കലഞ്ഞൂര്‍,കൊടുമണ്‍ അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തില്‍ അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

konnivartha.com : പറക്കോട് ശിശു വികസന പദ്ധതി ഓഫീസ് പരിധിയിലെ കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തില്‍ അങ്കണവാടി കേന്ദ്രങ്ങളില്‍ നിലവില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള അങ്കണവാടി വര്‍ക്കര്‍മാരുടെയും  ഹെല്‍പ്പര്‍മാരുടെയും  ഒഴിവുകളിലേക്ക്  സ്ഥിരനിയമനത്തിനു  സെലക്ഷന്‍  ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന് കലഞ്ഞൂര്‍ പഞ്ചായത്ത് പരിധിയില്‍ സ്ഥിര താമസമാക്കിയിട്ടുള്ള വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

അപേക്ഷ ഫോം സമര്‍പ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 10 ന് വൈകുന്നേരം അഞ്ചുവരെ.
അപേക്ഷ ഫോം സ്വീകരിക്കുന്ന സ്ഥലം : ഐ.സി.ഡി.എസ് കാര്യാലയം, പറക്കോട്
അപേക്ഷ ഫോം നല്‍കുന്ന സ്ഥലം :  ഗ്രാമപഞ്ചായത്ത് ഓഫീസ് കലഞ്ഞൂര്‍, ഐ.സി.ഡി.എസ് കാര്യാലയം, പറക്കോട്.

നിബന്ധനകള്‍

അപേക്ഷകര്‍ 01/01/2024 തീയതിയില്‍ 18-46 പ്രായമുള്ളവരും, സേവനതല്‍പരതയും, മറ്റു മതിയായ ശാരീരിക ശേഷിയുള്ളവരുമായ വനിതകളായിരിക്കണം.അങ്കണവാടി വര്‍ക്കര്‍ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ എസ്.എസ്.എല്‍.സി  പാസായിരിക്കണം.അങ്കണവാടി ഹെല്‍പ്പര്‍ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ എഴുതുവാനും, വായിക്കുവാനും അറിഞ്ഞിരിക്കുകയും എന്നാല്‍ എസ്.എസ്.എല്‍.സി പാസാകാത്തവരും ആയിരിക്കണം.

പട്ടികജാതി/പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കും മുന്‍ പരിചയം ഉള്ളവര്‍ക്കും  ഉയര്‍ന്ന പ്രായ പരിധിയില്‍ നിയമാനുസൃതമായ ഇളവ്  ലഭിക്കും.കലഞ്ഞൂര്‍ പഞ്ചായത്ത് പരിധിയില്‍ സ്ഥിര താമസമാക്കിയിട്ടുള്ളവരില്‍ നിന്നാണ് അപേക്ഷ സ്വീകരിക്കുന്നത്.

 

അപേക്ഷയോടൊപ്പം പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് (എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ്/ആധാര്‍ കാര്‍ഡ്), ജാതി, മതം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് (സംവരണ  ആനുകൂല്യത്തിന് അര്‍ഹതയുള്ള എല്ലാ വിഭാഗങ്ങള്‍ക്കും ബാധകം), വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ (എസ്.എസ്.എല്‍.സി മുതല്‍ ഉയര്‍ന്ന യോഗ്യത വരെ),പ്രവര്‍ത്തി പരിചയം തെളിയിക്കുന്ന ശിശു വികസന പദ്ധതി ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ്,നേഴ്സറി ടീച്ചര്‍/ട്രെയിനിംഗ് ടീച്ചര്‍/പ്രീ പ്രൈമറി ടീച്ചര്‍ ട്രയിനിംഗ് പാസായതിന്റെ സര്‍ട്ടിഫിക്കറ്റ്,കലഞ്ഞൂര്‍ പഞ്ചായത്ത് പരിധിയിലെ സ്ഥിരതാമസക്കാരിയെന്ന് തെളിയിക്കുന്ന പഞ്ചായത്ത് സെക്രട്ടറിയുടെ റെസിഡഷ്യല്‍ സര്‍ട്ടിഫിക്ക്, റേഷന്‍ കാര്‍ഡ്, സാമൂഹ്യനീതിവകുപ്പിലെ അന്തേവാസി/മുന്‍ അന്തേവാസി എന്ന് തെളിയിക്കുന്ന സ്ഥാപന മേല്‍അധികാരിയുടെ സര്‍ട്ടിഫിക്കറ്റ്, വിധവയാണെങ്കില്‍ ആയത് തെളിയിക്കുന്ന സ്വയം തയ്യാറാക്കിയ സാക്ഷ്യപത്രവും പുനര്‍ വിവാഹിതയല്ലയെന്നുള്ള വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ്, ബിപിഎല്‍/മുന്‍ഗണന വിഭാഗത്തില്‍പ്പെട്ട ആളാണോ എന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്/ റേഷന്‍ കാര്‍ഡ് എന്നീ സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സമര്‍പ്പിക്കണം.
ഇ-മെയില്‍: icdspkdpta@gmail.com
ഫോണ്‍ :0473 4217010

 

