും എന്ന് അറിയിച്ചു .ശക്തമായ സമര പരിപാടികള്‍ ഉണ്ടാകും എന്നും ഇവിടെ കുടില്‍കെട്ടി സമരം ആരംഭിക്കും എന്നും വേണ്ടി വന്നാല്‍ ഖനനം നടത്തുന്ന പാറ മട ഉടമയുടെ വീട്ടു പടിക്കലും ഇയാളുടെ കോളേജ് പടിക്കലും കുടിലുകള്‍ ഉയര്‍ത്തി സമരം ചെയ്യും എന്നും വിവിധ സമര സമിതി നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി .

ക്വാ​റി തു​റ​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ വ​ള്ളി​ക്കോ​ട്​ കോ​ട്ട​യം മു​പ്ര​മ​ൺ ജ​ങ്​​ഷ​നി​ൽ കഴിഞ്ഞ വെ​ള്ളി​യാ​ഴ്ച സം​യു​ക്ത ട്രേ​ഡ്​ യൂണിയന്‍ നേ​ത്യ​ത്വ​ത്തി​ൽ യോ​ഗ​വും സം​ഘ​ടി​പ്പിച്ചു .സി.​പി.​എം നേ​താ​വും റാന്നി മുന്‍ എം എല്‍ എയുമായ ​ രാ​ജു എ​ബ്ര​ഹാ​മാ​ണ്​ യോ​ഗം ഉ​ദ്​​ഘാ​ട​നം ചെയ്തത് . നേതാക്കള്‍ ഒന്നും ഈ ഗ്രാമത്തില്‍ ഉള്ളവര്‍ അല്ല .ഇറക്കുമതി ചെയ്ത നേതാക്കളും അന്യ സംസ്ഥാന തൊഴിലാളികളും ചേര്‍ന്ന് ആണ് യോഗം നടത്തിയത് എന്ന് ആരോപണം ഉയര്‍ന്നു . ലക്ഷകണക്കിന് രൂപ മുടക്കി നടത്തുന്ന ഇത്തരം യോഗം വി കോട്ടയത്തെ സാധാരണ ജന വിഭാഗം “പുച്ഛത്തോടെ “ആണ് കാണുന്നത് .സി.​പി.​എം നേ​താ​വും റാന്നി മുന്‍ എം എല്‍ എയുമായ ​ രാ​ജു എ​ബ്ര​ഹാം ഈ അഴിമതിയ്ക്ക് കൂട്ട് നില്‍ക്കരുത് എന്ന് വി കോട്ടയം ജനം ആവശ്യം ഉന്നയിച്ചു

1992ൽ ​ഉ​രു​ൾ​പൊ​ട്ട​ലി​ലും മ​ണ്ണി​ടി​ച്ചി​ലി​ലും ര​ണ്ടു​പേ​ർ മരണപെട്ട സ്ഥലത്ത് വീണ്ടും പാറ പൊട്ടിക്കുന്നത് പ്രാദേശിക ആളുകള്‍ എതിര്‍ക്കുന്നു . ക​ന​ത്ത മ​ഴ സ​മ​യ​ത്ത്​ ഈ ​മേ​ഖ​ല​യി​ൽ താ​മ​സി​ക്കു​ന്ന​വ​ർ ഭീ​തി​യോടെ ആണ് കഴിയുന്നത്‌ . അ​പ​ക​ട​മു​ണ്ടാ​യാ​ൽ തു​ടി​യു​രു​ളി​പ്പാ​റ​യു​ടെ താ​ഴ്വ​ര​യി​ലു​ള്ള എ​ൻ.​എ​സ്‌.​എ​സ് ഹൈ​സ്‌​ക്കൂ​ളും ഗ​വ.​എ​ൽ.​പി.​എ​സും അം​ഗ​ൻ​വാ​ടി​യി​ലെ നൂ​റു​ക​ണ​ക്കി​ന്​ കു​ടും​ബ​ങ്ങ​ളും ഭൂ​മു​ഖ​ത്തു നി​ന്ന്​ തു​ട​ച്ചു​നീ​ക്ക​പ്പെ​ടു​ക ത​ന്നെ ചെ​യ്യും.

