സംസ്ഥാനത്തെ 49 തദ്ദേശവാര്‍ഡുകളിൽ ജൂലൈ 30 ന് ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിന് മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാന്‍ അറിയിച്ചു. വോട്ടെടുപ്പ് ചൊവ്വാഴ്ച രാവിലെ ഏഴ് മണി മുതല്‍ വൈകുന്നേരം ആറ് മണി വരെയാണ്. സമ്മതിദായകര്‍ക്ക് വോട്ട് ചെയ്യുന്നതിന് തിരിച്ചറിയല്‍ രേഖകളായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍കാര്‍ഡ്, ആധാര്‍കാര്‍ഡ്, ഫോട്ടോ പതിച്ചുള്ള എസ്.എസ്.എല്‍.സി ബുക്ക്, ഏതെങ്കിലും ദേശസാല്‍ക്കൃത ബാങ്കില്‍ നിന്നും തിരഞ്ഞെടുപ്പ് തീയതിക്ക് ആറ് മാസക്കാലയളവിന് മുന്‍പുവരെ നല്‍കിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക്, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ രേഖ എന്നിവ ഉപയോഗിക്കാം.
ഇപ്രാവശ്യം വോട്ടു ചെയ്യുന്നവരുടെ ഇടതു കൈയ്യിലെ ചൂണ്ടുവിരലിന് പകരം നടുവിരലിലാണ് മായാത്ത മഷി പുരട്ടുക. 2024 ഏപ്രിലില്‍ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തിട്ടുള്ള വോട്ടര്‍മാരുടെ ചൂണ്ടുവിരലില്‍ പുരട്ടിയ മഷിയടയാളം പൂര്‍ണമായും മാഞ്ഞ് പോയിട്ടില്ലാത്തതു കൊണ്ടാണീ മാറ്റം.
വയനാട് ഒഴികെയുള്ള 13 ജില്ലകളിലെ ഒരു ജില്ലാ പഞ്ചായത്ത്, നാല് ബ്ലോക്ക് പഞ്ചായത്ത്, ആറ് മുനിസിപ്പാലിറ്റി, 38 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ആകെ 169 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. അതില്‍ 76 പേര്‍ സ്ത്രീകളാണ്. വോട്ടെടുപ്പിന് 211 പോളിംഗ് ബൂത്തുകൾ സജ്ജമാക്കിയിട്ടുണ്ട്.
പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം പൂര്‍ത്തിയായി. ബാലറ്റ് പേപ്പറുകള്‍ അച്ചടിച്ച് വരണാധികാരികള്‍ക്ക് കൈമാറി. വോട്ടിംഗ് മെഷീനുകളും സജ്ജമാക്കി കഴിഞ്ഞു. സംക്ഷിപ്ത പുതുക്കലിനെ തുടര്‍ന്ന് 2024 ജൂലൈ ഒന്നിന് പ്രസിദ്ധീകരിച്ച വോട്ടര്‍പട്ടിക അടിസ്ഥാനമാക്കിയാണ് ഉപതിരഞ്ഞെടുപ്പ് നടത്തുന്നത്. 49 വാര്‍ഡുകളിലെ അന്തിമവോട്ടർ പട്ടികയിൽ 163639 വോട്ടര്‍മാരാണുള്ളത്. 77409 പുരുഷന്‍മാരും 86228 സ്ത്രീകളും രണ്ട് ട്രാന്‍സ്ജന്‍ഡര്‍മാരും. വോട്ടര്‍പട്ടിക www.sec.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.
പോളിംഗ് സാധനങ്ങള്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് മുന്‍പ് സെക്ടറല്‍ ഓഫീസര്‍മാർ അതാത് പോളിംഗ് സ്‌റ്റേഷനുകളിൽ എത്തിക്കും. പോളിംഗ് ഉദ്യോഗസ്ഥര്‍ പോളിംഗ് ബൂത്തില്‍ ഹാജരായി അവ കൈപ്പറ്റണം. വോട്ടെടുപ്പ് ദിവസം രാവിലെ ആറ് മണിക്ക് മോക്ക് പോള്‍ നടത്തും.
ക്രമസമാധാനപാലനത്തിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പ്രശ്‌നബാധിത ബൂത്തുകളില്‍ പ്രത്യേക പോലീസ് സുരക്ഷ ഏര്‍പ്പെടുത്തും. വോട്ടെണ്ണല്‍ ജൂലൈ 31 ന് രാവിലെ 10 ന് വിവിധ കേന്ദ്രങ്ങളില്‍ നടത്തും. വോട്ടെണ്ണല്‍ ഫലം www.sec.kerala.gov.in സൈറ്റിലെ TREND ല്‍ ലഭ്യമാകും.
സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് ചെലവ് കണക്ക് അതത് തദ്ദേശസ്ഥാപന സെക്രട്ടറിക്കാണ് നല്‍കേണ്ടത്. ഫലപ്രഖ്യാപന തീയതി മുതല്‍ 30 ദിവസത്തിനകമാണ് ചെലവ് കണക്ക് സമര്‍പ്പിക്കേണ്ടത്.
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാര്‍ഡുകളുടെ പട്ടിക ജില്ലാടിസ്ഥാനത്തില്‍ ചുവടെ
ക്രമ നമ്പർ
ജില്ല
തദ്ദേശ സ്ഥാപനത്തിന്റെ നമ്പരും പേരും
നിയോജക മണ്ഡലത്തിന്റെ/
വാർഡിന്റെ നമ്പരും പേരും
1
തിരുവനന്തപുരം
ഡി.01 തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്
09-വെള്ളനാട്
2
തിരുവനന്തപുരം
എം.03 ആറ്റിങ്ങൽ മുനിസിപ്പൽ കൗൺസിൽ
22-ചെറുവള്ളിമുക്ക്
3
തിരുവനന്തപുരം
എം.03 ആറ്റിങ്ങൽ മുനിസിപ്പൽ കൗൺസിൽ
28-തോട്ടവാരം
4
തിരുവനന്തപുരം
ജി.50 പെരിങ്ങമല ഗ്രാമപഞ്ചായത്ത്
15-കരിമൻകോട്
5
തിരുവനന്തപുരം
ജി.50 പെരിങ്ങമല ഗ്രാമപഞ്ചായത്ത്
19-മടത്തറ
6
തിരുവനന്തപുരം
ജി.50 പെരിങ്ങമല ഗ്രാമപഞ്ചായത്ത്
18-കൊല്ലായിൽ
7
തിരുവനന്തപുരം
ജി.54 കരവാരം ഗ്രാമപഞ്ചായത്ത്
12-പട്ട്ള
8
തിരുവനന്തപുരം
ജി.54 കരവാരം ഗ്രാമപഞ്ചായത്ത്
16-ചാത്തമ്പാറ
9
കൊല്ലം
ജി.06 തൊടിയൂർ ഗ്രാമപഞ്ചായത്ത്
01-പുലിയൂർ വഞ്ചിവെസ്റ്റ്
10
കൊല്ലം
ജി.09 ശൂരനാട് തെക്ക് ഗ്രാമപഞ്ചായത്ത്
13-കുമരംചിറ
11
കൊല്ലം
ജി.31 കരവാളൂർ ഗ്രാമപഞ്ചായത്ത്
10-കരവാളൂർ ഠൗൺ
12
കൊല്ലം
ജി.35 പൂയപ്പള്ളി ഗ്രാമപഞ്ചായത്ത്
05-കാഞ്ഞിരംപാറ
13
പത്തനംതിട്ട
ജി.31 ചിറ്റാർ ഗ്രാമപഞ്ചായത്ത്
02-പന്നിയാർ
14
പത്തനംതിട്ട
ജി.50 ഏഴംകുളം ഗ്രാമപഞ്ചായത്ത്
04-ഏഴംകുളം
15
ആലപ്പുഴ
ജി.37 രാമങ്കരി ഗ്രാമപഞ്ചായത്ത്
13-വേഴപ്രപടിഞ്ഞാറ്
16
ആലപ്പുഴ
ജി.39 ചെറിയനാട് ഗ്രാമപഞ്ചായത്ത്
04-അരിയന്നൂർശ്ശേരി
17
ആലപ്പുഴ
ജി.59 മാന്നാർ ഗ്രാമപഞ്ചായത്ത്
11-കുട്ടംപേരൂർ എ
18
കോട്ടയം
ജി.02 ചെമ്പ് ഗ്രാമപഞ്ചായത്ത്
01-കാട്ടിക്കുന്ന്
19
കോട്ടയം
ജി.70 പനച്ചിക്കാട് ഗ്രാമപഞ്ചായത്ത്
20-പൂവൻതുരുത്ത്
20
കോട്ടയം
ജി.54 വാകത്താനം ഗ്രാമപഞ്ചായത്ത്
11-പൊങ്ങന്താനം
21
ഇടുക്കി
എം.20 തൊടുപുഴ മുനിസിപ്പൽ കൗൺസിൽ
09-പെട്ടേനാട്
22
ഇടുക്കി
ബി.58 ഇടുക്കി ബ്ലോക്ക് പഞ്ചായത്ത്
06-തോപ്രാംകുടി
23
ഇടുക്കി
ജി.20 ഉടുമ്പൻചോല ഗ്രാമപഞ്ചായത്ത്
08-പാറത്തോട്
24
ഇടുക്കി
ജി.31 അറക്കുളം ഗ്രാമപഞ്ചായത്ത്
06-ജലന്ധർ
25
എറണാകുളം
ജി.05 ചിറ്റാറ്റുകര ഗ്രാമപഞ്ചായത്ത്
08-തോപ്പ്
26
എറണാകുളം
ജി.25 വാഴക്കുളം ഗ്രാമപഞ്ചായത്ത്
08-മുടിക്കൽ
27
എറണാകുളം
ജി.27 ചൂർണ്ണിക്കര ഗ്രാമപഞ്ചായത്ത്
09-കൊടികൂത്തുമല
28
തൃശ്ശൂർ
ബി.89 വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത്
07-കൊമ്പത്തുകടവ്
29
തൃശ്ശൂർ
ജി.17 മുള്ളൂർക്കര ഗ്രാമപഞ്ചായത്ത്
11-വണ്ടിപ്പറമ്പ്
30
തൃശ്ശൂർ
ജി.39 പാവറട്ടി ഗ്രാമപഞ്ചായത്ത്
01-കാളാനി
31
പാലക്കാട്
ബി.101 കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത്
02-പാലത്തുള്ളി
32
പാലക്കാട്
ജി.38 തച്ചമ്പാറ ഗ്രാമപഞ്ചായത്ത്
05-മുണ്ടമ്പലം
33
പാലക്കാട്
ജി.42 ഷോളയൂർ ഗ്രാമപഞ്ചായത്ത്
01-കോട്ടത്തറ
34
പാലക്കാട്
ജി.48 മങ്കര ഗ്രാമപഞ്ചായത്ത്
04-കൂരാത്ത്
35
പാലക്കാട്
ജി.67 പുതുനഗരം ഗ്രാമപഞ്ചായത്ത്
02-തെക്കത്തിവട്ടാരം
36
മലപ്പുറം
എം.45 മലപ്പുറം മുനിസിപ്പൽ കൗൺസിൽ
39-പൊടിയാട്
37
മലപ്പുറം
ജി.52കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്ത്
17-കൂട്ടിലങ്ങാടി
38
മലപ്പുറം
ജി.81 മൂന്നിയൂർ ഗ്രാമപഞ്ചായത്ത്
02-വെള്ളായിപ്പാടം
39
മലപ്പുറം
ജി.93 വട്ടംകുളം ഗ്രാമപഞ്ചായത്ത്
14-എടപ്പാൾ ചുങ്കം
40
കോഴിക്കോട്
ബി.121 തൂണേരി ബ്ലോക്ക് പഞ്ചായത്ത്
02-പാറക്കടവ്
41
കോഴിക്കോട്
ജി.38 ഉള്ള്യേരി ഗ്രാമപഞ്ചായത്ത്
03-തെരുവത്ത് കടവ്
42
കോഴിക്കോട്
ജി.60 ഓമശ്ശേരി ഗ്രാമപഞ്ചായത്ത്
17-മങ്ങാട് ഈസ്റ്റ്
43
കോഴിക്കോട്
ജി.63 കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്
03-മാട്ടുമുറി
44
കണ്ണൂർ
എം.55 തലശ്ശേരി മുനിസിപ്പൽ കൗൺസിൽ
18-പെരിങ്കളം
45
കണ്ണൂർ
ജി.12 കാങ്കോൽ ആലപ്പടമ്പ ഗ്രാമപഞ്ചായത്ത്
07-ആലക്കാട്
46
കണ്ണൂർ
ജി.31 പടിയൂർ കല്ല്യാട് ഗ്രാമപഞ്ചായത്ത്
01-മണ്ണേരി
47
കാസർഗോഡ്
എം.59 കാസർഗോഡ് മുനിസിപ്പൽ കൗൺസിൽ
24-ഖാസിലേൻ
48
കാസർഗോഡ്
ജി.17 മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്ത്