വിവരാവകാശ കമ്മിഷന്‍ സിറ്റിംഗ് 27 ന്
സംസ്ഥാന വിവരാവകാശ കമ്മിഷന്‍ ജൂലൈ 27 ന് പത്തനംതിട്ടയില്‍ സിറ്റിംഗ് നടത്തും. ജില്ലയില്‍ നിന്നുള്ള രണ്ടാം അപ്പീല്‍ ഹര്‍ജികളില്‍ നോട്ടീസ് ലഭിച്ച പൊതുബോധന ഓഫീസര്‍മാരും അപ്പീല്‍ അധികാരികളും പരാതിക്കാലത്തെ എസ്.പി.ഐ.ഒ മാരും ഹര്‍ജിക്കാരും പങ്കെടുക്കണം. സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ ഡോ.എ.എ. ഹക്കീമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തെളിവെടുക്കുക. റാന്നി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ 2.30ന് തെളിവെടുപ്പ് ആരംഭിക്കും. അറിയിപ്പ് ലഭിച്ചവര്‍ 2.15ന് ഹാജരാകണമെന്ന് കമ്മിഷന്‍ സെക്രട്ടറി അറിയിച്ചു.
അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 25. അപേക്ഷ ഫോം കുടുംബശ്രീ വെബ്സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍ : 9961719872, വെബ്സൈറ്റ് : www.kudumbashree.org/
പ്രാദേശിക അവധി
ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചിറ്റാര്‍ ഗ്രാമപഞ്ചായത്തിലെ പന്നിയാര്‍ വാര്‍ഡിലെ പോളിംഗ് സ്റ്റേഷനുകളായി നിശ്ചയിച്ചിട്ടുളള ജി എച്ച് എസ് എസ് ചിറ്റാര്‍, ഏഴംകുളം ഗ്രാമപഞ്ചായത്തിലെ ഏഴംകുളം വാര്‍ഡിലെ പോളിംഗ് സ്റ്റേഷനായി നിശ്ചയിച്ചിട്ടുളള ചാമക്കാല ഏഴാം നമ്പര്‍ അങ്കണവാടി എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജൂലൈ 29, 30 തീയതികളിലും ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പഞ്ചായത്ത് നിയോജക മണ്ഡല പരിധിക്കുളളില്‍ വരുന്ന എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വോട്ടെടുപ്പ് ദിവസമായ ജൂലൈ 30 നും പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ എസ്. പ്രേം കൃഷ്ണന്‍ ഉത്തരവായി.
സമ്പൂര്‍ണ മദ്യനിരോധനം
ജൂലൈ 30 ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചിറ്റാര്‍ ഗ്രാമപഞ്ചായത്തിലെ പന്നിയാര്‍ , ഏഴംകുളം ഗ്രാമപഞ്ചായത്തിലെ ഏഴംകുളം എന്നീ വാര്‍ഡുകളുടെ പരിധിക്കുളളില്‍ ജൂലൈ 28 ന് വൈകുന്നരം ആറുമുതല്‍ വോട്ടെടുപ്പ് അവസാനിക്കുന്ന ജൂലൈ 30 ന് വൈകുന്നേരം ആറു വരെയും വോട്ടെണ്ണല്‍ ദിവസമായ ജൂലൈ 31 നും സമ്പൂര്‍ണ മദ്യ നിരോധനം ഏര്‍പ്പെടുത്തി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ എസ്. പ്രേം കൃഷ്ണന്‍ ഉത്തരവായി.
സീറ്റ് ഒഴിവ്
ചെന്നീര്‍ക്കര ഗവ. ഐ.ടി.ഐയില്‍ ഐഎംസിക്ക് കീഴില്‍ ചുരുങ്ങിയ ഫീസില്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകാരത്തോടെയും പ്ലേസ്‌മെന്റ് സപ്പോര്‍ട്ടുംകൂടി ഒരു വര്‍ഷ ദൈര്‍ഘ്യമുള്ള ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക് ആന്‍ഡ് വെയര്‍ഹൗസ് മാനേജ്‌മെന്റ് കോഴ്‌സിന് സീറ്റ് ഒഴിവുണ്ട്. പ്ലസ് ടു / ബിരുദമാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ നേരിട്ടെത്തി അഡ്മിഷന്‍ എടുക്കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍ : 7306119753, 8301830093.
ജില്ലാ വികസന സമിതി യോഗം 27ന്
ജില്ലാ വികസന സമിതിയുടെ ജൂലൈ മാസത്തെ യോഗം 27 ന് രാവിലെ 10.30 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും ദേശീയ പ്രാണിജന്യ രോഗനിയന്ത്രണ പരിപാടിയുടെയും ഭാഗമായി ജില്ലയിലെ നഗരപ്രദേശങ്ങളില്‍ പ്രാണിജന്യ രോഗനിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് കണ്ടിജന്റ് ജീവനക്കാരെ ദിവസവേതനാടിസ്ഥാനത്തില്‍ പരമാവധി 30 ദിവസം വരെ നിയമിക്കുന്നു.
