Trending Now

പാരീസ് ഒളിമ്പിക്സ് :മനു ഭാക്കറിലൂടെ ഇന്ത്യക്ക് ആദ്യ വെങ്കലം

 

പാരീസ് ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് ആദ്യ മെഡല്‍.വനിതകളുടെ 10`മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഇന്ത്യയുടെ മനു ഭാക്കര്‍ വെങ്കലമെഡല്‍ സ്വന്തമാക്കി.വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ യോഗ്യതാ റൗണ്ടില്‍ മൂന്നാംസ്ഥാനത്തോടെയാണ് താരം ഫൈനലിന് യോഗ്യത നേടിയത്.

 

ആറ് സീരീസുകള്‍ക്കൊടുവില്‍ 27 ഇന്നര്‍ 10 അടക്കം 580 പോയന്റ് നേടിയാണ് മനു ഫൈനല്‍ ബര്‍ത്ത് ഉറപ്പാക്കിയത്.വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫില്‍ ഇനത്തില്‍ രമിത ജിന്‍ഡാള്‍ ഫൈനലില്‍ കടന്നു.

 

കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഷൂട്ടിങ്ങില്‍ മെഡല്‍ റൗണ്ടിലെത്തുന്ന രണ്ടാമത്തെ ഇന്ത്യന്‍ വനിതാ താരമാണ് രമിത. 631.5 പോയന്റോടെയാണ് രമിതയുടെ ഫൈനല്‍ പ്രവേശനം.

പാരിസ് ഒളിമ്പിക്‌സ് 2024 ല്‍ വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഇനത്തില്‍ വെങ്കലം നേടിയ മനു ഭാക്കറിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു.

”ഒരു ചരിത്ര മെഡല്‍! പാരിസ് ഒളിമ്പിക്‌സ് 2024ല്‍ ഇന്ത്യയ്ക്കായി ആദ്യമെഡല്‍ നേടിയതിന് അനുമോദനങ്ങള്‍ മധു ഭാക്കര്‍ ! വെങ്കല മെഡലിന് അഭിനന്ദനങ്ങള്‍. ഇന്ത്യക്ക് വേണ്ടി ഷൂട്ടിംഗില്‍ മെഡല്‍ നേടുന്ന ആദ്യ വനിതയായി അവര്‍ മാറിയതിലൂടെ ഈ വിജയം കൂടുതല്‍ സവിശേഷവുമാണ്. അവിശ്വസനീയമായ നേട്ടം! ഭാരതത്തിന്റെ ആഹ്‌ളാദം” പ്രധാനമന്ത്രി എക്സില്‍ പോസ്റ്റ് ചെയ്തു.

error: Content is protected !!