
konnivartha.com: കേരള കൗൺസിൽ ഓഫ് ചർച്ചസ് കറൻ്റ് അഫേഴ്സ് കമ്മിഷനും ബിലീവേഴ്സ് ചർച്ച് ഇംഗ്ലീഷ് മീഡിയം സ്കൂൾ & ജൂനിയർ കോളേജ് ഗുരുപുരം ആലപ്പുഴയും സംയുക്തമായി നടത്തുന്ന ബോധവൽക്കരണ സെമിനാർ ആഗസ്റ്റ് 9 ന് രാവിലെ 10 മണിക്ക് സ്ക്കൂൾ മാനേജർ റവ.സജു തോമസ് ഉദ്ഘാടനം ചെയ്യും.
സ്ക്കൂൾ പ്രിൻസിപ്പിൽ അനിത ജ്യോതിരാജ് അദ്ധ്യക്ഷത വഹിക്കുന്ന മീറ്റിംഗിൽ “ലഹരിയ്ക്ക് എതിരേയും മാനസിക ആരോഗ്യവും പുതിയ കാലഘട്ടത്തിലെ വെല്ലുവിളികളും” എന്നി വിഷയങ്ങളിൽ തിരുവനന്തപുരം കല്ലമ്പലം മൈൻഡ് റിവൈവൽ സൈക്കോ സോഷ്യൽ റീഹാബിലിറ്റേഷൻ സെൻ്റർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകും. സ്ക്കൂൾ കുട്ടികൾ അധ്യാപകർ മാതാപിതാക്കൾ യോഗത്തിൽ എന്നിവര്‍ പങ്കെടുക്കും.
യോഗത്തിന് റവ. ഫാദർ.ജെയിംസ് ബി. ടി ചാപ്ളെയിൻ, സുധ ദേവി (വൈസ് പ്രിൻസിപ്പൽ) ,ഇന്ദു എന്നിവർ നേതൃത്വം നൽകുമെന്ന് കേരള കൗൺസിൽ ഓഫ് ചർച്ചസ് കറൻ്റ് അഫേഴ്സ് കമ്മിഷൺ വൈസ് ചെയർമാൻ അനീഷ് തോമസ് അറിയിച്ചു.