വ​യ​നാ​ട് ദു​ര​ന്ത​ത്തി​ന്‍റെ ആ​വ​ർ​ത്ത​നം ഇ​വി​ടെ​യും ഉ​ണ്ടാ​കു​മോ​യെന്ന ഭീ​തി​യി​ലാ​ണ് സാധാരണ ജ​ന​ങ്ങ​ൾ.രാഷ്ട്രീയ പാ​ർ​ട്ടി നേ​താ​ക്ക​ൾ പാ​റ​മ​ട തു​റ​ന്ന്​ പ്ര​വ​ർ​ത്തി​ക്കാ​ൻ​ ഒ​ത്താ​ശ ചെയ്യാന്‍ മുന്നില്‍ ഉണ്ട് .ഇവര്‍ ഒന്നും ഈ നാട്ടില്‍ ജീവിക്കുന്ന ആളുകള്‍ അല്ല .ദുരന്തം ഉണ്ടായാല്‍ പ്രസ്താവന നടത്തിയും പണ പിരിവിനു ഇറങ്ങിയും പണം പിടിങ്ങുന്ന ആളുകള്‍ ആണ് . ജ​ന​ങ്ങ​ളി​ൽ തെ​റ്റി​ദ്ധാ​ര​ണ പ​ര​ത്തി​യും പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കെ​തി​രെ തെ​റ്റാ​യ ആ​രോ​പ​ണം പ്ര​ച​രി​പ്പി​ച്ചുംവ്യാ​ജ​രേ​ഖ​ക​ൾ ച​മ​ച്ചും വീ​ണ്ടും അ​ന​ധി​കൃ​ത ഖ​ന​നം ന​ട​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​ണ​ന്ന്​ നാ​ട്ടു​കാ​ർ പറഞ്ഞു .

ഒരു വിഭാഗം സര്‍ക്കാര്‍ ജീവനക്കാര്‍ ഈ അഴിമതിയ്ക്ക് കൂട്ട് നില്‍ക്കുന്നു . ക്വാ​റി പ്ര​വ​ർ​ത്തി​ക്കാ​ൻ യാ​തൊ​രു കാ​ര​ണ​വ​ശാ​ലും അ​നു​വ​ദി​ക്കി​ല്ല എന്ന് വ​ള്ളി​ക്കോ​ട്​ കോ​ട്ട​യം ഗ്രാ​മ ര​ക്ഷാ സ​മി​തി ഭാ​ര​വാ​ഹി​ക​ൾ പറയുന്നു . സം​സ്ഥാ​ന പ​രി​സ്ഥി​തി വ​കു​പ്പ് അന്വേഷണം ന​ട​ത്തി സ്ഥ​ല​ത്തെ അ​ന​ധി​കൃ​ത ഖ​ന​ന​വും മ​ണ്ണെ​ടു​പ്പും പ​രി​സ്ഥി​തി നാ​ശ​വും തി​ട്ട​പ്പെ​ടു​ത്തി ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഗ്രാ​മ​ര​ക്ഷ സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.

ഇവിടെ പണി എടുത്തിരുന്ന ആളുകള്‍ കൂടുതലും അന്യ സംസ്ഥാന തൊഴിലാളികള്‍ ആണ് . പ്രാദേശിക ആളുകളുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തല ഇടപെടലുകള്‍ ഉണ്ടാകണം എന്ന് ആവശ്യം ഉയര്‍ന്നു . ട്രേഡ് യൂണിയന്‍ നേതാക്കള്‍ നടത്തിയ യോഗം വി കോട്ടയം ഗ്രാമം ഉള്‍ക്കൊണ്ടില്ല . സാധാരണ ജനത്തെ വഞ്ചിക്കുന്ന രാഷ്ട്രീയ നേതാക്കള്‍ ഈ നാടിന് ആപത്തു ആണ് എന്ന് അവര്‍ പറഞ്ഞു .

യൂണിയന്‍ നേതാക്കള്‍ യോഗം ചേര്‍ന്നത്‌ സംബന്ധിച്ച്  സംസ്ഥാന പോലീസ് സ്പെഷ്യല്‍ ബ്രാഞ്ച് രേഖകള്‍ ശേഖരിച്ചു . പാറമട തുറന്നാല്‍ വലിയ സമരം ഇവിടെ നടക്കും എന്നാണ് അറിയുന്നത് . കുടില്‍ കെട്ടി സമരം ഉണ്ടായാല്‍ അത് സംസ്ഥാന തലത്തില്‍ തന്നെ ശ്രദ്ധേയമായ സമരമായി മാറുകയും പലരുടെയും അഴിമതി പുറത്ത് വരുകയും ചെയ്യും എന്ന് അറിയുന്നു .

 

വാ മൂടി കെട്ടുവാനും സമരത്തില്‍ നിന്നും പിന്‍ വാങ്ങുവാനും ലക്ഷങ്ങള്‍ പലര്‍ക്കും വാഗ്ദാനം ചെയ്ത ആളുകള്‍ ഒറ്റപ്പെടുക തന്നെ ചെയ്യും . ജനം ഒറ്റ കെട്ടായി സമരം ചെയ്യും എന്നും അറിയിച്ചു . ഈരാറ്റുപേട്ട ഇല്ലിക്കൽ കല്ലിൽ അനധികൃത ഖനനം നടത്തി പാറമട അടച്ചുപൂട്ടിന് ശേഷമാണ് ഈ ഉടമ വീണ്ടും വി കോട്ടയത്ത്‌ പാറമട തുറക്കാൻ വേണ്ടി ശ്രമിക്കുന്നത്   .

