Trending Now

സിനിമയുടെ വ്യാജപതിപ്പ് ഇറക്കുന്ന തമിഴ് സംഘം പിടിയിൽ

Spread the love

 

konnivartha.com: തിയറ്ററിൽ ഇറങ്ങുന്ന സിനിമ മൊബൈലിൽ പകർത്തി വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്ന തമിഴ്നാട് മധുര സംഘം പിടിയിൽ. മധുര സ്വദേശി സ്റ്റീഫനെയാണ് എറണാകുളം സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്. ഗുരുവായൂർ അമ്പല നടയിൽ എന്ന സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് നിർമാതാവ് സുപ്രിയ മേനോൻ നൽകിയ പരാതിയിലാണ് അറസ്റ്റ്.

തിരുവനന്തപുരം ഏരീസ് തീയറ്ററിൽ തമിഴ് ചിത്രം ‘രായൻ’ മൊബൈലിൽ ഷൂട്ട്‌ ചെയ്യുന്നതിന് ഇടയിലാണ് മധുര സ്വദേശി സ്റ്റീഫനെ സൈബർ പൊലീസ് പിടികൂടിയത്. ഗുരുവായൂർ അമ്പല നടയിൽ സിനിമയും സമാന രീതിയിൽ മൊബൈലിൽ പകർത്തിയത് ഇയാൾ തന്നെയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

ഏരിസ് പ്ലസിൽ നിന്ന് തന്നെയാണ് ഈ ചിത്രവും പകർത്തിയത്. അന്ന് ഉപയോഗിച്ച അക്കൗണ്ടിൽനിന്ന് വീണ്ടും അതേ സീറ്റുകളിൽ ടിക്കറ്റ് ബുക്ക് ചെയ്തതാണ് സംശയത്തിനിടയാക്കിയത്. പിന്നാലെ തീയറ്റർ ഉടമകൾ സൈബർ പോലീസിനെ വിവരം അറിയിച്ചു. പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ കാക്കനാട് സൈബർ സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്തു

error: Content is protected !!