Trending Now

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 25/07/2024 )

അങ്കണവാടി വര്‍ക്കര്‍ / ഹെല്‍പ്പര്‍ അപേക്ഷ ക്ഷണിച്ചു

വനിതാ ശിശുവികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മല്ലപ്പള്ളി ശിശുവികസന പദ്ധതി ഓഫീസിന്റെ പരിധിയിലുള്ള കോട്ടാങ്ങള്‍ പഞ്ചായത്തിലെ അങ്കണവാടികളിലെ വര്‍ക്കര്‍ / ഹെല്‍പ്പര്‍ തസ്തികകളിലേയ്ക്ക് നിയമിക്കുന്നതിനായി 18 നും 46 നും ഇടയില്‍ പ്രായമുള്ള പഞ്ചായത്തിലെ സ്ഥിരതാമസക്കാരായ വനിതാ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറത്തിന്റെ മാതൃക മല്ലപ്പള്ളി ശിശുവികസന പദ്ധതി ഓഫീസിലും ഗ്രാമപഞ്ചായത്ത് ഓഫീസിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ നേരിട്ടോ തപാല്‍ മാര്‍ഗമോ ശിശുവികസന പദ്ധതി ഓഫീസര്‍, ശിശുവികസന പദ്ധതി ഓഫീസ്, മല്ലപ്പള്ളി ബ്ലോക്ക് ഓഫീസ് കോമ്പൗണ്ട്, മല്ലപ്പള്ളി പിഓ- 689585 എന്ന വിലാസത്തില്‍ ആഗസ്റ്റ് ഒന്‍പതിനുള്ളില്‍ ലഭ്യമാക്കണം. ഫോണ്‍ : 0469 2681233.

സീറ്റൊഴിവ്

സര്‍ക്കാര്‍ സ്ഥാപനമായ സീപാസിന്റെ കീഴില്‍ പത്തനംതിട്ട ചുട്ടിപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ ഓഫ് അപ്പ്‌ളൈഡ് ലൈഫ് സയന്‍സസില്‍ എം.എസ്സി ഫിഷറി ബയോളജി ആന്‍ഡ് അക്വാകള്‍ച്ചര്‍ ( എം.എസ്സി സുവോളജിക്ക് തുല്യം) നു സീറ്റൊഴിവുണ്ട്. ബയോളജിക്കല്‍ സയന്‍സസില്‍ ഏതെങ്കിലുമുള്ള ബിരുദമാണ് യോഗ്യത. സംവരണ വിഭാഗങ്ങള്‍ക്ക് ഫീസിളവ് ലഭിക്കും. ജവ. 9497816632, 9447012027.

റാങ്ക് ലിസ്റ്റ് പ്രദര്‍ശിപ്പിച്ചു

മെഴുവേലി ഗവ. ഐ.ടി.ഐ (വനിത) യില്‍ എന്‍സിവിറ്റി സ്‌കീം പ്രകാരം ആഗസ്റ്റില്‍ ആരംഭിക്കുന്ന ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ (രണ്ടു വര്‍ഷം), ഫാഷന്‍ ഡിസൈന്‍ ടെക്‌നോളജി (ഒരു വര്‍ഷം) എന്നീ ട്രേഡുകളിലേക്കുളള റാങ്ക് ലിസ്റ്റ് നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 9995686848, 8075525879 , 9496366325.

 