മൂന്നാറിൽ വസ്തു കൈയേറിയതായി മൂന്നാറിൽ പരാതിയുണ്ട്.നിരവധി സര്‍ക്കാര്‍ ഓഫീസുകള്‍ കയറി ഇറങ്ങി ലക്ഷങ്ങള്‍ പൊടിച്ചു .വീണ്ടും വി കോട്ടയത്ത്‌ പാറ മട തുടങ്ങി നാടിനെ നശിപ്പിക്കാന്‍ ആണ് ശ്രമം . വി കോട്ടയത്തെ പ്രാദേശിക ജനം എതിരായതോടെ പുറമേ നിന്നും രാഷ്ട്രീയ നേതാക്കളെ ഇറക്കി കൂടെ നിര്‍ത്താന്‍ ഉള്ള ശ്രമം വിജയിക്കില്ല .ശക്തമായ സമരം ഉണ്ടാകും . ഒപ്പം കുടില്‍ കെട്ടി പാറ സംരക്ഷിക്കാന്‍ ഉള്ള യോഗം ഉടന്‍ ചേരും.

 

സമരത്തിന് പൂർണ്ണ പിന്തുണ:വിജിൽ ഇന്ത്യ മൂവ്മെന്റ്

സംസ്ഥാനത്ത് പ്രകൃതി ദുരന്തങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ ഓരോ ജില്ലയിലും പാരിസ്ഥിതിക ദുർബല പ്രദേശങ്ങൾ കണ്ടെത്തുന്നതിന് ശാസ്ത്രീയമായ പഠനം നടത്തണമെന്നും പ്രസ്തുത പഠന റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ മാത്രമേ ക്വാറികൾക്ക് ഖനനാനുമതി നൽകാവുവെന്നും കേരള ഹൈക്കോടതി നിർദ്ദേശം നൽകിയിരിക്കുന്ന സാഹചര്യത്തിൽ വള്ളിക്കോട് കോട്ടയം തുടിയുരുളിപ്പാറയിലെ പാറമടക്ക് രാഷ്ട്രീയ – ഉദ്യോഗസ്ഥ മാഫിയയുടെ സഹായത്തോടെ ഖനനാനുമതി നൽകാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ദേശീയ മനുഷ്യാവകാശ സംഘടനയായവിജിൽ ഇന്ത്യ മൂവ്മെന്റ് ജില്ലാ കൺവീനർ ആവശ്യപ്പെട്ടു.

പത്തനംതിട്ട ഉൾപ്പെടെയുള്ള പന്ത്രണ്ട് ജില്ലകളിൽ ഉരുൾപ്പൊട്ടൽ സാധ്യത ഉള്ളതായി സർക്കാർ റിപ്പോർട്ട് നൽകിയിട്ടുള്ള സാഹചര്യത്തിൽ സംസ്ഥാനത്ത് ഖനനത്തിന് പുതിയ നയങ്ങളും ചട്ടങ്ങളും ആവിഷ്ക്കരിച്ച് നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടു.

ഈ പ്രദേശത്ത് ജനങ്ങൾ ഇന്ന് നടത്തിവരുന്ന സമരത്തിന് പൂർണ്ണ പിന്തുണയും പ്രഖ്യാപിച്ചു.

 

വി കോട്ടയം പാറമട വിഷയം : സി പി എം ബ്രാഞ്ച് കമ്മറ്റി മെമ്പര്‍മാര്‍ രാജി വെച്ചു

യൂണിയനുകൾ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിൽ പങ്കെടുക്കരുതെന്ന് വി കോട്ടയം ലോക്കൽ കമ്മിറ്റിയിലെ ബ്രാഞ്ച് കമ്മിറ്റികൾ ആവശ്യപ്പെട്ടിരുന്നു എന്നിട്ടുംമുന്‍ എം എല്‍ എ രാജു എബ്രഹാം അതിൽ പങ്കെടുക്കുകയും ഉദ്ഘാടനം നടത്തുകയും ചെയ്തു .

 

ഇതില്‍ പ്രതിഷേധിച്ച് വി കോട്ടയം ബ്രാഞ്ച് കമ്മിറ്റികളായ തലയിറ 2 അന്തി ചന്ത ഒന്ന് വീ കോട്ടയം എൽപിഎസ് ഒന്ന് എന്നീ ബ്രാഞ്ച് കമ്മിറ്റികളിലെ ചില അംഗങ്ങള്‍  രാജി വയ്ക്കുകയും ചെയ്തു, പാർട്ടി ഉന്നതല നേതൃത്വം ഇടപെട്ട് പ്രശ്നപരിഹാരത്തിന് ശ്രമം ആരംഭിച്ചിരിക്കുന്നു