കൊടുമണ്‍ ഗ്രാമപഞ്ചായത്തില്‍ അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍ അപേക്ഷ ക്ഷണിച്ചു

konnivartha.com: പറക്കോട് ശിശു വികസന പദ്ധതി ഓഫീസ് പരിധിയിലെ കൊടുമണ്‍  ഗ്രാമ പഞ്ചായത്തില്‍ അങ്കണവാടി കേന്ദ്രങ്ങളില്‍ നിലവില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള അങ്കണവാടി വര്‍ക്കര്‍മാരുടെയും  ഹെല്‍പ്പര്‍മാരുടെയും  ഒഴിവുകളിലേക്ക്  സ്ഥിരനിയമനത്തിനു സെലക്ഷന്‍  ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന് കൊടുമണ്‍ പഞ്ചായത്ത് പരിധിയില്‍ സ്ഥിര താമസമാക്കിയിട്ടുള്ള വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

അപേക്ഷ ഫോം സമര്‍പ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 10 ന് വൈകുന്നേരം അഞ്ചുവരെ.
അപേക്ഷ ഫോം നല്‍കുന്ന സ്ഥലം :  ഗ്രാമപഞ്ചായത്ത് ഓഫീസ് കൊടുമണ്‍, ഐ.സി.ഡി.എസ് കാര്യാലയം, പറക്കോട്
അപേക്ഷ ഫോം സ്വീകരിക്കുന്ന സ്ഥലം : ഐ.സി.ഡി.എസ് കാര്യാലയം, പറക്കോട്.
നിബന്ധനകള്‍
അപേക്ഷകര്‍ 2024 ജനുവരി ഒന്ന് തീയതിയില്‍ 18-46 പ്രായമുള്ളവരും, സേവനതല്‍പരതയും, മറ്റു മതിയായ ശാരീരിക ശേഷിയുള്ളവരുമായിരിക്കണം.അങ്കണവാടി വര്‍ക്കര്‍ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ എസ്.എസ്.എല്‍.സി  പാസായിരിക്കണം. അങ്കണവാടി ഹെല്‍പ്പര്‍ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ എഴുതുവാനും, വായിക്കുവാനും അറിഞ്ഞിരിക്കുകയും എന്നാല്‍ എസ്.എസ്.എല്‍.സി പാസാകാത്തവരും ആയിരിക്കണം.

 

പട്ടികജാതി/പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കും മുന്‍ പരിചയം ഉള്ളവര്‍ക്കും  ഉയര്‍ന്ന പ്രായ പരിധിയില്‍ നിയമാനുസൃതമായ ഇളവ്  ലഭിക്കും. കൊടുമണ്‍ പഞ്ചായത്ത് പരിധിയില്‍ സ്ഥിര താമസമാക്കിയിട്ടുള്ളവരില്‍ നിന്നാണ് അപേക്ഷ സ്വീകരിക്കുന്നത്. അപേക്ഷയോടൊപ്പം   പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് (എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ്/ആധാര്‍ കാര്‍ഡ്), ജാതി, മതം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് (സംവരണ ആനുകൂല്യത്തിന് അര്‍ഹതയുള്ള എല്ലാ വിഭാഗങ്ങള്‍ക്കും ബാധകം), വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ (എസ്.എസ്.എല്‍.സി മുതല്‍ ഉയര്‍ന്ന യോഗ്യത വരെ), പ്രവര്‍ത്തി പരിചയം തെളിയിക്കുന്ന ശിശു വികസന പദ്ധതി ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ്,നേഴ്സറി ടീച്ചര്‍/ട്രെയിനിംഗ് ടീച്ചര്‍/പ്രീ പ്രൈമറി ടീച്ചര്‍ ട്രയിനിംഗ് പാസായതിന്റെ സര്‍ട്ടിഫിക്കറ്റ്, കൊടുമണ്‍ പഞ്ചായത്ത് പരിധിയിലെ സ്ഥിരതാമസക്കാരിയെന്ന് തെളിയിക്കുന്ന പഞ്ചായത്ത് സെക്രട്ടറിയുടെ റെസിഡഷ്യല്‍ സര്‍ട്ടിഫിക്ക്, റേഷന്‍ കാര്‍ഡ്, സാമൂഹ്യനീതിവകുപ്പിലെ അന്തേവാസി/മുന്‍ അന്തേവാസി എന്ന് തെളിയിക്കുന്ന സ്ഥാപന മേലധികാരിയുടെ സര്‍ട്ടിഫിക്കറ്റ്, വിധവയാണെങ്കില്‍ ആയത് തെളിയിക്കുന്ന സ്വയം തയ്യാറാക്കിയ സാക്ഷ്യപത്രവും പുനര്‍ വിവാഹിതയല്ലയെന്നുള്ള വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ്, ബിപിഎല്‍/മുന്‍ഗണന വിഭാഗത്തില്‍പ്പെട്ട ആളാണോ എന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്/ റേഷന്‍ കാര്‍ഡ് എന്നീ സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സമര്‍പ്പിക്കണം.
ഇമെയില്‍ : icdspkdpta@gmail.com, ഫോണ്‍ :0473 4217010

Related posts