
konnivartha.com: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു സംഭാവന ചെയ്യണമെന്ന അഭ്യര്‍ഥനയ്ക്ക് എതിരെ പ്രചാരണം നടത്തിയതിന് സംസ്ഥാന വ്യാപകമായി 14 കേസുകൾ റജിസ്റ്റര്‍ ചെയ്തു.194 പോസ്റ്റുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ കണ്ടെത്തുകയും അവ നീക്കം ചെയ്യുന്നതിന് അതതു സാമൂഹ്യമാധ്യമങ്ങൾക്കു നിയമപ്രകാരമുള്ള നോട്ടിസ് നല്‍കുകയും ചെയ്തതായി പോലീസ് അറിയിച്ചു.
തിരുവനന്തപുരം സിറ്റിയില്‍ നാലും എറണാകുളം സിറ്റിയിലും പാലക്കാടും രണ്ടു വീതവും കൊല്ലം സിറ്റി, എറണാകുളം റൂറല്‍, തൃശൂര്‍ സിറ്റി, മലപ്പുറം, വയനാട്, തിരുവനന്തപുരം റൂറല്‍ എന്നിവിടങ്ങളില്‍ ഓരോ കേസ് വീതവുമാണ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
സാമൂഹിക മാധ്യമങ്ങളില്‍ സൈബര്‍ പട്രോളിങ് ശക്തമാക്കിയതായും പോലീസ് അറിയിച്ചിട്ടുണ്ട്.ഇത്തരത്തില്‍ പോസ്റ്റുകള്‍ നിര്‍മിക്കുകയും ഷെയര്‍ ചെയ്യുകയും ചെയ്യുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതാണെന്നും മുന്നറിയിപ്പ് നൽകി.