ഫോണ്‍ : 0468-2222642
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുളള സര്‍ക്കാര്‍ പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഇംഗ്ലീഷ് പരിജ്ഞാനവും സംവേദാത്മക കഴിവും വര്‍ധിപ്പിക്കുന്നതിന് നടപ്പാക്കുന്ന ഇംഗ്ലീഷ് എന്‍ റിച്ച്മെന്റ് പ്രോഗ്രാം എന്ന പദ്ധതിയിലേക്ക് 955 രൂപ ദിവസ വേതനാടിസ്ഥാനത്തില്‍ റിസോഴ്സ് അധ്യാപകരെ നിയമിക്കുന്നു. തിരുവല്ലയില്‍ പത്തനംതിട്ട വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ ജൂലൈ 27 ന് രാവിലെ 10.30 ന് ആണ് ഇന്റര്‍വ്യൂ.ബിഎ ഇംഗ്ലീഷ് (കമ്മ്യൂണിക്കേറ്റീവ് /ലിറ്ററേച്ചര്‍/ ഫംഗ്ഷണല്‍ ), റ്റിറ്റിസി/ഡിഎഡ് /ഡിഇഐഎഡ് / ബിഎഡ് ഇന്‍ ഇംഗ്ലീഷ് ബിരുദധാരികള്‍ക്കാണ് ഇന്റര്‍വ്യൂ.
മുത്തൂര്‍ -കാവുംഭാഗം റോഡിലെ മുത്തൂര്‍ പാലത്തിന്റെ അറ്റകുറ്റ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ അപകട സാധ്യത പരിഗണിച്ച് അതുവഴിയുളള വാഹന ഗതാഗതവും കാല്‍നട യാത്രയും ജൂലൈ 27 വരെ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി നിരോധിച്ചിട്ടുളളതായി പൊതുമരാമത്ത് വകുപ്പ് പാലങ്ങള്‍ വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
കേരളസ്റ്റേറ്റ് എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയും സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പും സംയുക്തമായി വിദ്യാര്‍ഥികള്‍ക്കിടയില്‍ അവബോധം ഉണ്ടാക്കുന്നതിനായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു.
അന്താരാഷ്ട്ര യുവജനദിനത്തിന് മുന്നോടിയായാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. 17നും 25 വയസിനുമിടയിലുള്ള സ്ത്രീ, പുരുഷ, ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ഥികള്‍ക്കായി മാരത്തണ്‍(റെഡ്റണ്‍ – 5കി.മീ), 17 നും 25 നുമിടയില്‍ പ്രായമുള്ള കോളജ് വിദ്യാര്‍ഥികള്‍ക്കായി ഫ്ളാഷ് മോബ്മത്സരം, 8, 9, 11 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരം എന്നിവയാണ് സംഘടിപ്പിക്കുന്നത്. മാരത്തണ്‍ മത്സരത്തില്‍ മൂന്നുവിഭാഗങ്ങളിലും ഒന്നും, രണ്ടും, മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 5000, 3000, 2000 രൂപയും, ഫ്ളാഷ് മോബ്മത്സരത്തില്‍ ഒന്നുമുതല്‍ അഞ്ചുവരെ സ്ഥാനം നേടുന്നവര്‍ക്ക് 5000 ,4500,4000 ,3500, 3000 രൂപയും ക്വിസ്മത്സരം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് 5000,4000, 3000 എന്നിങ്ങനെ ക്യാഷ്അവാര്‍ഡ് നല്‍കും. മാരത്തണ്‍ ,ക്വിസ്മത്സരങ്ങളിലെ ആദ്യസ്ഥാനക്കാര്‍ക്ക് സംസ്ഥാനം നടത്തുന്ന മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും.പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 9496109189 എന്ന നമ്പരില്‍ ജൂലൈ 30 നുമുന്‍പ് രജിസ്റ്റര്‍ ചെയ്യണം.
അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍ അപേക്ഷ ക്ഷണിച്ചു
വനിതാ ശിശുവികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കോയിപ്രം ശിശുവികസന പദ്ധതി ഓഫീസിന്റെ പരിധിയിലുള്ള തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിലെ വര്‍ക്കര്‍ നിയമനത്തിനായി 18 നും 46നും ഇടയില്‍ പ്രായമുള്ള തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാരായ വനിതാ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ഥികള്‍ എസ്.എസ്.എല്‍.സി പാസായിരിക്കണം.
ഫോണ്‍: 0469 2997331.നീറ്റ് /കീം പ്രവേശന പരിശീലനം :പട്ടിക വര്‍ഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു.
പട്ടിക വര്‍ഗ വികസന വകുപ്പ് 2024 മാര്‍ച്ചിലെ പ്ലസ്ടു പൊതുപരീക്ഷയില്‍ സയന്‍സ്, കണക്ക് വിഷയങ്ങളെടുത്തു വിജയിച്ച പട്ടികവര്‍ഗ വിദ്യാര്‍ഥികളില്‍ നിന്നും പ്ലസ് ടൂ കോഴ്സിന് ലഭിച്ച മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ 2025 ലെ നീറ്റ് /കീം പ്രവേശന പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.അപേക്ഷകരില്‍ ഏറ്റവും യോഗ്യരായ 100 പേരെ തെരഞ്ഞെടുത്ത് 2025 ലെ നീറ്റ് , മെഡിക്കല്‍, എഞ്ചിനിയറിംഗ് കോഴ്സുകള്‍ക്ക് പ്രവേശനം ലഭിക്കുന്നതിന് സംസ്ഥാനത്തെ പ്രശസ്തമായ പരിശീലന സ്ഥാപനം മുഖേന ദീര്‍ഘകാലത്തെ പ്രത്യേക പ്രവേശന പരീക്ഷ പരിശീലന പരിപാടി നടത്തും.
ഫോണ്‍: 0473 5227703