Trending Now

അരുവാപ്പുലത്തെ ഈ കുടുക്കയില്‍ ഉണ്ട് വയനാട്ടിലേക്ക് ഉള്ള സ്നേഹ വീട്

 

konnivartha.com:  സ്റ്റഡി ടേബിൾ പിന്നെ വാങ്ങാം നമ്മക്കിപ്പോ വീടുണ്ടല്ലോ വീടില്ലാത്തോർക്ക്ഇത് കൊടുക്കാം’ മൂന്നാം ക്ലാസുകാരി ഹൃദ്യ മൂന്നുവർഷമായി സൂക്ഷിച്ചു വച്ച കുടുക്കയിലെ പണം ഡിവൈഎഫ്ഐ വയനാട് ദുരിത ബാധിതർക്ക് വീടുകൾ നിർമ്മിച്ചു നൽകുന്നതിലേക്ക് നൽകി.

ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗവും അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റുമായ രേഷമ മറിയം റോയി കുടുക്കയിലെ പണം ഏറ്റുവാങ്ങി. സിപിഐ എം ലോക്കൽ സെക്രട്ടറി ബി ദീദു , ഡിവൈഎഫ്ഐ മേഖല സെക്രട്ടറി ജെ എസ് ആദർശ് , വിഷ്ണു, മല്ലാക്ഷി, ചിപ്പി എന്നിവർ പങ്കെടുത്തു.അരുവാപ്പുലം പുത്തൻ വീട്ടിൽ ഹരികുമാറിന്റേയും ചിപ്പിയുടേയും മകളാണ് ഹൃദ്യ. 3301/-രൂപ കുടുക്ക പൊട്ടിച്ചു നൽകിയത്.

error: Content is protected !!