![](https://www.konnivartha.com/wp-content/uploads/2024/07/pta-880x528.jpg)
പത്തനംതിട്ട ജില്ല : മലയോര യാത്ര , കുട്ട വഞ്ചി സവാരി,ബോട്ടിംഗ്, ട്രക്കിംഗ്,തൊഴിലുറപ്പ് ജോലികള്‍ എന്നിവ ആഗസ്റ്റ് 5 വരെ നിരോധിച്ചു
konnivartha.com: പത്തനംതിട്ട ജില്ലയില്‍ അതിശക്തമായ മഴ മുന്നിറിയിപ്പ് (ഓറഞ്ച് അലര്‍ട്ട്) പ്രഖ്യാപിച്ചു. വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങള്‍ എന്നിവയിലുള്ള ദുരന്ത സാധ്യതകള്‍ ഒഴിവാക്കുന്നതിനായി പത്തനംതിട്ട ജില്ലയിലെ എല്ലാ മലയോര മേഖലകളിലേക്കുമുള്ള എല്ലാ യാത്രകളും രാത്രി ഏഴു മുതല്‍ രാവിലെ ആറുവരെയും, തൊഴിലുറപ്പ് ജോലികള്‍, വിനോദസഞ്ചാരത്തിനായുള്ള കയാക്കിങ്/കുട്ട വഞ്ചി സവാരി, ബോട്ടിംഗ്, ട്രക്കിംഗ് എന്നിവയും ആഗസ്റ്റ് അഞ്ചുവരെ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ കളക്ടറുമായ എസ് പ്രേം കൃഷ്ണന്‍ നിരോധിച്ചു. ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് അടിയന്തര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ബാധകമല്ല.