Trending Now

പള്ളിപ്പുറം CRPF ആശുപത്രിയില്‍ സ്‌പെഷ്യലിസ്റ്റ് ഒഴിവുകള്‍

 

konnivartha.com: തിരുവനന്തപുരം പള്ളിപ്പുറം സി ആര്‍ പി എഫിലെ കോമ്പോസിറ്റ് ഹോസ്പിറ്റലില്‍ കരാര്‍ അടിസ്ഥാനത്തില്‍ രണ്ട് സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍മാരുടെ ഒഴിവുകളിലേക്ക് 2024 ഓഗസ്റ്റ് 05ന് രാവിലെ 10.00 മണിക്ക് വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടക്കും.

Radiology-1, Eye-1 എന്നീ രണ്ട് സ്‌പെഷ്യലിസ്റ്റ് തസ്തികകളിലേക്കാണ് നിയമനം. വാക്ക്-ഇന്‍-ഇന്റര്‍വ്യൂ തീയതി പ്രകാരം 70 വയസ്സിന് താഴെയുള്ള യോഗ്യരായ പുരുഷ/സ്ത്രീ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട സ്‌പെഷ്യാലിറ്റിയില്‍ ബിരുദാനന്തര ബിരുദം/ഡിപ്ലോമ ഉണ്ടായിരിക്കണം. പി ജി ബിരുദം നേടിയതിന് ശേഷം ഒന്നര വര്‍ഷത്തെ പ്രവൃത്തിപരിചയമോ, പിജി ഡിപ്ലോമ നേടിയതിന് ശേഷം രണ്ടര വര്‍ഷത്തെ പ്രവൃത്തിപരിചയമോ ഉണ്ടാകണം.

വാക്ക്-ഇന്‍-ഇന്റര്‍വ്യൂവിന് ഹാജരാകുന്ന ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ പ്രസക്തമായ രേഖകളുടെയും (ഡിഗ്രി, വയസ് തെളിയിക്കുന്ന രേഖ, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് മുതലായവ) ഒറിജിനല്‍, ഫോട്ടോകോപ്പികള്‍ എന്നിവ ഹാജരാക്കണം. വെള്ളപേപ്പറില്‍ തസ്തികയുടെ പേര് മുകളില്‍ എഴുതി തയ്യാറാക്കിയ അപേക്ഷക്കൊപ്പം അടുത്തിടെ എടുത്ത മൂന്ന് പാസ്‌പോര്‍ട്ട് ഫോട്ടോയും കരുതണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2750380, 2754242 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

error: Content is protected !!