കോന്നിയില്‍ 59 കുടിവെള്ള സാമ്പിളുകള്‍ സൗജന്യമായി പരിശോധിച്ചു

konnivartha.com: ഭക്ഷ്യ സുരക്ഷാ വകുപ്പിന്‍റെ നേതൃത്വത്തില്‍ കോന്നിയില്‍ വെച്ചു 59 കുടിവെള്ള സാമ്പിളുകള്‍സൗജന്യമായി പരിശോധിച്ചതായി ഫുഡ്‌ സേഫ്റ്റി ഓഫീസ് അധികൃതര്‍ അറിയിച്ചു. പരിശോധന ഫലം നാളെ ലഭ്യമാകും .

പത്തനംതിട്ട ജില്ലാ മൊബൈല്‍ ഫുഡ്‌ ടെസ്റ്റ്‌ ലാബിന്‍റെ സേവനം ആണ് കോന്നിയില്‍ സൗജന്യമായി ലഭിച്ചത് . ആദ്യമായാണ്‌ കോന്നിയില്‍ ഇത്തരം സേവനം ലഭ്യമായത് . കോന്നി മാര്‍ക്കറ്റില്‍ വെച്ചു രാവിലെ മുതല്‍ തുടങ്ങിയ കുടിവെള്ള പരിശോധനയില്‍ നല്ല ജന പങ്കാളിത്തം ഉണ്ടായി .കൂടുതല്‍ സ്ഥലങ്ങളില്‍ വെച്ചു സൗജന്യമായി കുടിവെള്ളം ,പാല്‍ എന്നിവ പരിശോധിക്കാന്‍ ഉള്ള നടപടികള്‍ ആരംഭിക്കും