Trending Now

ആഗസ്റ്റ് പത്താം തീയതി മെഗാ ജോബ് ഫെയർ : ഇപ്പോള്‍ അപേക്ഷിക്കാം

Spread the love

 

konnivartha.com: ആഗസ്റ്റ് പത്താം തീയതി പത്തനംതിട്ട റാന്നി സെൻറ് തോമസ് കോളേജിൽ മെഗാ ജോബ് ഫെയർ സംഘടിപ്പിക്കുന്നു. പ്ലസ് ടു മുതലുള്ള യോഗ്യതകളിലേക്ക് 8000 ത്തിൽ പരം ഒഴിവുകളാണ് മേളയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

സാധാരണ ജോബ് ഫെയറിൽ നിന്ന് വ്യത്യസ്തമായി അപേക്ഷിക്കുന്ന മുഴുവനാളുകൾക്കും റെസ്യൂം ബിൽഡിങ്, ഇൻറർവ്യൂ പ്രേപ്പറേഷൻ, കോൺഫിഡൻസ് ബൂസ്റ്റിംഗ് തുടങ്ങിയ സൗജന്യ ട്രെയിനിങ്ങുകൾ മുൻകൂട്ടി നൽകി കൊണ്ടാണ് ഒരാളെ ജോബ് ഫെയറിനു തയാറെടുപ്പിക്കുന്നത് .

കോന്നി മിനി സിവിൽ സ്റ്റേഷന്റെ നാലാം നിലയിൽ പ്രവർത്തിക്കുന്ന ജോബ്സ്റ്റേഷനിൽ എത്തി ജോബ് ഫെയറിലേക്ക് അപേക്ഷിക്കാം. കൂടാതെ ഗ്രാമപഞ്ചായത്തിന്‍റെയും കുടുംബശ്രീയുടെയും അഭിമുഖ്യത്തിൽ കലഞ്ഞൂർ, വള്ളിക്കോട്, സീതത്തോട് പഞ്ചായത്തുകളിൽ രജിസ്ട്രേഷൻ ക്യാമ്പുകളും സംഘടിപ്പിക്കുന്നു.

konnivartha.com: വള്ളിക്കോട് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ – ആഗസ്റ്റ് 6 പകൽ 11 മണി, കലഞ്ഞൂർ പഞ്ചായത്ത് ഹാൾ- ആഗസ്റ്റ് 6 ഉച്ചക്ക് 2 മണി, സീതത്തോട് ക്നാനായ ഓഡിറ്റോറിയം – ആഗസ്റ്റ് 7 പകൽ 11 മണി എന്നിങ്ങനെയാണ് രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നത്. പഞ്ചായത്ത് ഭേദമന്യേ താല്പര്യമുള്ള ആർക്കും രജിസ്ട്രേഷൻ ക്യാമ്പിൽ പങ്കെടുക്കാം. വിശദവിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ: 87146 99496 (കോന്നി ജോബ് സ്റ്റേഷൻ)

കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിന്‍റെ ജോലി സാധ്യതാ വാട്സ് ആപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം

8281888276  മൊബൈല്‍ നമ്പര്‍ സേവ് ചെയ്ത ശേഷം ഗ്രൂപ്പ് ലിങ്കില്‍ ജോയിന്‍ ചെയ്യുക . കൃത്യമായ ജോലി സാധ്യതാ അറിയിപ്പുകള്‍ ലഭ്യമാണ്

https://chat.whatsapp.com/LY4tESpxaXq4qGVseyHZDh

 

 

error: Content is protected !!