സ്‌പോട്ട് അഡ്മിഷന്‍

മഹാത്മാഗാന്ധി സര്‍വകലാശാലയുടെ അംഗീകാരത്തോടുകൂടി പ്രവര്‍ത്തിക്കുന്ന കേരള സര്‍ക്കാര്‍ സ്ഥാപനമായ സ്‌കൂള്‍ ഓഫ് ടെക്‌നോളജി ആന്‍ഡ് അപ്ലൈഡ് സയന്‍സസ് (സ്റ്റാസ്) പത്തനംതിട്ടയില്‍ ബിഎസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ്, ബിഎസ്‌സി സൈബര്‍ ഫോറന്‍സിക്്‌സ്, ബിസിഎ, എംഎസ്‌സി സൈബര്‍ ഫോറന്‍സിക് എംഎസ്‌സി ആര്‍ട്ടിഫിഷ്യല്‍ ഇന്‍ന്റലിജന്‍സ്, ഈ വര്‍ഷം അനുവദിച്ച ബികോം ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷന്‍, ബികോം അകൗണ്ടിംഗ്, എംഎസ്‌സി ഫിഷറി ബയോളജി ആന്‍ഡ് അക്വാ കള്‍ച്ചര്‍ എന്നീ കോഴ്‌സുകള്‍ക്ക് ഒഴിവുള്ള സീറ്റുകളിലേയ്ക്ക് സ്‌പോട്ട് അഡ്മിഷന്‍ ആരംഭിച്ചു. സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള സംവരണ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ഫീസ് ആനുകൂല്യവും സ്‌കോളര്‍ഷിപ്പും ലഭിക്കും. ഫോണ്‍ : 9446302066, 8547124193, 7034612362.

അങ്കണവാടി ഹെല്‍പ്പര്‍: അപേക്ഷ ക്ഷണിച്ചു

ഇലന്തൂര്‍ ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലെ ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ അങ്കണവാടി കേന്ദ്രങ്ങളില്‍ നിലവിലുള്ളതും ഉണ്ടാകാന്‍ സാധ്യതയുള്ളതുമായ ഹെപ്പര്‍മാരുടെ ഒഴിവുകളിലേക്ക് സ്ഥിരനിയമനത്തിനു വേണ്ടി സെലക്ഷന്‍ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന് യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 2024 ജനുവരി ഒന്നിന് 18 നും 46 നും മദ്ധ്യേ പ്രായമുള്ളവരും സേവനതല്‍പരതയും മറ്റു മതിയായ ശാരീരിക ശേഷിയുള്ളവരുമായ വനിതകളായിരിക്കണം. അങ്കണവാടി ഹെല്‍പ്പര്‍ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ എഴുതുവാനും വായിക്കുവാനും അറിഞ്ഞിരിക്കുകയും എന്നാല്‍ എസ്എസ്എല്‍സി പാസ്സാകാത്തവരും ആയിരിക്കണം. അപേക്ഷകരെ ഇന്റര്‍വ്യൂ നടത്തിയാണ് സെലക്ഷന്‍ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്.

പട്ടികജാതി/പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് ഉയര്‍ന്ന പ്രായ പരിധിയിലും യോഗ്യതയിലും നിയമാനുസൃതമായ ഇളവ് ലഭിക്കും. ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ സ്ഥിര താമസമാക്കിയിട്ടുള്ളവരില്‍ നിന്നാണ് അപേക്ഷ സ്വീകരിക്കുന്നത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ആഗസ്റ്റ് 14, വൈകിട്ട് അഞ്ചു വരെ.അപേക്ഷ ഫോറത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കും ഇലന്തൂര്‍ ഐ സി ഡി എസ് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ നം :0468 2362129.

 

ധനസഹായം കൈമാറി

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് പത്തനംതിട്ട ജില്ലാ ഓഫീസില്‍ സമര്‍പ്പിച്ചമരണാനന്തര അപേക്ഷയില്‍ പത്തനംതിട്ട റാന്നി വയലത്തലയില്‍ എലിയാമ്മ ജോര്‍ജ്ജിനും പത്തനംതിട്ട കല്ലറകടവില്‍ സി. റ്റി അമ്പിളിക്കും ധനസഹായം നല്‍കി. ഒരു ലക്ഷം രൂപയും ശവസംസ്‌കാര ധനസഹായം പതിനായിരം രൂപയുമാണ് ഇരുവരുടേയും വീട്ടിലെത്തി ബോര്‍ഡ് അംഗം ജ്യോതിഷ് കുമാര്‍ കൈമാറിയത്.

error: Content is protected !!