Dreamztree അക്കാദമി: നമ്മുടെ കോന്നിയിൽ പ്രവര്‍ത്തനം ആരംഭിച്ചുകോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംകോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംഇന്‍റര്‍നെറ്റ് യുഗത്തില്‍ ആധുനിക പരസ്യങ്ങൾകോന്നി വാര്‍ത്ത ഡോട്ട് കോമിലേക്ക് സ്വാഗതംകോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാംസാവരിയാ ബ്യൂട്ടി കെയര്‍ & സ്പാ @ കോന്നിവാര്‍ത്തകള്‍ ,അറിയിപ്പുകള്‍ , സ്ഥാപന പരസ്യങ്ങള്‍ അറിയിക്കുകമല്ലി ,മുളക് , മഞ്ഞള്‍ എന്നിവ മിതമായ നിരക്കില്‍ പൊടിച്ച് നല്‍കും

നിപ രോഗബാധ: പത്തനംതിട്ട ജില്ലയിലും മുന്‍ കരുതല്‍ ജാഗ്രതാ നിര്‍ദേശം

konnivartha.com: നിപ രോഗബാധ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയിലും മുന്‍കരുതല്‍ പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍ അനിതകുമാരി അറിയിച്ചു.

പക്ഷിമൃഗാദികളുടെ കടിയേറ്റതും പൊട്ടിയതും പോറല്‍ ഉള്ളതുമായ പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ കഴിക്കരുത്. തുറന്നതും മൂടിവെയ്ക്കാത്തതുമായ കലങ്ങളില്‍ ശേഖരിച്ചിട്ടുള്ള കള്ളും മറ്റ് പാനീയങ്ങളും ഒഴിവാക്കുക.

കിണറുകള്‍ പോലുള്ള ജലസ്രോതസുകളില്‍ വവ്വാലുകളുടെ കാഷ്ഠം, മൂത്രം, മറ്റ് ശരീര സ്രവങ്ങള്‍ ഇവ വീഴാതെ സുരക്ഷിതമായി സൂക്ഷിക്കുക.വളര്‍ത്തുമൃഗങ്ങളുടെ ശരീരസ്രവങ്ങള്‍, വിസര്‍ജ്യ വസ്തുക്കള്‍ എന്നിവയുടെ സമ്പര്‍ക്കം ഉണ്ടാകാതെ സൂക്ഷിക്കുക. വൈറസ് ബാധയുള്ള വവാലുകളില്‍ നിന്നോ, പന്നികളില്‍ നിന്നോ ഇത് മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുള്ളതിനാല്‍ ഇത്തരം സാഹചര്യങ്ങളില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കാന്‍ ശ്രദ്ധിക്കണം.

വവ്വാലുകളെ പിടികൂടുക, വേദനിപ്പിക്കുക, അവയുടെ ആവാസ വ്യവസ്ഥ തകര്‍ക്കുക, ഭയപ്പെടുത്തുക തുടങ്ങിയ സാഹചര്യങ്ങള്‍ വൈറസുകള്‍ കൂടുതല്‍ മനുഷ്യരിലേക്ക് എത്തുന്ന അവസ്ഥ സൃഷ്ടിക്കാം. വവ്വാലുകളെ ഉപദ്രവിക്കുന്നത് വൈറസ് വ്യാപനത്തിന് ഇടയാക്കുമെന്നതിനാല്‍ ഇത്തരം പ്രവൃത്തികളില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു