Dreamztree അക്കാദമി: നമ്മുടെ കോന്നിയിൽ പ്രവര്‍ത്തനം ആരംഭിച്ചുകോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംകോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംഇന്‍റര്‍നെറ്റ് യുഗത്തില്‍ ആധുനിക പരസ്യങ്ങൾകോന്നി വാര്‍ത്ത ഡോട്ട് കോമിലേക്ക് സ്വാഗതംകോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാംസാവരിയാ ബ്യൂട്ടി കെയര്‍ & സ്പാ @ കോന്നിവാര്‍ത്തകള്‍ ,അറിയിപ്പുകള്‍ , സ്ഥാപന പരസ്യങ്ങള്‍ അറിയിക്കുകമല്ലി ,മുളക് , മഞ്ഞള്‍ എന്നിവ മിതമായ നിരക്കില്‍ പൊടിച്ച് നല്‍കും

പത്തനംതിട്ട നഴ്‌സിംഗ് കോളജിന് 90 ശതമാനം വിജയം

 

konnivartha.com: ഇക്കഴിഞ്ഞ ബി.എസ്.സി. നഴ്‌സിംഗ് ആദ്യ വര്‍ഷ പരീക്ഷയില്‍ പത്തനംതിട്ട ഗവ. നഴ്‌സിംഗ് കോളജ് 90 ശതമാനത്തോടെ ഉന്നത വിജയം കരസ്ഥമാക്കിയതായി മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ്. പരീക്ഷയെഴുതിയ 60 വിദ്യാര്‍ത്ഥികളില്‍ 54 പേരും ജയിച്ചിട്ടുണ്ട്.

സര്‍ക്കാര്‍ ഫീസില്‍ നമ്മുടെ സംസ്ഥാനത്ത് നഴ്‌സിംഗ് വിദ്യാഭ്യാസം പരമാവധി കുട്ടികള്‍ക്ക് ലഭ്യമാക്കുന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ കുടുതല്‍ നഴ്‌സിംഗ് കോളജുകള്‍ സംസ്ഥാനത്ത് ആരംഭിച്ചത്. പത്തനംതിട്ട മെഡിക്കല്‍ കോളജ് യാഥാര്‍ത്ഥ്യമാക്കി. 2023ല്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് നഴ്‌സിംഗ് കോളജ് ആരംഭിച്ചത്. ബസിനായി എംഎല്‍എ ഫണ്ടില്‍ നിന്നും തുക അനുവദിച്ചിട്ടുണ്ട്. നഴ്‌സിംഗ് കോളജിന് സ്വന്തമായി കെട്ടിട സമുച്ചയം ഒരുക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു.

സംസ്ഥാനത്ത് ആറ് പുതിയ നഴ്‌സിംഗ് കോളജുകള്‍ക്കാണ് സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം അനുമതി നല്‍കിയത്. അതിലാണ് പത്തനംതിട്ടയേയും ഉള്‍പ്പെട്ടത്. അധ്യാപകരുള്‍പ്പെടെ ജീവനക്കാരെ നിയമിച്ചാണ് നഴ്‌സിംഗ് കോളജ് ആരംഭിച്ചത്. ക്ലിനിക്കല്‍ പരിശീലനത്തിനായി പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ സംവിധാനങ്ങളൊരുക്കി.

ലാബും അനുബന്ധ സംവിധാനങ്ങളുമൊരുക്കി. കൂടാതെ കഴിഞ്ഞ ബജറ്റില്‍ 25 പുതിയ നഴ്‌സിംഗ് കോളജുകള്‍ക്കായി 20 കോടി രൂപയും അനുവദിച്ചിരുന്നു.

നഴ്‌സിംഗ് മേഖലയിലെ വലിയ സാധ്യതകള്‍ മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തിയത്. ഈ സര്‍ക്കാരിന്റെ കാലത്ത് പാരിപ്പള്ളി, മഞ്ചേരി മെഡിക്കല്‍ കോളജുകളില്‍ നഴ്‌സിംഗ് കോളജുകള്‍ കൂടി ആരംഭിച്ചിരുന്നു. ഈ വര്‍ഷം 1020 ബി.എസ്.സി. നഴ്‌സിംഗ് സീറ്റുകള്‍ വര്‍ധിപ്പിച്ചു. തിരുവനന്തപുരത്തും ആലപ്പുഴയിലും എറണാകുളത്തും എം.എസ്.സി. മെന്റല്‍ ഹെല്‍ത്ത് നഴ്‌സിംഗ് കോഴ്‌സ് ആരംഭിച്ചു. ട്രാന്‍സ്‌ജെന്‍ജര്‍ വ്യക്തികള്‍ക്ക് നഴ്‌സിംഗ് മേഖലയില്‍ സംവരണം അനുവദിച്ചു.

കേരള നഴ്‌സിംഗ് കൗണ്‍സിന്റെ അംഗീകാരവും കേരള ആരോഗ്യ സര്‍വകലാശലയുടെ അംഗീകാരവും പത്തനംതിട്ട നഴ്‌സിംഗ് കോളജിനുണ്ട്. ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സിലിന്റെ അംഗീകാരത്തിനായി അപേക്ഷ സമര്‍പ്പിച്ചിരുന്നു. അവര്‍ ചൂണ്ടിക്കാട്ടിയ പോരായ്മകള്‍ പരിഹരിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.