Trending Now

ഡാലസ് മലയാളി അസോസിയേഷന്‍ അഭിനന്ദിച്ചു

 

ഫോമ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയ ബേബി മണക്കുന്നേല്‍ പാനലിനെ ഡാലസ് മലയാളി അസോസിയേഷന്‍ അഭിനന്ദിച്ചു

ബിനോയി സെബാസ്റ്റ്യന്‍

konnivartha.com/ ഡാലസ്: ഡൊമിനിക്കന്‍ റിപ്പബ്‌ളിക്കിലെ പൂണ്ടക്കാനയില്‍ വച്ചു നടന്ന അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പില്‍ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിച്ച ബേബി മണക്കുന്നേല്‍, സെക്രട്ടറി ബിജു വര്‍ഗീസ്, ട്രഷററാര്‍ സിജില്‍ പാലക്കലോഡി എന്നിവര്‍ ഉള്‍പ്പെട്ട ടീമിനും സതേണ്‍ റീയിണല്‍ വൈസ് പ്രസിഡന്റായി വിജയിച്ച ബിജു ലോസണേയും ഡാലസ് മലയാളി അസോസിയേഷന്‍ അഭിനന്ദിച്ചു. ഇര്‍വിംഗ് പസന്ത് ഹാളില്‍ നടന്ന ചടങ്ങില്‍ അസോസിയേഷന്‍ ഡയറക്ടര്‍മാരായ ഡസ്റ്റര്‍ ഫേരേര, തൊമ്മച്ചന്‍ മുകളേല്‍, അസോസിഷന്‍ നേതാക്കളായ ജൂഡി ജോസ്, സുനു മാത്യു തുടങ്ങിവര്‍ സംസാരിച്ചു.

ഡാലസില്‍ വിവിധ സാമൂഹ്യ സാംസ്‌ക്കാരിക സാഹിത്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഏവരേയും സഹകരിപ്പിച്ചുകൊണ്ട് ഓഗസ്റ്റ് അവസാനം വിജയികള്‍ക്ക് വമ്പിച്ച സ്വീകരണമൊരുക്കുമെന്ന് ഡസ്റ്റര്‍ ഫോര പറഞ്ഞു, മലയാളികളുടെ സാംസ്‌ക്കാരിക തലങ്ങളില്‍ വലിയ മാറ്റങ്ങള്‍ വരുത്തുവാനുള്ള പ്രവര്‍ത്തനങ്ങള്‍ ഫോമയുടെ സഹകരണത്തോടെ നടത്തുമെന്നും അദേഹം പറഞ്ഞു.

error: Content is protected !!