Trending Now

വൃക്ഷതൈകള്‍ വച്ചുപിടിപ്പിച്ചു

 

ജൂലൈ 28 ലോക പ്രകൃതി സംരക്ഷണ ദിനമായി ആചരിച്ചതിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ ദുരന്ത നിവാരണ അതോറിറ്റി, സോഷ്യല്‍ ഫോറസ്ട്രി, വിദ്യാഭ്യാസ വകുപ്പ്, എന്‍.ഡി.ആര്‍.എഫ് എന്നിവ സംയുക്തമായി ജില്ലയില്‍ വിവിധ സ്‌കൂളുകളില്‍ വൃക്ഷതൈകള്‍ വച്ചുപിടിപ്പിച്ചു.

പരിപാടിയുടെ ജില്ലാതല ഉദ്്ഘാടനം പത്തനംതിട്ട കാതലിക്കേറ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലാ കളക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ നിര്‍വഹിച്ചു. ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ബീന എസ് ഹനീഫ്, സോഷ്യല്‍ ഫോറസ്ട്രി റേഞ്ച് ഓഫീസര്‍ പി.ബി ബിജു, കാതലിക്കറ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജേക്കബ് ജോര്‍ജ്ജ്, എന്‍.ഡി.ആര്‍.എഫ് ടീമിന്റെ കമാന്‍ഡര്‍-ഇന്‍സ്‌പെക്ടര്‍ വൈ. പ്രദീഷ്, സബ് ഇന്‍സ്‌പെക്ടര്‍ ഡി.വി. പട്ടീല്‍, കാതലിക്കറ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ഗ്രേയ്സ് മാത്യു, ജില്ലാ ഹസാര്‍ഡ് അനലിസ്റ്റ് ചാന്ദിനി പിസി സേനന്‍ എന്നിവര്‍ പങ്കെടുത്തു. പരിപാടിയില്‍ സ്‌കൂളുകളിലെ കുട്ടികള്‍ക്ക് വൃക്ഷങ്ങള്‍ നടുന്നതിന്റേയും പരിസ്ഥിതി സംരക്ഷണത്തിന്റെയും പ്രാധാന്യം സംബന്ധിച്ച് ജില്ലാ കളക്ടര്‍ സന്ദേശം നല്‍കി.

വരും ദിവസങ്ങളില്‍ ജി.എച്ച്.എസ്.എസ് പത്തനംതിട്ട, സെന്റ് തോമസ് എച്ച്.എസ്.എസ് കോഴഞ്ചേരി, ഗവ. എച്ച്.എസ്.എസ് കോഴഞ്ചേരി, ജി.എച്ച്. എസ് അഴിയിടത്തുചിറ, കെ.എസ്.ജി എച്ച്.എസ്.എസ് കടപ്ര, ജി.എച്ച്.എസ് പെരിങ്ങര, സി.എസ്.ഐ വി.എച്ച്.എസ്.എസ് (ഡെഫ്) തിരുവല്ല എന്നീ സ്‌കൂളുകളില്‍ വൃക്ഷതൈകള്‍ നടും. ജില്ലയില്‍ മുഴുവനായി 250 വൃക്ഷതൈകളാണ് വച്ചുപിടിപ്പിക്കുന്നത്.

error: Content is protected !!