Trending Now

കലഞ്ഞൂർ പൂമരുതികുഴിയില്‍ പുലിയുടെആക്രമണം : രണ്ട് ആടുകളെ കൊന്നു

Spread the love

 

konnivartha.com: പത്തനംതിട്ട കോന്നി കലഞ്ഞൂർ പഞ്ചായത്തിലെ പാടം വനം ഓഫീസ് പരിധിയിലെ തട്ടാക്കുടി പൂമരുതികുഴി ഭാഗത്തു പുലി മൂന്ന് ആടുകളെ പിടികൂടി.സന്തോഷ്‌ ഭവനിൽ സിന്ധുവിന്‍റെ ആടുകളെയാണ് പുലി പിടിച്ചത്. രാവിലെ കൂട്ടിൽ എത്തി നോക്കുമ്പോഴാണ് രണ്ട് ആടുകളെ കൂട്ടിൽ ചത്ത നിലയിൽ കണ്ടത്.കഴുത്തിനു ഉൾപ്പെടെ വലിയ മുറിവുണ്ട്. രണ്ട് ആടുകളെയും വലിച്ചു പുറത്തേക്ക് ഇട്ട നിലയിലാണ്.ഒരു ആടിനെ കൊണ്ട് പോവുകയും ചെയ്തു. കേരള സംസ്ഥാന യുവ കർഷകയ്ക്കുള്ള അവാർഡ് വാങ്ങിയ ആളാണ്‌ സിന്ധു.

പാടം, തട്ടാക്കുടി, പൂമരുതികുഴി തുടങ്ങിയ വിവിധ പ്രദേശങ്ങളിൽ മാസങ്ങളായി വളർത്തു മൃഗങ്ങളെ പ്രദേശവാസികൾക്ക് നഷ്ടപ്പെട്ടിട്ടും വനം വകുപ്പ് ഭാഗത്ത് നിന്നും യാതൊരു നടപടികൾ ഉണ്ടാകുന്നില്ലെന്നു പ്രദേശവാസികൾ പറയുന്നു. നടുവത്തുംമൂഴി റേഞ്ചിലെ പാടം സ്റ്റേഷൻ പരിധിയിലാണ് പ്രദേശം ഉള്ളത്.പുലിയുടെ സാന്നിധ്യം സ്ഥിരം ഉള്ള മേഖലയാണ് .

error: Content is protected !!