Trending Now

കോന്നിയില്‍ ഓടയില്‍ മാലിന്യം : കെ എസ് റ്റി പിയ്ക്ക് എതിരെ പരാതി

Spread the love

 

konnivartha.com:കോന്നി നാരായണപുരം മാര്‍ക്കറ്റിനു സമീപത്തെ റോഡു വലതു വശത്തുള്ള ഓടയിലേക്ക് മലിന ജലവും കക്കൂസ് മാലിന്യവും ഒഴുക്കി വിടുന്നതായുള്ള പരാതിയില്‍മേല്‍ കോന്നി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അന്വേഷണം നടത്തി നല്‍കിയ റിപ്പോര്‍ട്ട് അടിസ്ഥാനത്തില്‍ മാലിന്യം നീക്കം ചെയ്യാന്‍ ഓടയുടെ മുകള്‍ ഭാഗത്തെ സ്ലാബ് മാറ്റി നല്‍കണം എന്ന് ആവശ്യം ഉന്നയിച്ചു കോന്നി പഞ്ചായത്ത് കത്ത് നല്‍കി എങ്കിലും സ്ലാബ് നീക്കം ചെയ്യാനോ നടപടികളില്‍ ഉചിതമായ തീരുമാനം അറിയിക്കാനോ കെ എസ് റ്റി പി അധികാരികള്‍ തയാറായില്ല .

നിരവധി പരാതികള്‍ കെ എസ് റ്റിപിയെകുറിച്ച് ഉണ്ട് . സ്ലാബ് മാറ്റി നല്‍കിയാല്‍ മാത്രമേ മാലിന്യം നീക്കം ചെയ്യാന്‍ കഴിയൂ . ഈ മാലിന്യം മൂലം പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കുന്ന സ്ഥിതിയില്‍ ആണെന്ന് ചൂണ്ടിക്കാട്ടി പത്തനംതിട്ട ജില്ല കലക്ടര്‍ക്ക് പഞ്ചായത്ത് അധ്യക്ഷ അനി സാബു തോമസ്‌ കത്ത് നല്‍കി .
കെ എസ് റ്റി പി അധികാരികളുമായി ഒരു യോഗം വിളിച്ചു ചേര്‍ക്കാന്‍ ആണ് കത്ത് നല്‍കിയത് .
കെ എസ് റ്റി പി കോന്നിയില്‍ നടത്തിയ റോഡ്‌ നിര്‍മ്മാണവുമായി ബന്ധപെട്ടു നിരവധി പരാതികള്‍ ആണ് ഉള്ളത് .

error: Content is protected !!